NOTICE

ബ്രിട്ടീഷ്‌ കനാ എന്ന ബ്ലോഗ്‌ ഇനി മുതല്‍ ക്നാനായ വിശേഷങ്ങള്‍ എന്ന പേരിലായിരിക്കും പ്രവര്‍ത്തിക്കുന്നത്.

ക്നാനായ വിശേഷങ്ങള്‍ ബ്ലോഗ്‌ സന്ദര്‍ശിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ബ്ലോഗ്‌ വിലാസം: www.worldkna.blogspot.com

ഇമെയില്‍: worldwidekna@gmail.com.

Administrator,
Britishkna/Knanaya Viseshangal Blogs

Saturday, 18 February 2012

തിരുമേനിയുടെ കത്ത് വ്യാജമോ സത്യമോ


ബ്രിട്ടീഷ്‌ ക്നായില്‍ Manchester Unit-ലെ ഒരു മെമ്പര്‍ February 12-ന്, "UKKCA ഇനിയെങ്കിലും പുകമറ ഉണ്ടാക്കികൊണ്ടുള്ള പ്രവര്ത്തനശൈലി മാറ്റുക” എന്ന ശീര്‍ഷകത്തോടെ ഒരു പോസ്റ്റ്‌ ഇട്ടിരുന്നു.  അതില്‍, തെരഞ്ഞെടുപ്പ് ദിവസം, സജിയച്ചന്‍ തിരുമേനിയുടെത് എന്ന് പറഞ്ഞു വായിച്ച കത്തിനെകുറിച്ച് എന്തെങ്കിലും വിവരം ഉണ്ടോ എന്ന് പലരും അന്വേഷിക്കുന്നു.  

വിഗന്‍ യുണിറ്റ്‌ അവര്‍ക്ക് ഇതിനെക്കുറിച്ച് ഒരുഅറിവും ഇല്ല എന്ന് ഒരു കമന്റിലൂടെ അറിയിക്കുകയുണ്ടായി.  സംഘടനാ നേതാകളും Spiritual Advisor-ഉം ഇക്കാര്യത്തില്‍ മൌനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് സമുദായംഗങ്ങള്‍ അവരുടെതായ രീയ്തിയില്‍ വ്യാഖ്യാനിക്കുക.

ജനഹിതം മാനിക്കാത്ത നേതാക്കളെയും  ഉപദേശകരെയും ദൈവം കാക്കട്ടെ!

Administrator

2 comments:

  1. പുതിയ UKKCA സാരഥികളെ, അടുത്ത രണ്ടു വര്ഷവും നിങ്ങളുടെ മൌനവൃതം ഇങ്ങനെ തന്നെ തുടരുമോ? ഇവിടെ നടക്കുന്നതൊന്നും നിങ്ങള്‍ അറിയുന്നില്ലേ? നമ്മുടെ പ്രിയങ്കരനായ ഫാ. സജിയോട് അന്ന് വായിച്ച തിരുമേനിയുടെ കത്തിന്റെ ഒരു കോപ്പി വേണം എന്ന് ആവശ്യപ്പെടാനുള്ള നട്ടെല്ല് നിങ്ങള്ക്കി്ല്ലേ? കഷ്ടം!

    സജിയച്ചനോട് ഒരു അപേക്ഷ – ഏതു പോലീസുകാരനും ഒരബദ്ധമൊക്കെ പറ്റും, ഏതു കത്തനാരും അല്പ്സ്വല്പം നുണകളൊക്കെ പറയും. അച്ചന്മാരും കുംബസാരിക്കുന്നവരാണല്ലോ. പാപം ചെയ്യാത്തവരാണെന്കില്‍ അവര്ക്ക് കുംബസാരിക്കേണ്ട കാര്യമില്ലയിരുന്നല്ലോ. അപ്പോള്‍, സജിയച്ചന്‍ ഒരു കള്ളകത്തു വായിച്ചത് ഞങ്ങളെല്ലാം അങ്ങ് ക്ഷമിക്കാം. അതിന്റെ പേരില്‍ അച്ചനെ കല്ലകത്തനാര്‍ എന്നൊന്നും വിളിക്കുന്നില്ല. (വിഗന്കാരന്‍ അമ്മാവാ, “കള്ളകത്തും കള്ളകത്തനാരും” എന്ന് പുതിയ നാടകമൊന്നും എഴുതി ഞങ്ങളുടെ അച്ചനെ നാറ്റിക്കരുതെ!)

    അച്ചനോടുള്ള അപേക്ഷ ഇതാണ് – അച്ചന്റെ മുഖം രക്ഷിക്കാന്‍ വേണ്ടി, വലിയ തിരുമേനി ഇവിടെ വരുമ്പോള്‍, "ആ കത്ത് ഞാന്‍ ശരിക്കും അയച്ചതാണെന്നു" നുണ പറയിപ്പിക്കരുത്. അത് മഹാപാപമായിരിക്കും. ആള് വെറും മെത്രാനല്ലെന്നും മേത്രാപോലിത്ത ആണെന്നുമുള്ള കാര്യം മറക്കരുതേ.

    തിരുമേനി അങ്ങനെ ചെറിയ കാര്യങ്ങള്ക്ക് നുണയൊന്നും പറയുകയില്ലെന്നു ഞങ്ങള്‍ വിശ്വസിക്കുന്നു.

    സജിയച്ചോ, തരം കിട്ടുമ്പോള്‍ ഇത്തരം ചെറിയ നുണകള്‍ ഇനിയും തട്ടി വിട്ടോ. അച്ചന്റെ നേരേ നോക്കി അത് ചോദിക്കാനുള്ള തന്റേടം ഇവനൊന്നും അടുത്ത ഏഴു ജന്മത്തു ഉണ്ടാകില്ല എന്നുറപ്പ് തരുന്നു.

    ReplyDelete
  2. ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം എന്നതുപോലെ ആണ് വിഗാന്‍ യുണിറ്റ് കാര്യം. അച്ചനും തോറ്റ ആള്‍ക്കും വിഗാന്‍ എന്ന് കേള്‍ക്കുന്നത് തന്നെ ഇഷ്ടമില്ല. അതുകൊണ്ട് ഓരോ കാരണം പറയുന്നു. വിഗാന്‍ യുണിറ്റ് കാരെ അവരുടെ പാട്ടിനു വിട്. Manchester പ്രശ്നം തീര്‍ക്കുമോ അതും ഇല്ല. തിന്നുകയും ഇല്ല തീറ്റിക്കുകയും ഇല്ല. ഏതായാലും ഇപ്പോള്‍ മീറ്റിംഗ് വിളിക്കാന്‍ അച്ചനു തോന്നി ഇന്ന് Salford പിന്നെ Flixton.. പിതാവ് വരുമ്പോള്‍ ആളെ കൂട്ടനാണോ അതോ ഇനിയും തമ്മില്‍ അടുപ്പിക്കാനാണോ? സജി അച്ചനെ ഊണിലും ഉറക്കത്തിലും വിശ്വസിക്കരുത് നമ്മള്‍.....

    ളോഹ ഇട്ടേ വരാവു. വിശ്വാസിയുടെ തെറി കുറെ കുറച്ചു പിടിച്ചാല്‍ മതി കേട്ടോ അച്ച.
    National കൌണ്‍സില്‍ മീടിങ്ങിലും അച്ചന്‍ എല്ലാവരെയും പറ്റിച്ചു. ഈ പറയുന്ന കത്ത് ഒന്ന് പ്രസിധപ്പെടുതാമോ?

    ReplyDelete