NOTICE

ബ്രിട്ടീഷ്‌ കനാ എന്ന ബ്ലോഗ്‌ ഇനി മുതല്‍ ക്നാനായ വിശേഷങ്ങള്‍ എന്ന പേരിലായിരിക്കും പ്രവര്‍ത്തിക്കുന്നത്.

ക്നാനായ വിശേഷങ്ങള്‍ ബ്ലോഗ്‌ സന്ദര്‍ശിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ബ്ലോഗ്‌ വിലാസം: www.worldkna.blogspot.com

ഇമെയില്‍: worldwidekna@gmail.com.

Administrator,
Britishkna/Knanaya Viseshangal Blogs

Tuesday, 28 February 2012

പുകമറ – പതിവ് പോലെ.


എന്തൊക്കെയോ നടന്നു.  ജനം എന്തൊക്കെയോ പറയുന്നു.  അവരവരരുടെ ഭാവന അനുസരിച്ച് വ്യാഖ്യാനിക്കുന്നു.  സത്യം പറഞ്ഞുതരാന്‍ ആരുമില്ല.  അല്മേനി എന്തിനു സത്യം അറിയണം എന്ന മനോഭാവം.  തിരുമേനിയ്ക്കും, വൈദികനും, നേതാക്കന്മാര്‍ക്കും തമ്മില്‍ ഇക്കാര്യത്തില്‍ വ്യത്യാസമില്ല.

ക്നാനയം മരിച്ചോഅതോ ക്നാനയം പൂര്‍വാധികം ശക്തിയോടെ ഉയര്ത്തെഴുന്നെല്‍ക്കുകയാണോആരോട് ചോദിക്കും.

വെളിയന്നൂര്‍കാരന്‍ ക്നാനയക്കാരന്‍ ചാക്കോ, അക്നായായ കൂത്താട്ടുകുളംകാരി മേരിയെ വിവാഹം കഴിച്ചു.  രണ്ടു കുട്ടികള്‍ - തോമയും, അമ്മിണിയും.  (ഇങ്ങനെ പറഞ്ഞാലേ എനിക്ക് കാര്യങ്ങള്‍ ഗ്രഹിക്കാനാവൂ; അല്പം മന്ദബുദ്ധി ആണെന്ന് കൂട്ടിക്കോ). ചിലര്‍ പറയുന്നു, ഇപ്പോള്‍ ചാക്കോ അവര്‍ താമസിക്കുന്ന ചിക്കാഗോ ക്നാനായ പള്ളിയിലെ അംഗം ആണെന്ന് (ചാക്കോയ്ക്ക് വേണമെങ്കില്‍ മാത്രം; ഞാന്‍ ചാക്കോ ആയിരുന്നെങ്കില്‍, എന്റെ പട്ടി പോയേനെ!).  പക്ഷെ മേരിയും കുഞ്ഞുങ്ങളും അംഗങ്ങളല്ല, പക്ഷെ അവര്‍ക്ക് പുതുമഹാമാനസ്കാരായ മുത്തുവും കൂട്ടരും കൂദാശകള് ചെയ്തു കൊടുക്കും.  (കാര്യത്തോടടുക്കുമ്പോള്‍ എങ്ങിനെ ആവുമെന്ന് കണ്ടറിയാം!).

ഇങ്ങനെയാണോ സംഗതികളുടെ കിടപ്പ്?

അങ്ങനെയെങ്കില്‍, അങ്ങാടിയത്ത് തിരുമേനിയും ബുദ്ധിയുടെ കാര്യത്തില്‍ എന്നെ പോലെയാണോ?  2008-ല്‍ കുടുംബത്തെ വിഭജിക്കാന്‍ അനുവദിക്കുകയില്ല എന്നൊക്കെ വലിയ വര്‍ത്തമാനം പറയുന്നത് മൈക്കിലൂടെ വിളിച്ചു കൂവുന്നത് യു-ട്യുബിലൂടെ ഇന്നും കേട്ടതാണ്.

പാവം മേരി, തോമാകുട്ടി, അമ്മിണിപെണ്ണ്‍ - ഇവരുടെ കാര്യം ആരോട് ചോദിക്കും?

അല്ല, ഇപ്പം അറിഞ്ഞിട്ടെന്നാ കാര്യം അല്ലെഏതായാലും മുത്തു*  മെത്രാനകണമേ എന്ന് നമ്മളോടോപ്പം ചാക്കോയും കുടുംബവും ഉള്ളുരുകി പ്രാര്‍ഥിക്കട്ടെ.

മെത്രാനും കുത്രാനും ഒന്നുമാല്ലെങ്കിലെന്താ, മുത്ത്‌ തന്നെ താരം.

മുത്തു നീണാള്‍ വാഴട്ടെ!

* മുത്തു = ഫാ. എബ്രഹാം മുത്തോലത്ത്

(അമേരികന്‍ ക്നായിലൂടെ വന്നത്)



7 comments:

  1. I can't believe this is happening! We have our Apna Des website. I am surprised to note there is no mention about the historic decision taken in Los Angeles in our official media. Why are they trying to hide such an important step that affects us all socially? Are they afraid of any possible uprisings? When Moolakkadan tried to implement something similar years before (called Moolakkadu Formula) many people in Kerala objected violently.

    Thirumeni, don't worry, we have become tamed. Now no matter what you say, I will obey. We have surrendered unconditionally. If a similar thing happen in Knanaya Jacobite community, you will be burnt alive.

    We are not Kunjaadu, we are "Kazhuthakunjungal."

    Tomorrow, tell him Pathros Chettan is not his father and he will shout, "Nada Nada."

    ReplyDelete
  2. ക്നാനായ സമുദായത്തിലെ രണ്ടു ഘടകങ്ങള്‍ ആണ് സന്യസ്തരും അല്‍മായരും. വംശശുദ്ധി കാത്തു പരിപാലിക്കുക എന്ന ചരിത്ര ദൗത്യം അല്‍മായര്‍ നൂറ്റാണ്ടുകളായി പിന്തുടരുമ്പോള്‍ ദൈവവിളി എന്ന നിയോഗവുമായി സ്വന്തം രൂപതയിലും മറ്റ് രൂപതയിലും സേവനം ചെയ്യുക എന്നതാണ് സന്യസ്തധര്‍മ്മം. ആഗോള കത്തോലിക്കാ സഭയുടെ ഭാഗമെന്ന നിലയിലാണ് ക്നാനായ സന്യസ്തര്‍ക്ക് മറ്റ് രൂപതകളില്‍ സേവനം ചെയ്യാനുള്ള അധികാരം ലഭിച്ചിട്ടുള്ളത്‌.

    ഇങ്ങനെ മറ്റ് രൂപതയില്‍ സേവനം ചെയ്യുന്ന അനേകം സന്യസ്തരും ഒന്നിലധികം മെത്രാന്മാരും ഉണ്ടെന്നുള്ളത് ഒരു യാഥാര്‍ത്ഥ്യം ആണ്. ഈ സന്യസ്തരോ മെത്രാന്മാരോ ക്നാനായ എന്ടോഗമിയുടെ തീവ്ര വക്താക്കള്‍ ആകേണ്ട ആവശ്യമില്ല. കാരണം വളരെ സിമ്പിള്‍ ; അവര്‍ അടുത്ത തലമുറയെ സൃഷ്ടിക്കുന്നില്ല.

    എന്നാല്‍ അല്മേനി അങ്ങനെയല്ല. അവന് സമുദായത്തിന് വെളിയില്‍ ഒരു പെണ്ണിനോട് ഇഷ്ടം തോന്നിയാല്‍ വിവാഹം കഴിക്കുന്നതിന് സഭ എതിരല്ല, തൊട്ടടുത്തുള്ള കത്തോലിക്കാ പള്ളിയില്‍ അവനു ഇടവകാംഗം ആയി പ്രവേശനം നല്‍കാന്‍ ആ പള്ളികള്‍ തയ്യാറുമാണ്. അവനും കുടുംബവും കത്തോലിക്കാ വിശ്വാസികളായി ശിഷ്ട കാലം ജീവിച്ചു കൊള്ളും. നേരെ മറിച് ക്നാനായ സമുദായത്തില്‍ നിന്ന് തന്നെ പെണ്ണ് കെട്ടുന്നവരും കുടുംബവും സമുദായാംഗങ്ങളായി തുടരുകയും ചെയ്യും.

    അമേരിക്കയില്‍ അന്യ സമുദായത്തില്‍ നിന്ന് വിവാഹം കഴിച്ച ക്നാനായക്കാര്‍ക്ക് അവിടുത്തെ ക്നാനായ മിഷനില്‍ അംഗങ്ങളായി തുടരാമെന്നാണത്രേ റോമില്‍ നിന്നുള്ള കല്പന. ആകട്ടെ, അതിലെന്താണിത്ര പുകില്‍. .

    ഇത് ക്നാനായ സമുദായത്തെ എങ്ങനെ പ്രതികൂലമായി ബാധിക്കുമെന്നാണ്? അമേരിക്കയില്‍ നിന്ന് വിവാഹാലോചന വന്നിരുന്ന പഴയ കാലങ്ങളില്‍ ഒന്നും നോക്കാതെ എടുത്തു ചാടി വിവാഹം കഴിച്ചു വെട്ടില്‍ വീണവര്‍ തീരെ കുറവല്ല. അതോന്നും ഇത്തരം എന്ടോഗമസ് പ്രശ്നങ്ങളായിരുന്നില്ല, മറിച് രണ്ടാം കെട്ടും അതുപോലുള്ള മറ്റ് ചതികളും ആയിരുന്നു.

    പിന്നെ അമേരിക്ക എന്ന് കേട്ടാല്‍ രണ്ടാമതൊന്നു കൂടി ആലോചിക്കണമെന്നായി. ഇപ്പോഴിതാ മൂന്നാമത്‌ ഒന്നുകൂടി ആലോചിക്കാന്‍ ഒരു കാരണം കൂടി. പക്ഷേ ക്നാനായക്കാര്‍ ഇതിനെ അതിജീവിക്കാന്‍ പ്രാപ്തരല്ലെന്നു ആരെങ്കിലും കരുതുന്നുണ്ടോ?

    ReplyDelete
  3. Enthoru Kandupidatham. Vamshashudhi samrakshikkukayanathre almaeniyude Charithra dauthyam. Oro christhyaniyudeyum jeevitham suvishesham akuka allenkil suvisheshathinu anusaranamyi jeevikkuka ennathanu, almaniyunteyum vaideekanteym pothuvaya chrisThava jeevithathinte dautyam ennanu manassilakkiyirkkunnathu. Endogamy enna pramanam palikkendavar palichal mathi.Christhiiya Jeevithathinu sakshyam vahikkendavante dharmamanu evangelisations.Kottayam roopathayil Athinu prathibandhamyi nilkkunna oru sangathiyanithu.Ethil enthu christheeyathayanu ullathu.Ethine glorify cheyyano preserve cheyyano almenikku badhyadayilla.Nischayamyum roopatha ethilulla nirbandhabudhiyum niyamavum ozhivakkendathu thanneyanu.

    ReplyDelete
  4. വംശശുദ്ധി പിന്തുടരുന്ന ക്രിസ്തീയ സമുദായങ്ങളുടെ കാര്യമാണ് ഞാന്‍ ഉദ്ദേശിച്ചത്. അല്ലാത്തവര്‍ക്ക് വിജാതീയരുടെ ഇടയില്‍ സുവിശേഷം പ്രസംഗിച്ച് മാനസാന്തരപ്പെടുത്തി ആ കുടുംബത്തില്‍ നിന്ന് പെണ്ണ് കെട്ടി ക്രിസ്തീയ സഭ വിപുലീകരിക്കുന്നതിനു ഞാന്‍ വ്യക്തിപരമായി എതിരല്ല. അതൊക്കെ തികച്ചും ക്രൈസ്തവം തന്നെയാണ്. വംശശുദ്ധി പാലിക്കുന്നവരെ വെറുതെ വിട്ടു കൂടേ? അവര്‍ അങ്ങനെ ചെയ്യുന്നത് സ്വന്തം സമുദായത്തില്‍ നിന്ന് ഇണയെ കിട്ടുന്നത് കൊണ്ട് കൂടിയാണല്ലോ? സഭ മാറി കല്യാണം കഴിക്കാന്‍ ഒരു സഭയും ഇന്ന് വരെയും ആഹ്വാനം ചെയ്തതായിട്ടറിവില്ല.

    ReplyDelete
    Replies
    1. AA kudumbathil ninnu pennuketty sabha vipuleekarikkuunnathine patty njan ezhuthiyillallo,kollam nalla bhavana.Njan pidiccha muyalinu moonnu kombu ennu parayunnavanodu eniyenthu parayananu. christhuvine prathi sahikkunnu. Ezhuthumpol palapposhum manushyan sensitive akunnu.Enkilum Kshama aattin sooppinte bhalam cheyyum. Mahatma Gandhi Key Jai.

      Delete
  5. Kottayam roopathakkaranaya oruvan suvishesham pracharippichu areyaenkilum mansantharappeduthiyal ayale kottayam roopathayil cherkkumo?. Vamshashudhi niyamam avide oru thadassamalle?. If you marry from any other catholic churches, Vivahathilum anganethanne? Njan paranjathu crystal clear aya karyamanu.Veruthe ningal tharkkikkan vendi ezhuthiyittu karyamilla.Vamshashudhi palikkunnavar palikkate ennu thanne alle ezhuthiyathu. Vamshashudhi enna (Thattippu)murattuniyamam paranju athu palikkathavare janicha samoohathilninnu padiyadachu pindam vaykkunnathineyanu sahodhara ethirkkunnathu. Avanavanu anubhavam varumboshe padikkukayullu.EEe vruthiketta niyamam moolam ethra sahodari sahodarangalanu nammil ninnu(kudumbangalil ninnu) akannupoyathu ennu thangalkkariyamo?

    ReplyDelete
    Replies
    1. അജ്ഞാതന്‍28 February 2012 at 23:08

      വ്യക്തിപരമായി, താങ്കളോട് ഞാന്‍ നൂറു ശതമാനവും യോജിക്കുന്നു. രാജാക്കന്മാര്ക്ക് രാജ്യങ്ങളുടെ വിസ്തൃതിയും, പ്രജകളുടെ എണ്ണവും എത്രയായാലും മതിയാവില്ല. അതുപോലെയാണ് മെത്രാന്മാര്ക്കും. എല്ലാവരും ക്നനയക്കുടയുടെ കീഴില്‍ തന്നെ നില്ക്കാന്‍ വേണ്ടി കണ്ടു പിടിച്ച ഒരു വിദ്യയല്ലേ ഈ പുറത്താക്കല്‍?

      പുറത്താക്കല്‍ നടപടിയെപറ്റി വാതോരാതെ സംസാരിക്കുന്നവര്ക്കും ഇതിന്റെ ചരിത്രം അറിയില്ല. 1911നു മുമ്പ്‌ പുറത്താക്കല്‍ ഉണ്ടായിരുന്നോ, ഇല്ലായിരുന്നെങ്കില്‍, ആരെയാണ്, എന്തുകൊണ്ടാണ്, ആദ്യമായി പുറത്താക്കിയത് – ഇതൊന്നും ആര്ക്കും അറിയേണ്ട.

      എന്തിന്റെയോ പേരില്‍ ആരോ വൈരാഗ്യത്തോടെ ഉണ്ടാക്കിയ നിയമംമൂലം എത്ര മാത്രം മാനുഷിക ദുരന്തങ്ങള്‍ ഉണ്ടായി എന്ന് ഒരു പഠനം നടത്തേണ്ടിയിരിക്കുന്നു. എത്ര പ്രണയങ്ങള്‍ പൊലിഞ്ഞു, എത്ര കുടുംബബന്ധങ്ങള്‍ തകര്ന്നു? Who bothers! എന്നിട്ടും ഇത്തരത്തിലുള്ള കാടന്‍ നിയമത്തെ എത്ര ലാഘവത്തോടെയാണ് ക്നാനായ കുഞ്ഞാടുകള്‍ നീതികരിക്കുന്നത്! എന്നിട്ടോ, ആ കാടന്‍ നിയമം അടിവസ്ത്രം മാറ്റുന്നത്ര കൂളായി മാറ്റുന്നതിന് മുമ്പ് മക്കളും ഭാവിതലമുറകളുമുള്ള അല്മെനിയോടു ഒരു വാക്കെങ്കിലും ചോദിച്ചോ? തീരുമാനം എന്താണെന്ന് തുറന്നു പറയാനുള്ള സാമാന്യമര്യാദയെങ്കിലും ആരെങ്കിലും ഇപ്പോഴും കാണിക്കുന്നുണ്ടോ? എന്നിട്ട് വഴിയെ പോകുന്നവനോക്കെ സ്വീകരണം കൊടുക്കണം പോലും!

      കൊച്ചു തൊമ്മനെ പോലുള്ളവര്‍ എഴുതികൊണ്ടേയിരിക്കുക. ഇന്നല്ലെങ്കില്‍ നാളെ ഫലം ഉണ്ടാകും.

      Delete