എത്ര കിണഞ്ഞു ശ്രമിച്ചാലും മനസ്സില്ലാക്കാവുന്നതിലുമപ്പുറമാണ് വിഗന്‍ യുനിറ്റുമായി ബന്ധപെട്ട വസ്തുതകളുടെ സങ്കീര്‍ണത.
വര്‍ഷങ്ങളായി, പുതിയ യുണിറ്റ് തുടങ്ങണമെന്നുള്ള വിഗനും പരിസരത്തുമുള്ളവരുടെ അഭ്യര്‍ത്ഥന ഏറെനാള്‍ കേട്ടില്ല എന്ന് നടിച്ചു. സഹികെട്ടപ്പോള്‍ തീരുമാനം നാഷണല്‍ കൌണ്‍സിലിനു വിട്ടു, പിന്നാലെ പ്രത്യേക കമ്മറ്റിയ്ക്ക് വിട്ടു, വീണ്ടും നാഷണല്‍ കൌന്സിലിനു വിട്ടു, ഇപ്പോള്‍ ഇതാ തിരുമേനിയ്ക്ക് വിട്ടിരിക്കുന്നു.
ഇതിന്റെ നിയമവശം എന്താണെന്ന് ആര്‍ക്കുമറിയില്ല. സ്ഥാപകനേതാക്കള്‍, പഴയനേതാക്കള്‍, പുതിയനേതാക്കള്‍ - നേതാക്കള്‍ ഇഷ്ടം പോലെ. പക്ഷെ നിയമം അറിയാവുന്ന ഒരുത്തനും കണിയാന്‍ വന്നു മഷി ഇട്ടു നോക്കിയാലും ഇല്ല.
ഉപദേശകരും പല തരം, അത്മീയഉപദേശകര്‍, ഭൌതികഉപദേശകര്‍, പലവകഉപദേശകര്‍, വേണ്ടാതീനഉപദേശകര്‍ അങ്ങനെ അവരും പല വേഷങ്ങളില്‍ ആടിത്തിമിര്‍ക്കുന്നു. അവരോടും നിയമം ചോദിക്കരുത്.
എന്തിന്റെ അടിസ്ഥാനത്തില്‍ ആണ് തിരുമേനി തീരുമാനം എടുക്കാന്‍ പോകുന്നത്? തുട്ട് മേളിലോട്ടു ഏറിയും Head or Tail? ഉപയോഗിക്കുന്ന നാണയം ഏതാണ്? നാട്ടില്‍ നിന്ന് കൊണ്ട് വരുന്ന രൂപയോ, ഇവിടത്തെ പൌണ്ടോ, അതോ അമേരിക്കയിലെ സെന്റോ? പണ്ടൊക്കെ ധ്യാനഗുരുക്കള്‍ക്ക് ഇഷ്ടപെട്ട സുവിശേഷം, മാര്‍ക്കിന്റെയും, ഫ്രാങ്കിന്റെയും സുവിശേഷമാണെന്നു ഒരു തമാശ കേട്ടിട്ടുണ്ട്. അതുകൊണ്ട് പഴയ ഫ്രാങ്കിന്റെയോ മാര്‍ക്കിന്റെയോ തുട്ടായിരിക്കുമോ?
അല്ല, ഈ കാശിട്ടു നോക്കിയാണ് തീരുമാനം എങ്കില്‍ അതിനു ഇവിടത്തെ ജിഷു, സാജന്‍ പ്രഭുതികള്‍ പോരായിരുന്നോ? എന്തിനാണ് പാവം തിരുമേനിയെ ഇതിലെ വരുത്തുന്നത്? നമ്മുടെ സജിയച്ചന്റെ കഷ്ടപ്പാട് കണ്ടില്ലേ, .ദന്തഗോപുരത്തില്‍ നിന്നിറങ്ങാതെ നടന്ന പാവം ഇപ്പോള്‍ ആളെകൂട്ടാന്‍ വീടുവീടാന്തരം കയറിയിറങ്ങിനടന്നു ആളെ പിടിക്കുന്നു. എന്തിനാണോ ഈ കഷ്ടപ്പാടൊക്കെ?
പലരില്‍ നിന്നും ലഭിക്കുന്ന അറിവ് വച്ച് ബ്രിട്ടീഷ് ക്നാ വിഗന്‍ ലീക്സ് എന്നൊരു പരമ്പര പ്രസധീകരിക്കാന്‍ ആഗ്രഹിക്കുന്നു. വിഗന്‍ യുനിറ്റിനെക്കുറിച്ച് എന്തെങ്കിലും അറിയാവുന്നവര്‍ അത് ഈ വേദിയിലൂടെ മറ്റു വായനക്കാരുമായി പങ്കുവയ്ക്കണമെന്ന് താല്പര്യപ്പെടുന്നു.
Vigan has a good leader
ReplyDeleteSo what? Are all other leaders bad?
Deleteപുതിയ നേതാക്കളും അന്വേഷണം തുടങ്ങി എന്ന് കേട്ടു. പ്രകൃതി ക്ഷോഭം, വെള്ളപ്പൊക്കം ഒക്കെ ഉണ്ടാകുമ്പോള്‍ നേതാക്കള്‍ ഹെലികോപ്റെരില്‍ മുകളിലൂടെ പറക്കും. അതുപോലെ പിതാവിനെ ആയി വിഗാന്‍ പ്രദേശത്ത് വട്ടം പറക്കും. എന്നിട്ട് അകലം നോക്കും. ആദ്യം കൊച്ചു പിതാവായി കൊച്ചിയില്‍ നിന്നും കോട്ടയത്തേക്ക് വന്നതും ഹെലികോപ്റെരില്‍ ആണ്. അതുകൊണ്ട് മുന്‍ പരിചയം ഉണ്ട്. കൂട്ടത്തില്‍ ഉപദേസകരെയും നേതാക്കളെയും കയറ്റാം. ഈ അവശ്യം ഇനിയും വരും അതുകൊണ്ട് UKKCA ഒരു ഹെലികോപ്റെര്‍ വാങ്ങിയാലും തെറ്റില്ല. എല്ലാ യുണിറ്റ് കളിലും വേഗം പോകാം. അടുത്ത പിരിവു നമുക്ക് തുടങ്ങാം.
ReplyDelete