NOTICE

ബ്രിട്ടീഷ്‌ കനാ എന്ന ബ്ലോഗ്‌ ഇനി മുതല്‍ ക്നാനായ വിശേഷങ്ങള്‍ എന്ന പേരിലായിരിക്കും പ്രവര്‍ത്തിക്കുന്നത്.

ക്നാനായ വിശേഷങ്ങള്‍ ബ്ലോഗ്‌ സന്ദര്‍ശിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ബ്ലോഗ്‌ വിലാസം: www.worldkna.blogspot.com

ഇമെയില്‍: worldwidekna@gmail.com.

Administrator,
Britishkna/Knanaya Viseshangal Blogs

Monday, 6 February 2012

ക്രൈസ്റ്റിനെയാണെനിക്കിഷ്ടം - ബെര്‍ളി തോമസ്‌


ഒരു വചനപ്രഘോഷകനും സഞ്ചരിച്ചിട്ടില്ലാത്ത വഴിയിലൂടെ സഞ്ചരിക്കുകയാണ് പിണറായി വിജയന്‍. കമ്യൂണിസത്തിന്റെ അഭിഷേകാഗ്നിയുമായി അദ്ദേഹം പിറവത്തെ ഉപതിരഞ്ഞെടുപ്പിനു മുമ്പ് കേരളത്തിലെ ക്രിസ്ത്യാനികള്‍ക്കു മുന്നില്‍ പുതിയ പിറവിയെടുക്കുമെന്നു തോന്നുന്നു. കാരാട്ടിനും ക്രിസ്തുവിനുമിടയിലുള്ള അന്തരം എത്രത്തോളമുണ്ട് എന്ന കാര്യത്തിലേ പിബി ഇനിയൊരു തീരുമാനമെടുക്കേണ്ടതുള്ളൂ. പ്രകാശ് കാരാട്ട് ക്രിസ്തുവായി അവതരിക്കുന്ന വിവരം കണ്ണൂരിലെ ലോക്കല്‍ പരിപാടിയില്‍ വച്ച് പ്രഖ്യാപിച്ച ജയരാജന്‍ ജ്ഞാനിയും ക്രിസ്തുവിനെ ആദരിക്കാനുള്ള വിശാലമനസ്‌കത തങ്ങള്‍ക്കുണ്ട് എന്നു വ്യക്തമാക്കിയ പിണറായി മുതലാളിയും രാഷ്ട്രീയകേരളത്തിന്റെ പുല്‍ക്കൂട്ടില്‍ പിറന്നുവീഴാനിരിക്കുന്ന അദ്ഭുതങ്ങളുടെ പ്രവാചകരാണ്. ഇനി സ്വര്‍ഗത്തില്‍ നിന്നുള്ള അടയാളങ്ങളേ വേണ്ടൂ. പണ്ടേതോ നഗരങ്ങളെ ദൈവം തീയിട്ടു നശിപ്പിച്ചതുപോലെ ഇവന്മാരുടെ ശല്യം കാരണം പിറവം മണ്ഡലത്തോട് ദൈവം കടുംകൈ ഒന്നും ചെയ്യാതിരിക്കട്ടെ.

1 comment:

  1. രാഷ്ട്രീയ ലാഭേച്ഛ ഒഴിവാക്കിയാല്‍ പിണറായി പറഞ്ഞതില്‍ കാര്യമില്ലാതില്ല. ക്രിസ്തു ഒരു വിപ്ലവകാരി തന്നെ. ലോകത്ത് ഇന്ന് വരെ ഒരു രക്തസാക്ഷിക്കും കിട്ടാത്ത അത്ര മതിപ്പ്! ഇതൊക്കെ കേരളത്തിലെ കമ്മ്യൂണിസ്റ്റുകളെ ആകര്‍ഷിച്ചതില്‍ ആര്‍ക്ക് കുറ്റം പറയാനാകും?

    ReplyDelete