NOTICE

ബ്രിട്ടീഷ്‌ കനാ എന്ന ബ്ലോഗ്‌ ഇനി മുതല്‍ ക്നാനായ വിശേഷങ്ങള്‍ എന്ന പേരിലായിരിക്കും പ്രവര്‍ത്തിക്കുന്നത്.

ക്നാനായ വിശേഷങ്ങള്‍ ബ്ലോഗ്‌ സന്ദര്‍ശിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ബ്ലോഗ്‌ വിലാസം: www.worldkna.blogspot.com

ഇമെയില്‍: worldwidekna@gmail.com.

Administrator,
Britishkna/Knanaya Viseshangal Blogs

Tuesday, 28 February 2012

ചാടി കളിക്കെടാ കൊച്ചുരാമാ


ശനിയാഴ്ച ലോസ് അഞ്ചെലസില്‍ എടുത്ത, ഔദ്യോഗികമായി ഇനിയും വെളിപ്പെടുത്തിയിട്ടില്ലാത്ത, തീരുമാനം റോമില്‍ നിന്നും ലഭിച്ച  റെസ്ക്രിപ്റ്റ്‌ മൂലമാണെന്ന് ആരെങ്കിലും ധരിക്കുന്നുണ്ടെങ്കില്‍, ഇത്രയും മനസ്സിലാക്കുക റോമില്‍ നിന്നുള്ള ഇണ്ടാസ് ഇരുപത്താറു വര്‍ഷങ്ങള്‍ക്കു മുമ്പ് 1986-ല്‍ കുന്നശ്ശേരി പിതാവിന്റെ കാലത്ത് വന്നതാണ്.

കൊച്ചു പിതാവിന്റെ സ്വന്തം പെങ്ങള്‍ സമുദായം വിട്ടുപോയി.  വലിയ പിതാവിന്റെ വകയിലെ പെങ്ങള്‍ അന്യജാതിക്കാരന്റെ കൂടെ ഒളിച്ചോടിപഴയ പിതാവിന്റെ സഹോദരപുത്രന്‍ വടക്കത്തിയെ കെട്ടി യുറോപ്പില്‍ സുഖമായി ജീവിക്കുന്നു. കാലം ചെയ്ത തിരുമേനിമാരുടെ രാജകുടുംബങ്ങളില്‍ പോയി ഒന്ന് അന്വേഷിച്ചു നോക്കുക, എത്ര പേര്‍ സമുദായത്തില്‍ നിന്നും തന്നെ വിവാഹം കഴിക്കുന്നുണ്ടെന്ന്.

ഇന്ന് സ്ഥിരീകരിക്കപെട്ടിട്ടില്ലെങ്കിലും കേള്‍ക്കുന്നത് പുറത്തു നിന്ന് കെട്ടിയ ക്നാനയക്കാരന് മാത്രം ക്നാനായ പള്ളികളില്‍ അംഗത്വം കൊടുക്കുന്നു എന്നാണു.  താമസിയാതെ, അങ്ങാടിയത്തിന്റെയും റോമിന്റെയും പിടി മുറുകുമ്പോള്‍, കുടുംബത്തിന് മുഴുവന്‍ അംഗത്വം കൊടുക്കേണ്ടി വരും.  ഇത് കൊണ്ട് നേട്ടം ഉണ്ടാകുന്നത് ആര്‍ക്കാണ്?

പുറത്തു നിന്ന് കെട്ടിയവര്‍ക്ക് എങ്ങിനെയെങ്കിലും തിരുച്ചു വരണമെന്നെയുള്ളൂ ഇപ്പോള്‍.  ഒരിക്കല്‍ അംഗത്വം കിട്ടിക്കഴിയുമ്പോള്‍, രണ്ടാംകിട പൌരനാണ്  എന്നറിയുമ്പോള്‍ വഴക്കാരംഭിക്കും.  നമ്മുടെ ഓരോ പള്ളിയും പോര്‍ക്കളമാകും.

ചാടി കളിക്കെടാഎന്ന് പറയുമ്പോള്‍ ചാടുകയും തലകുത്തി മറിയുകയും ചെയ്യുന്ന കൊച്ചുരാമാന്മാര്‍ അന്ന് കൊല്ലാനും കൊല വിളിക്കാനും തയ്യാറാകും.

എല്ലാം എന്തിനു വേണ്ടിപിതാക്കന്മാരുടെ അപ്പപ്പോള്‍ തോന്നുന്ന വിവരക്കെടുമൂലം.  ഇത്രയും പ്രധാനപെട്ട ഒരു തീരുമാനം എടുക്കുമ്പോള്‍, സമുദായങ്ങങ്ങളുടെ അഭിപ്രായമോ, ഇഷ്ടമോ നോക്കിയിട്ടുണ്ടോക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്‌ എന്നൊരു നോക്കുകുത്തി സംഘടന ഉണ്ടല്ലോ, മാതൃസംഘടനയാണ്, പിതൃസംഘടനയാണ് എന്നോക്കെ ഇടയ്ക്കിടെ ഉറക്കമുണരുമ്പോള്‍ വിളിച്ചു പറയുന്ന കൂട്ടര്‍.  അവര്‍ ഇങ്ങനെ ഒരു കാര്യം അറിഞ്ഞോ?

നമ്മുടെ സ്വന്തം അമേരിക്കയില്‍, “No Endogamy, No Knaanayaഎന്ന സുകൃതജപം ഓരോ മണിക്കൂറും ഇടവിട്ട്‌ ഉരുവിടുന്ന endogamy ഭ്രാന്തന്മാര്‍, ഇതൊക്കെ നടക്കുന്നു എന്നറിഞ്ഞിട്ടും ഒന്ന് ഞരങ്ങാന്‍ പോലും തയ്യാറായിട്ടില്ല.  അയ്യോ, endogamy ഒക്കെ വേണ്ടതാ, പക്ഷെ, തിരുമേനിയോട് മറുത് പറയുക എന്നൊക്കെ പറഞ്ഞാല്‍....

അവര്‍ക്ക് ഇനി കരണീയമായുള്ളത്, ബൈബിള്‍ കഥയില്‍ പറയുന്നത് പോലെ, പന്നിക്കൂട്ടത്തില്‍ പ്രവേശിച്ചു, കടലില്‍ ചാടി ചാകുക.

നല്ല മരണം നേരുന്നു......

ക്നാനയക്കാരന്‍

(അമേരികന്‍ ക്നായിലൂടെ വന്നത്)

1 comment:

  1. ആര്‍ക്ക് അംഗത്വം കൊടുത്താലെന്ത്‌ ഇല്ലെങ്കിലെന്ത്? ഇവിടെ ഈ ബഹളമെല്ലാം ഉണ്ടാക്കുന്നവര്‍ മറന്നു പോകുന്ന ഒരു കാര്യമുണ്ട്; ക്നാനായക്കാരന്റെ വിവാഹം. അത് എങ്ങനെ വേണമെന്ന് ഓരോ ക്നാനായക്കാരനും തീരുമാനിക്കും. അതിന്റെ അടിസ്ഥാനത്തില്‍ സമുദായം നില നില്‍ക്കണോ വേണ്ടയോ എന്ന് വരും കാലം വിധിയെഴുതും. അല്ലാതെ റോമും അങ്ങാടിയത്തും അല്ല ക്നാനായക്കാരന്റെ ഭാവി നിര്‍ണ്ണയിക്കുന്നത്. ക്നാനായക്കാര്‍ (അമേരിക്കയില്‍ മാത്രം) അങ്ങാടിയത്തിന് വിധേയമാകേണ്ടി വരുന്നത് തികച്ചും സാങ്കേതികമാണ്. അതില്‍ ഇത്ര വിളറി പൂകേണ്ട കാര്യമൊന്നുമില്ല.

    ReplyDelete