NOTICE

ബ്രിട്ടീഷ്‌ കനാ എന്ന ബ്ലോഗ്‌ ഇനി മുതല്‍ ക്നാനായ വിശേഷങ്ങള്‍ എന്ന പേരിലായിരിക്കും പ്രവര്‍ത്തിക്കുന്നത്.

ക്നാനായ വിശേഷങ്ങള്‍ ബ്ലോഗ്‌ സന്ദര്‍ശിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ബ്ലോഗ്‌ വിലാസം: www.worldkna.blogspot.com

ഇമെയില്‍: worldwidekna@gmail.com.

Administrator,
Britishkna/Knanaya Viseshangal Blogs

Thursday, 23 February 2012

ഇറ്റലിക്കപ്പലും കര്ദ്ദിനാളും (കവിത) - സാമുവല്‍ കൂടല്‍)


ഇന്ത്യയിലിറ്റലിക്കക്കിടി പറ്റിയ
വേളയില്‍ വത്തിക്കാന്‍ തന്ത്രപൂര്‍വം
പത്രക്കുറിപ്പിറക്കി, ച്ചതൊപ്പിട്ട
കര്‍ദ്ദിനാളിന്നടി കിട്ടിയല്ലോ!

അറുപതു പിന്നിട്ടു പിറുപിറുത്തീടവെ
കത്തനാര്‍ മൂത്തൊരീ കര്‍ദ്ദിനാളായ്
ലോകത്തിലേറ്റവും ചെറുരാജ്യം വത്തിക്കാന്‍
അവിടുത്തെ രാജകുമാരനായ് പോല്‍!

ഭാരതമാതാവിന്‍ ഓമനപ്പുത്രന്‍ താന്‍
എന്നു മറ,ന്നാലഞ്ചേരിയിപ്പോള്‍
ചേരിമാറുന്നുവോ? കാരണം മാഫിയാ
സംഘത്തിന്‍ ഭീഷണിയായിരിക്കാം!

'ചോറിവിടണേലും കൂറെനിക്കിറ്റലി'
എന്നു പറയുവോരല്ല ഞങ്ങള്‍!
കര്‍ദ്ദിനാളല്ലെന്റെ കര്‍ത്താവു ചൊന്നാലും
കൂറുമാറില്ല ഞാന്‍ ഭാരതാംബേ!

പാക്കിസ്ഥാന്‍ ക്രിക്കറ്റില്‍ തോറ്റാല്‍ കരയുമാ
പോഴന്മാര, ല്ലിന്ത്യന്‍ ക്രിസ്ത്യാനികള്‍
ഭാരതമണ്ണില്‍ നിന്നാം ദൈവം മര്‍ത്യന്റെ
രൂപം മെനഞ്ഞതെന്നോര്‍ത്തിടുന്നോര്‍!

പോപ്പിന്റെ പട്ടാളമല്ലല്ലോ ഇറ്റലി-
ക്കപ്പലിലുള്ളൊരീ നാവികന്മാര്‍!
ചെയ്തതാം തെറ്റിന്നു ശിക്ഷനല്‌കേണ്ടതും
പോപ്പല്ല കര്‍ദ്ദിനാള്‍ക്കില്ലില്ല പങ്കു തെല്ലും!

എന്തിനായ് വത്തിക്കാന്‍ പ്രിന്‍സായ കര്‍ദ്ദിനാള്‍
ഇറ്റലിക്കായി വാദിച്ചിടേണം?
പള്ളിയാണെങ്കിലും വ്യപാരലാഭത്തി-
ന്നിറ്റലിയില്‍ കരമേകിടേണം!

ഇറ്റലിക്കിത്തിരി സാന്ത്വനം നല്കുവാന്‍
ഇന്ത്യന്‍ പ്രിന്‍സിങ്ങനെയൊന്നു ചൊന്നാല്‍
ഉണ്ടായിടാം ഫലമെന്നു ചിന്തിച്ചതാര്‍?
വത്തിക്കാന്‍തന്നടവാണു സര്‍വം!

ഇന്ത്യയിലിറ്റലിക്കിടി പറ്റിയ
വേളയില്‍ വത്തിക്കാന്‍ തന്ത്രപൂര്‍വം
പത്രക്കുറിപ്പിറക്കി, ച്ചതൊപ്പിട്ട
കര്‍ദ്ദിനാളിന്നടി കിട്ടിയല്ലോ!

മീന്‍പിടിക്കാന്‍പോയ യേശുവിന്‍ശിഷ്യരെ
കൊന്നതബദ്ധത്താലാകിലും നാം
ഇങ്ങു വിചാരണ ചെയ്യണമെന്നുള്ള-
തല്ലയോ നീതി? നാം ചോദിക്കേണം.

സീസറും ദൈവവും വേറെയന്നോതിയ
യേശുവിന്‍ രാഷ്ട്രീയം നാം മറന്നോ?
പോപ്പിന്റെയൗദാര്യമല്ലല്ലയല്‍ഫോന്‍സാ
തന്റെ വിശുദ്ധിയെന്നോര്‍ക്കണം നാം!

ഇന്നാ വിശുദ്ധതന്‍ ദാരിദ്ര്യാരൂപിയും
വിറ്റു കാശാക്കിസ്വിസ് ബാങ്കിലാക്കും
ആടിനെ കൊന്നു തിന്നുന്നോരിടയരെ
എന്നു തിരിച്ചറിഞ്ഞീടുമീ നാം

-------
സാമുവല്‍ കൂടല്‍
Email: samuelkoodal@gmail.com

No comments:

Post a Comment