UKKCA-യുടെ പുതിയതായി നാഷണല്‍ കൌണ്സില് മീറ്റിംഗ് നടന്നെങ്കിലും അവിടെ നടന്ന രണ്ടു കാര്യങ്ങളുടെ കാണാപുറങ്ങള് നമ്മള് തേടേണ്ടാതാണ്.
ഒന്ന്, അക്കൗണ്ട് പാസ്സാക്കുന്ന പണി. ഓഡിറ്റ് ചെയ്യുന്ന വ്യക്തിക്ക് വരവും ചിലവും നോക്കി പാസ്സാക്കുക എന്ന പണിയാണ്. വരവില് കുറവുണ്ടോ എന്ന് നോക്കാന് അധികാരം ഇല്ല. വരവ് കുറച്ചു കാണിച്ചു പാസ്സക്കാന്‍ ആര്ക്കാണ് പറ്റാത്തത്? പണം പിരിച്ചു കട്ടിലിന്റെ അടിയില് വക്കുക, സമയം കിട്ടുമ്പോള് എണ്ണി നോക്കുക അതും ഈ കാലത്ത്? എല്ലാവരും വിഡ്ഢികള് ആയി. എല്ലാവര്ക്കും വീട്ടില് പോകണമല്ലോ എന്ന് കരുതി കണക്കു പാസ് ആക്കി. പത്തു വര്ഷമായി നടക്കുന്ന നമുക്ക് മിച്ചം നാലായിരം തികയില്ല. എത്ര മഹത്തായ പ്രസ്ഥാനം!
അടുത്തത് വിഗന് യുണിറ്റ് വേണോ വേണ്ടയോ എന്നതായിരുന്നു. ഇത് ഇത്ര വലിയ ഇഷ്യൂ ആയിരുന്നോ? Shefield ലെ ഫിലിപ്പ് കുറെ സമയം പ്രസംഗിക്കുക, തര്ക്കം ആകുമ്പോള് പിതാവിന്റെ കത്ത് ഉണ്ട് എന്ന് പറയുന്നു. എങ്കില് പിന്നെ എന്തിനു അദ്ദേഹം മെനക്കെട്ട് പ്രസംഗിച്ചു? അദ്ദേഹത്തിന്റെയും നമ്മളുടെയും സമയം കളഞ്ഞു? ഇനി പിതാവിന്റെ കത്ത് കിട്ടിയെങ്കില്‍ അത് മെംബേര്സ്നു കൊടുക്കേണ്ടതല്ലേ? ഇന്നുവരെ ആര്ക്കെങ്കിലും അത്തരത്തിലൊരു കത്ത് കിട്ടിയിട്ടുണ്ടോ? ഇല്ലങ്കില് സത്യത്തില്‍ അങ്ങനെ ഒരു കത്ത് പിതാവ് അയച്ചിട്ടുണ്ടോ?
പഴയ നേതാക്കളും പുതിയ നേതാക്കളും മറുപടി പറയണം.
അഥവാ പിതാവ് അങ്ങനെ ഒരു കത്ത് അയച്ചിട്ടു ണ്ടെങ്കില്‍ തന്നെ അയക്കുവാന് കാരണം എന്ത്? ആരാണ് പിതാവിന് പരാതി നല്കിയത്? പഴയ നേതാക്കളോ അതോ വിഗന് യുണിറ്റ് വേണം എന്ന് പറയുന്നവരോ? അതുമല്ലെങ്കില് കത്ത് കിട്ടി എന്ന് പറയുന്ന അച്ചനോ?
പഴയ നേതാക്കള് എന്തിനു പരാതി നല്‍കണം? നിങ്ങളല്ലേ Approval കൊടുത്തത്? കൊടുത്തു കഴിഞ്ഞാണോ വിവേകം ഉദിച്ചത്? ഈ ഒരു കാര്യത്തിനു എന്തിനു പിതാവിനെ സമീപിക്കണം? ഇവിടെ തീര്ക്കാന് നമുക്ക് പറ്റില്ലായിരുന്നോ? അഥവാ അങ്ങനെ നിങ്ങള് പരാതി കൊടുത്തിരുന്നു എങ്കില് നിങ്ങള്ക്ക് മറുപടി കിട്ടുമായിരുന്നല്ലോ? അസോസിയേഷന് ഭാരവാഹികളല്ലേ ആ വിവരം പറയേണ്ടിയിരുന്നത്? നിങ്ങള് എന്തിനു മൌനം പാലിച്ചു? അഥവാ പിതാവ് അച്ചനാണ് കത്ത് അയച്ചതെങ്കില് അതിന്റെ കോപ്പി നിങ്ങള്ക്കും കിട്ടിക്കാണുമല്ലോ? വിവരം നിങ്ങള് അറിഞ്ഞിട്ടും എന്തിനു ചര്ച്ചയ്ക്ക് വെച്ചു? അസോസിയേഷന് കാര്യങ്ങള് നിങ്ങളല്ലേ പറയേണ്ടിയിരുന്നത്? നിങ്ങളുടെ അടുക്കല് കോപ്പി ഉണ്ടങ്കില് എല്ലാ മെംബേര്സ്നും അയച്ചു തരുക.
അതോ വിഗന് യുണിറ്റ്കാര് പിതാവിന് പരാതി കൊടുത്തിരുന്നോ? നിങ്ങളുടെ യുണിറ്റ് രൂപം കൊണ്ടിട്ടും വെറുതെ എന്തിനു പരാതി കൊടുക്കണം? ഈ കാര്യത്തില് പിതാവിനെ വലിച്ചിഴക്കണമായിരുന്നോ? ഈ നിസാര കാര്യങ്ങള്ക്കും പിതാവ് വരണോ? വിഗന് യുണിറ്റ്കാര് പരാതി കൊടുത്തു എങ്കില് നിങ്ങള്ക്കല്ലേ മറുപടി കിട്ടേണ്ടത്? അതിന്റെ കോപ്പി UKKCA ഭാരവാഹികള്ക്കും കിട്ടും? വിഗാന് യുണിറ്റ്കാര്ക്ക് ഇങ്ങനെ ഒരു കത്ത് കിട്ടിയിരുന്നോ? എങ്കില് ആ കത്ത് പ്രസിദ്ധപ്പെടുത്താമോ?
അതുമല്ലെങ്കില് പിന്നെ അച്ചന് പരാതി കൊടുക്കണം? അസോസിയേഷന്കാര്ക്ക് പരാതിയില്ലെങ്കില് ആത്മീയ ഉപദേശകന്‍ മാത്രമായ അച്ചന് എന്തിനു ഈ പണിക്കു പോകണം? അതോ അച്ചനെ ആരെങ്കിലും ചുമതലപ്പെടുതിയിരുന്നോ? നേരിട്ട് പരാതി കൊടുക്കാന് പറ്റാത്ത ഒരു കേസ് ആണോ ഇത്? എന്താണ് അച്ചനിതില് ഇത്ര താല്പ്പര്യം?
അച്ചനു പിതാവ് അയച്ചു എന്നു പറയുന്ന കത്ത് പേര്സണല് അല്ല. മറിച്ചു അസോസിയേഷന് കര്യാമാണ്. അതിനാണ് സെക്രട്ടറി ചുമതല എല്ക്കുന്നത്. സെക്രട്ടറി ആണ് കത്തുകള് അയക്കുന്നതും സൂഷിക്കുന്നതും. എങ്കില് എന്തുകൊണ്ട് സെക്രട്ടറി ഈ വിവരം ഒന്നും അറിഞ്ഞില്ല? ഈ വിവരങ്ങള് നേരത്തെ മെംബേര്സ്നെ അറിയിച്ചില്ല? അതുകൊണ്ട് അടുത്ത മീറ്റിംഗ് നടക്കുന്നതിനു മുന്പ് ഈ കത്തിനെക്കുറിച്ച് ആര്ക്കെങ്കിലും വിവരം ഉണ്ടെങ്കില് അത് മെംബേര്സ്ന് അയച്ചുതരണം എന്ന് തല്പെര്യപ്പെടുന്നു.
ഇനി എങ്കിലും മെംബര്മാരെ വിഡ്ഢികള് ആക്കാന് നോക്കരുത്.
Manchester Unit-ലെ ഒരു മെമ്പര്‍
മന്ചെസ്റെര്ലെ ഈ സഹോദരനുള്ള വിവരം പോലും പഴയ കേന്ദ്ര നേതാക്കള്ക്ട ഇല്ല എന്നത് വ്യക്തമാണ്. പഴയ പ്രസിഡന്റ് അരമനയില്‍ പോയി കൊച്ചിന്റെ മാമോദീസ നടത്തി. അവര്ക്ക് അതൊക്കെ മതി. പുതിയ നേതാക്കള്‍ എന്തുചെയ്യും – കാത്തിരുന്നു കാണുക തന്നെ.
ReplyDeleteപിതാവ് രണ്ടുദിവസം കഴിയുമ്പോള്‍ തിരികെ പോകും നമ്മള്‍ ഇവിടെത്തന്നെ കാണും. പഴയ കമ്മറ്റിക്കും പുതിയ കമ്മറ്റിക്കും തലവേദനതന്നെ. അച്ചന്‍ വയിച്ച കത്ത് കള്ളം ആണെന്ന് ആരങ്കിലും ചിന്തിച്ചാല്‍ ആവരെ കുറ്റം പറയാന്‍ പറ്റില്ല.
ക്നനയമാക്കളെ, എന്തിനാണ് ഒരു യുനിട്ടിന്റെ പേരില്‍ മൊത്തം സമൂഹം മറ്റുള്ളവരുടെ മുമ്പില്‍ അപമാനിതരാകുന്നത്? പഴയ സെക്രട്ടറി വിഗാന്‍ യുണിറ്റ് അംഗീകരിച്ചു കത്ത് കൊടുത്തു. ഇനി എന്താണ്‌പ്രസ്നം??? പുതിയ നേതാക്കള്‍ ഇപ്പഴത്തെ മന്ചെസ്റെര്‍ പ്രശ്നം എങ്ങനെ തീര്കാം എന്ന് ചിന്തിക്കുക. കാരണം
ഇതു എല്ലാ ക്നാനയക്കാരുടെയും പ്രശ്നം ആണ്.
പിതാവു വരും പോകും, അച്ഛനും പോകും ഇവിടെ നമുക്ക് നല്ല ഒരു സംഘടന വേണം. നമ്മുടെ നേതാക്കള്ക്ക് ഒരു നല്ല തീരുമാനം എടുക്കാന്‍ സാദധിക്കട്ടെ. അതുപോലെ ഒരു നല്ല യുണിറ്റ് ആയീ വിഗനും വരട്ടെ. ഇനി വരാനുള്ള യുനിടും വരട്ടെ. മുകളില്‍ പറഞ്ഞ കത്ത് വളരെ ചിന്തിപ്പിക്കുന്നതാണ്.
ഒരു ക്നനയക്കാരന്‍
അല്ല സാറന്മാരെ, ഈ Manchesterകാരന്‍ സഹോദരന്‍ പറയുന്നത് കേട്ടിട്ട്, സംഭവം - മെത്രാന്റെ ഇണ്ടാസ് - വ്യാജം തന്നെയാണെന്നാണ് എനിക്ക് തോന്നുന്നത്. അല്ലെങ്കില്‍, സത്യത്തില്‍ ഉള്ളതാണെങ്കില്‍, അതൊന്നു പരസ്യപ്പെടുത്തുന്നത് കൊണ്ടെന്താണു ദോഷം? തിരുമേനി ചീത്തയും തെറിയും ഒന്നുമെഴുതിയിട്ടില്ലല്ലോ. ഈ ഇടയലേഖനങ്ങള്‍ ഒക്കെ പള്ളികളില്‍ വായിക്കുന്നതല്ലേ? അതുപോലെ, ഇതൊന്ന് ഇമെയില്‍ വഴി സര്ക്കുലെറ്റ് ചെയ്‌താല്‍ എന്താണ് പ്രശ്നം? ഇങ്ങനെ ഒരു സംശയം ഉന്നയിച്ച നിലയ്ക്ക് അത് ദൂരികരിക്കുന്നതല്ലേ ബുദ്ധി?
ReplyDeleteഇനി ഇത് വ്യാജമായിരുന്നു എന്ന് സങ്കല്പ്പിക്കുക. നമ്മുടെ പാവം N.C. Memberമാര്‍ എല്ലാം വിഡ്ഢികളായില്ലേ? വെറുതെയാണോ കത്തനാന്മാര്ക്ക് അല്മേനികളോട് ഇത്ര പുച്ഛം തോന്നുന്നത്! വൈദികന്‍ വേണ്ട, പള്ളിയിലെ കുശിനിക്കാരന്‍ വിചാരിച്ചാലും ഏതു കൊലകൊമ്പന്‍ അല്മായനെയും മണ്ടനാക്കാം.
അല്ല, നമ്മുടെ മഹാന്മാരായ ജനപ്രതിനിധികളെ മണ്ടന്മാരാക്കേണ്ട കാര്യമുണ്ടോ. ജന്മനാ അങ്ങനെയാണല്ലോ.
നേതാക്കള്‍ കീ ജയ്!
സ്നേഹമുള്ള നേതാകെന്മാരെ വെറുതെ സ്വീകണം ഏടുവങ്ങതെ പ്രവര്‍ത്തിച്ചു കാണിക്കുക
ReplyDeleteഇപ്രാവശ്യം യൂറോപീന്‍ കണ്‍വെന്‍ഷന്‍ ഉണ്ടോ????
മീറ്റിംഗ് വിളിച്ചുകൂടി ഭരണകടന ഭേദകെതി വരുത്തുക.
നമ്മുടെ വെബ്സൈറ്റ് വേണ്ട പോലെ ഉപ്ഗ്രടെ ചെയ്യുക.കര്യപ്രപ്തിയോടെ പ്രവേര്തിച്ചു കണ്ണിക്ക്...
അല്ലെങ്കില്‍ രാജിവെച്ചു പിതാവിന് ഭരണം കൊടുക്കുക.
പുതിയ നേതാക്കന്മാരോട്:
Deleteആരോപണങ്ങളും വിമര്‍ശനങ്ങളും വരുമ്പോള്‍ അനങ്ങാതിരിക്കുക, മിണ്ടാതിരിക്കുക, ഇതൊക്കെ വൈദികരുടെയും തിരുമെനിമാരുടെയും രീതിയാണ്. തിരുവായ്ക്ക് എതിര്‍ വായ് ഇല്ല എന്നാണു അവരുടെ ഭാവം. നിങ്ങള്‍ ഒരു കാര്യം മനസ്സിലാക്കുക, നിങ്ങള്‍ ജനപ്രതിനിധികളാണ്; നിങ്ങളുടെ വായ് തിരുവായ് ആയി ഞങ്ങളാരും കാണുന്നില്ല. മന്ത്രിമാരും, മുഖ്യന്മാരും, പ്രധാനമന്ത്രിമാരും എല്ലാം ആരോപണങ്ങള്‍ക്ക് മറുപടി പറയാറുണ്ട്..
നിങ്ങള്‍ക്ക് പറയാനൊരു വേദിയില്ല എന്ന കാര്യം മനസ്സിലാക്കുന്നു. ഉള്ള വേദി അംഗീകരിക്കാന്‍ വയ്യാത്ത നിലയ്ക്ക് സ്വന്തമായി ഒരു വേദി യുദ്ധകാലാടിസ്ഥാനത്തില്‍ ഉണ്ടാക്കി ജനങ്ങളുമായി ആശയവിനിമയം നടത്താന്‍ ശ്രമിക്കുക. അല്ലെങ്കില്‍, കഴിഞ്ഞ ഭാരവാഹികളുടെ അതെ വിഡ്ഢിപരിവേഷമായിരിക്കും നിങ്ങള്‍ക്കും ഉടനെ ഉണ്ടാകുക.
ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെ കുറിച്ച് നിങ്ങള്ക്ക് വല്ലതും പറയാനുണ്ടോ? തിരുമേനിയുടെ എഴുത്ത് വ്യാജമാണോ? അറിയാനാഗ്രഹിക്കുന്ന ഒരുപാട് പെരുണ്ടിവിടെ.
നിങ്ങളുടെ മറുപടിക്കായി കാത്തിരിക്കുന്നു.
പ്രിയ സുമുധയസ്നേഹിതെര നിങ്ങള്‍ സംഘടന വളര്‍ത്തി വലുതാക്കാന്‍ ശ്രമിക്കു, പരസ്പരം തമ്മിലടിപ്പിക്കുന്ന തീവ്രവാദികള തിരുച് അറിയുക
ReplyDeleteസസ്നേഹം ബിനിഷ് പെരുമാപടം
ശവം എവിടേയോ അവിടെ കഴുകന്മാര്‍ വന്നു കൂടും. അതുതന്നയാണ് ഇവിടെയും നടക്കുന്നത്. Nationalകൌണ്‍സില്‍ മെംബേര്‍സ് വെറും ശവം ആകരുത്
ReplyDeleteതെരഞ്ഞെടുപ്പിന് വേണ്ടി (ജനുവരി 28-ന്) കൂടിയ നാഷണല്‍ കൌന്സില്‍ മീറ്റിംഗില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത, ബ്രിട്ടനിലെ സാധാരണക്കാരില്‍ ഈ പോസ്റ്റ് വലിയ ഒരു സംശയമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഒരു വൈദികന്‍ ഇത്രയും വലിയ കള്ളത്തരം പറയുമോ? തിരുമേനി മനസ്സാ വാചാ അറിയാത്ത ഒരു കത്ത് ഒരു വൈദികന്‍ സ്വന്തം കക്ഷിയെ രക്ഷിക്കാനായി വായിച്ചു കേള്പ്പി ക്കുന്നു, അവിടെ കൂടിയിരുന്നവരെല്ലാം മണ്ടന്മാരാകുന്നു. ഇതിനെപറ്റി ഒരു ആരോപണം ഉന്നയിച്ചിട്ടു ആര്ക്കും ഒന്നും പറയാനില്ല! മൌനം സമ്മതം എന്ന ചൊല്ല് അനുസരിച്ച് എന്താണ് ഇതില്‍ നിന്ന് മനസ്സിലാക്കുന്നത്.
ReplyDeleteഇത് തിരുമേനിയോട് കാണിച്ച കൊടും വഞ്ചന കൂടിയായിരുന്നു എന്ന് മനസ്സിലാക്കണം.
ഇതിന്റെ സത്യാവസ്ഥ അറിയാന്‍ സാധ്യതയുള്ളവര്‍ താഴെ പറയുന്നവരാണ്:
സജിയച്ചന്‍
പഴയ/പുതിയ സെന്ട്രകല്‍ കമ്മിറ്റിക്കാര്‍
വിഗന്‍ യുനിറ്റിന്റെ ഭാരവാഹികള്‍
ഇതിന്റെ സത്യം വെളിപ്പെടുത്താന്‍ മടികാണിക്കുന്നതിനെ “കുറ്റകരമായ കൃത്യവിലോപം” (Criminal dereliction) എന്നല്ലാതെ വിളിക്കാന്‍ മറ്റൊരു പദമില്ല.
ഇക്കാര്യത്തില്‍ ഒരു വിശദീകരണം, ബ്രിട്ടനിലെ ക്നാനയമാക്കളുടെ അവകാശമാണെന്ന് വേണ്ടപെട്ടവരെ ഓര്മിിപ്പിക്കുന്നു.
Administrator
2 കൊറിയിന്തിയോസ് 4- 8,9
ReplyDelete"ഞങ്ങള്‍ എല്ലാവിധത്തിലും ഞെരുക്കപ്പെടുന്നു എങ്കിലും തകര്‍ക്കപ്പെടുന്നില്ല. വിഷമിപ്പിക്കപ്പെടുന്നു എങ്കിലും ഭഗ്നാസരാകുന്നില്ല. പീഡിപ്പിക്കപ്പെടുന്നു എങ്കിലും പരിത്യക്തരാകുന്നില്ല അടിച്ചു വീഴ്തപ്പെടുന്നു എങ്കിലും നശിപ്പിക്കപെടുന്നില്ല"
വിഗാന്‍ യുണിറ്റ്നെക്കുറിച്ച് അസത്യങ്ങളും അര്‍ദ്ധ സത്യങ്ങളും ഒരു പാട് പ്രചരിച്ചിരുന്നു. ഈ ബ്ലോഗ് വഴി ഒരു തര്‍ക്കത്തിനും ഇനി ഞങ്ങള്‍ മുതിരുന്നില്ല. പക്ഷെ ഞങ്ങളെ ക്കുറിച്ച് പരാമര്‍ശം വന്നതുകൊണ്ട് ഞങ്ങളുടെ ഭാഗം പറയാതെ ഒളിച്ചോടാനും തയാറല്ല. ബൈ ലോ പ്രകാരം പുതിയ യുണിറ്റ് ഉണ്ടാക്കാന്‍ ഞങ്ങള്‍ അപേക്ഷിച്ചു. തര്‍ക്കം ഉണ്ടങ്ങില്‍ ഒരു മേശക്ക് ചുറ്റും ഇരുന്നു പറഞ്ഞു തീര്‍ക്കാവുന്ന കാര്യങ്ങള്‍ ആണ് എന്ന് ഞങ്ങള്‍ കരുതുന്നു. അതിനുള്ള വേദി പുതിയ നേതൃത്വം ഉണ്ടാക്കും എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഈ പ്രശ്നത്തില്‍ പിതാവിനെ വലിച്ചിഴക്കണ്ട എന്നാണ് ഞങ്ങളുടെ നിലപാട്. ഈ നിസാര പ്രശ്നം പോലും നമുക്ക് പറഞ്ഞു തീര്‍ക്കാന്‍ പറ്റില്ലങ്ങില്‍ പിതാവിന് ഇവിടെ നിന്നും പോകുവാന്‍ സമയം കിട്ടില്ല. തന്നെയുമല്ല ഇത് ഒരു കീഴ്വഴക്കം ആയി മാറും. പിതാവിനെ ബഹുമാനകുറവോ അനുസരണക്കുറവോ ഞങ്ങള്‍ക്കില്ല.മറിച്ച് ആവശ്യമില്ലാതെ ബുദ്ധിമുട്ടിക്കണോ?
ഈ പ്രശ്നത്തില്‍ ഇടപെടണം എന്ന് ഞങ്ങള്‍ പിതാവിനോട് പറഞ്ഞിട്ടില്ല അതിനു ഞങ്ങള്‍ ആരേയും ചുമതലപ്പെടുത്തിയിട്ടും ഇല്ല. അതുകൊണ്ട് തന്നെ വിഗാന്‍ യുണിറ്റ്നെ ബാധിക്കുന്ന നിങ്ങള്‍ പരാമര്‍ശിക്കുന്ന പിതാവിന്റെ കത്ത് ഞങ്ങള്‍ക്ക് കിട്ടിയിട്ടില്ല. ഞങ്ങള്‍ക്ക് ഒരു വിവരവും ഇല്ല. ഇതിനു മുന്‍പും ഞങ്ങള്‍ക്ക് ലഭിക്കേണ്ട കത്തുകള്‍ കിട്ടിയിട്ടില്ല. അതുകൊണ്ട് ഇതില്‍ പുതുമയും ഇല്ല. ഈ കത്തിനെ ക്കുറിച്ച് കൂടുതല്‍ ഒന്നും പറയുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. കൂടുതല്‍ അറിയേണ്ട വായനക്കാര്‍ മറ്റുള്ളവരെ സമീപിക്കുക.
WIGAN KNANAYA UNIT MEMBERS
ഒരു പെന്തെകോസ്റ്റ് പാസ്ടോര്‍ ആകാനുള്ള എല്ലാ യോഗ്യതയും ജസ്റ്റിന്‍ ചേട്ടനില്‍ കാണുന്നുണ്ട്. അക്കൂട്ടര്‍ തട്ടിക്കൊണ്ടു പോകാതെ സൂകിഷിക്കുക.
Deleteപിന്നെയേ, ഈ പൊതു പൊതുപ്രവര്‍ത്തനത്തിനു ഇറങ്ങുമ്പോള്‍ പോകറ്റില്‍ ഒരു പഴം - എത്ത പഴമാനെങ്കില്‍ ബെസ്റ്റ്!) - കരുതുക. ഇത്തരം ചങ്ക് കണ്ടിക്കുന്ന ചോദ്യങ്ങള്‍ വരുമ്പോള്‍ പഴം തിന്നുന്നതായ് അഭിനയിക്കുക; ഉത്തരമൊന്നും കൊടുക്കാതിരിക്കുക.
സജിയച്ചനോട് മര്യാദ്യക്ക് ചോദിച്ചാല്‍ ഒന്ന് രണ്ടു പഴം തരാതിരിക്കില്ല. അങ്ങേരു എപ്പോഴും തിന്നുന്നതല്ലേ.
പഴം അഡിക്ഷന്‍ മാത്രമല്ല ഇവരുടെയൊക്കെ പ്രശ്നം. Agraphia എന്നോരസുഖത്തെകുറിച്ച് കേട്ടിട്ടുണ്ടോ? A loss of the ability to write or to express thoughts in writing because of a brain lesion എന്നാണു അതിന്റെ definition. ഈ അസുഖം നമ്മുടെ പല നേതാകള്ക്കും ഉണ്ട്. അതുകൊണ്ടാണ് പിതാവ് വരുന്നതിനെകുറിച്ചുള്ള പൂര്ണ വിവരം UKKCA Website-ല്‍ publish ചെയ്യാതെ, “For more details, please contact UKKCA Central committee” എന്ന് കൊടുത്തിരിക്കുന്നത്.
ReplyDeleteക്നാനായ സഹോദരന്മാര്‍ രണ്ടു കാര്യം ചെയ്യുക: ഒന്ന്, ഇവരെ കൊണ്ടുപോയി GPയെ കണ്ടു Agraphia-യ്ക്ക് ചികിത്സിപ്പിക്കുക. രണ്ടു, ആരെങ്കിലും ഇവരെ വിളിച്ചു പിതാവിന്റെ ഇങ്ങനെ ഒരു മെയില്‍ കണ്ടിരുന്നോ എന്ന് ചോദിച്ചു, വിവരം ഇവിടെ പോസ്റ്റ് ചെയ്യുക.
പ്ലീസ്.