NOTICE

ബ്രിട്ടീഷ്‌ കനാ എന്ന ബ്ലോഗ്‌ ഇനി മുതല്‍ ക്നാനായ വിശേഷങ്ങള്‍ എന്ന പേരിലായിരിക്കും പ്രവര്‍ത്തിക്കുന്നത്.

ക്നാനായ വിശേഷങ്ങള്‍ ബ്ലോഗ്‌ സന്ദര്‍ശിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ബ്ലോഗ്‌ വിലാസം: www.worldkna.blogspot.com

ഇമെയില്‍: worldwidekna@gmail.com.

Administrator,
Britishkna/Knanaya Viseshangal Blogs

Wednesday, 8 February 2012

എന്താണ് ഗ്രൂപ്പ്‌ ബ്ലോഗ്‌?


ഇവിടെ ഗ്രൂപ്പ്‌ ബ്ലോഗിനെക്കുറിച്ച് ചോദ്യങ്ങളും ഉത്തരങ്ങളും വന്ന നിലയ്ക്ക്, ഒരു ചെറിയ വിശദീകണമാകാം എന്ന് വിചാരിക്കുന്നു.

ബ്രിട്ടനിലെ ക്നാനയകാര്‍ക്ക് മാത്രമായി ഒരു സ്വതന്ത്ര ചര്‍ച്ചാവേദി എന്ന നിലയിലാണ് ബ്രിട്ടീഷ്‌ ക്നാ എന്ന ഗ്രൂപ്പ്‌ ബ്ലോഗ്‌ ആരംഭിച്ചിരിക്കുന്നത്.  സാധാരണ വെബ്സൈറ്റ്, വ്യക്തികളുടെ ബ്ലോഗ്, എന്നിവയുമായ്‌ തട്ടിച്ചു നോക്കിയാല്‍ വളരെ വ്യത്യസ്തമാണ് ഗ്രൂപ്പ്‌ ബ്ലോഗ്‌.

ഇതില്‍ 100 പേര്‍ക്ക് Contributors ആയി ചേരാം.  ഒരിക്കല്‍ Contributor ആയിക്കഴിഞ്ഞാല്‍ ഗ്രൂപ്പ്‌ ബ്ലോഗിന്റെ Administrator-ന്റെ അറിവോ സമ്മതമോ ഇല്ലാതെ തന്നെ Contributor-ക്ക് അഭിപ്രായങ്ങള്‍, ലേഖനങ്ങള്‍, പ്രതികരണങ്ങള്‍ എന്നിവ പോസ്റ്റ്‌ ചെയ്യാം.  അങ്ങനെ വ്യതസ്ത അഭിപ്രായങ്ങളും കാഴ്ച്ചപ്പാടുകളുമുള്ള നിരവധി Contributors എഴുതിക്കഴിയുമ്പോള്‍ ഇത് മൊത്തം ബ്രിട്ടനിലെ ക്നാനായ സമൂഹത്തിന്റെ കാഴ്ചപ്പാടുകള്‍ പ്രതിഫലിക്കുന്ന ഒരു കണ്ണാടിയായി മാറും.  നിര്‍ഭാഗ്യമെന്നു പറയട്ടെ, ഇത്തരത്തിലൊരു ഗ്രൂപ്പ്‌ ബ്ലോഗിനെ കുറിച്ചുള്ള ശരിയായ അവബോധം നമ്മുടെ സമുദായന്ഗംങ്ങളില്‍ ഇതുവരെ ഉണ്ടായിട്ടില്ല.

ബ്രിട്ടീഷ്‌ ക്നായുടെ Contributor ആകാന്‍ ഇത്രയുമേ ചെയ്യേണ്ടതുള്ളൂ – britishkna@gmail.com വിലാസത്തിലേയ്ക്ക് ബ്രിട്ടീഷ്‌ ക്നായുടെ Contributor ആകാന്‍ താല്പര്യമുണ്ട് എന്ന് കാണിച്ചു ഒരു മെയില്‍ അയക്കുക.  ക്നാനയക്കാരെ മാത്രമേ Contributor ആയി ക്ഷണിക്കുകയുള്ളൂ.  ആവശ്യമെന്നു തോന്നിയാല്‍ ക്നാനയക്കാരനാണ് (അല്ലെങ്കില്‍ ക്നാനയക്കാരി ആണ്) എന്നുള്ളതിന്റെ തെളിവ് ആവശ്യപെട്ടേയ്ക്കാം.

വ്യക്തിഹത്യ, അസഭ്യമായ ഭാഷ എന്നിവ ബ്രിട്ടീഷ്‌ ക്നായില്‍ അനുവദിക്കുന്നതല്ല.

ഇക്കാര്യത്തില്‍ കൂടുതല്‍ അറിയണമെന്നാഗ്രഹിക്കുന്നവര്‍ British Kna Group Blog-ന്റെ  Moderator–മായി അല്ലെങ്കില്‍ നിലവിലുള്ള ഏതെന്കിലും Contrbutor-മായി ബന്ധപ്പെടുക.

Administrator
British Kna Group Blog
britishkna@gmail.com

No comments:

Post a Comment