NOTICE

ബ്രിട്ടീഷ്‌ കനാ എന്ന ബ്ലോഗ്‌ ഇനി മുതല്‍ ക്നാനായ വിശേഷങ്ങള്‍ എന്ന പേരിലായിരിക്കും പ്രവര്‍ത്തിക്കുന്നത്.

ക്നാനായ വിശേഷങ്ങള്‍ ബ്ലോഗ്‌ സന്ദര്‍ശിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ബ്ലോഗ്‌ വിലാസം: www.worldkna.blogspot.com

ഇമെയില്‍: worldwidekna@gmail.com.

Administrator,
Britishkna/Knanaya Viseshangal Blogs

Wednesday, 29 February 2012

നഴ്‌സുമാരുടെ സമരം ഉയര്ത്തുന്ന സാമ്പത്തിക പ്രശ്‌നങ്ങള്‍


നഴ്‌സുമാര്‍ക്ക് കിട്ടുന്ന ശമ്പളം കുറവാണ്, അവര്‍ക്ക് കൂടുതല്‍ കാലം കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ പണിയെടുക്കേണ്ടി വരുന്നു, മറ്റു തരത്തിലുള്ള തൊഴില്‍ ചൂഷണം നേരിടുന്നു... തുടങ്ങിയവയൊക്കെ നമ്മളെ ദു:ഖിപ്പിക്കുന്ന കാര്യങ്ങളാണ്. അവരില്‍ കൂടുതലും സ്ത്രീകളായിരുന്നു എന്നത് കൊണ്ടായിരിക്കണം ഇത്രയും കാലം സമരം തുടങ്ങിയ പ്രക്ഷോഭ പരിപാടികള്‍ ഉണ്ടാകാതിരുന്നത്. എന്നിരിക്കിലും ഇക്കാര്യത്തില്‍ സമരം കൊണ്ടോ അല്ലെങ്കില്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഒരു മിനിമം വേതന നിയമം കൊണ്ടോ എത്ര മാത്രം ഗുണമുണ്ടാകും എന്ന കാര്യം നാം വിവേകപൂര്‍വ്വം ചിന്തിക്കേണ്ടതുണ്ട്.

മാതൃഭൂമിയില്‍ പ്രസധീകരിച്ചു വന്ന വി.ശാന്തകുമാര്‍ എഴുതിയ ഈ ലേഖനതിന്റെ ബാക്കി വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

4 comments:

  1. അലക്സ്‌29 February 2012 at 01:06

    കേരളത്തില്‍ നടന്ന നേര്സു മാരുടെ സമരത്തിന്‌ നമ്മുടെ മുഖ്യധാര മാധ്യമങ്ങള്‍ ഒരു തരത്തിലും അര്‍ഹിക്കുന്ന വാര്‍ത്ത മൂല്യമോ കവറേജ് നല്‍കിയില്ല. മാനേജ്മെന്റിന്റെ സാമ്പത്തിക ശക്തിയുടെ മുമ്പില്‍ അവര്‍ വളഞ്ഞു പോവുകയായിരുന്നില്ലേ? കേരളത്തിലെ മറ്റെല്ലാ തൊഴില്‍ മേഖലയിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന വേതന വര്‍ധനവ്‌ സംസ്ഥാനത്തെ പ്രതികൂലമായി ബാധിക്കുന്നില്ലേ? ഡോക്ടര്‍മാര്‍ക്ക് ബ്ലാക്കിലും അല്ലാതെയും ശമ്പളം കൊടുക്കുമ്പോള്‍ ഉണ്ടാകാത്ത പ്രശ്നം ഈ പാവങ്ങള്‍ക്ക് കൊടുക്കുമ്പോള്‍ മാത്രം എങ്ങിനെയാണ് ഉണ്ടാകുന്നത്?

    ആര്‍ക്കറിയാം!

    ReplyDelete
  2. പിന്നെ ഇതെല്ലാം തരണം ചെയ്തു , സര്‍ക്കാര്‍ ശമ്പളവും , രോഗി നേര്സു അതുപാതാമാക്കിയാലും ഉണ്ട് കുഴപ്പം. ഇക്കൊടുക്കുന്ന അധിക ബാധ്യത രോഗികളില്‍ നിന്നല്ലാതെ , അവരുടെ ലാഭത്തില്‍ നിന്നും കിഴിക്കില്ല . ഭാലമോ ചികിത്സാ ചെലവ് ക്രമാതീതമായി പെരുകി സാധാരണക്കാരന് ചികിത്സ അപ്രാപ്യമാകും.

    ReplyDelete
  3. പണ്ട് ഒരു ശരാശരി അമേരികന്‍ അഥവാ വിദേശ മലയാളിയുടെ ആസ്തി 40 - 60 ലക്ഷം ഇന്ത്യന്‍ രൂപയായിരുന്നു . അന്ന് നാട്ടില്‍ പോയി ഇതുകൊടുത്താല്‍ 15 ഏക്കര്‍ സ്ഥലവും ഒരു പുരയും കിട്ടുമായിരുന്നു, അന്ന് ഒരു ശരാശരി കത്തോലിക്കന്‍റെ ആസ്തി രണ്ടോ മൂന്നോ ലക്ഷമായിരുന്നു . അന്ന് അവിടെ (നാട്ടില്‍ )പള്ളി, പള്ളി മുറി ,ഹാള്‍,ആതുര സേവനം ...... പണിക്കും, അന്ന് വിദേശി മലയാളി കൊടുത്തിരുന്നത് ന്യായമായിരുന്നു .

    ഇന്ന് അവസ്ഥയൊക്കെ മാറി , നാട്ടില്‍ ഒരു ശരാശരി കത്തോലിക്കന്‍റെ ആസ്തി രണ്ടോ മൂന്നോ കോടിയായിമാറി . ഇന്ന് വിദേശ മലയാളിയുടെയോ പഴയപടി 40 - 60 ലക്ഷം ഇന്ത്യന്‍ രൂപയില്‍ തന്നെ നില്‍ക്കുന്നു. ഇനിയും നാട്ടിലെ , പള്ളി, പള്ളി മുറി ,ഹാള്‍, കെട്ടിടം പള്ളി, പള്ളി മുറി ,ഹാള്‍,...... പണിക്കും ആതുര സേവനം ...... മുതലായവയ്ക്കും വിദേശമലയാളികളെ പിഴിയുന്ന പരിപാടി തികഞ്ഞ അനീതിയാണ്,. നാമോരുരുത്തരും ഇത് മനസിലാക്കി നാട്ടിലെ ഇടവകക്കാരുടെയും , പള്ളിയുടെ സ്ഥാപനങ്ങളുടെ ഗുണഭോക്താക്കളില്‍ നിന്നും പിരിക്കുവാന്‍ , അവരോടു ആവശ്യപ്പെടെണ്ട സമയം അതിക്രമിച്ചിരിക്കുന്നു . മാത്രമല്ല പണ്ട് നമുക്ക് ഇവിടെ( വിദേശങ്ങളില്‍) പള്ളിക്ക് ഒന്നും കൊടുക്കേണ്ടായിരുന്നു , ഇന്ന് ശരാശരി കത്തോലിക്കന്‍ 1000 - 3000 വരെ വിദേശ നാണയം പലയിനത്തില്‍ പള്ളികക്ക് കൊടുക്കേണ്ടതായി ഉണ്ട് . അതിനാല്‍ , നാട്ടില്‍ നിന്നും നിര്‍ബന്ധിച്ചു പിരിക്കുന്നത് നിര്‍ത്തലാക്കെണ്ടാതാകുന്നു. ഇഷട്ടമുള്ളവര്‍ കൊടുത്തുകൊള്ളട്ടെ . പിരിക്കുവാന്‍ വരുന്ന ഓരോരുത്തരോടും താങ്കളുടെ ആസ്തിയുടെ ഒരു ശതമാനം കൊടുത്തിട്ട് എന്റെയടുത്ത് വന്നു ചോദിക്കാന്‍ പറയാന്‍ ചങ്കൂറ്റം ഉണ്ടാവണം . അല്ലായെങ്കില്‍ ഈ ചൂഷണം തുടരും. തടിച്ച മടിശീലയും, ശുഷ്കിച്ച തലച്ചോറുമുള്ള കുറെ പ്രാഞ്ചിയെട്ടന്മാരുടെ പ്രവര്‍ത്തികള്‍ കാരണം, ഒരു സാധാ അമേരിക്കക്കാരന്റെ സ്ഥിതി ധുസഹമായിരിക്കുകയാണ്.

    എനിക്കറിയാവുന്ന 20 കോടിയിലേറെ ആസ്തിയുള്ള ഒരു വ്യക്തി പള്ളി മുറി പണിയാന്‍ ഈയിടെ എന്റെയടുത്തു പിരിവിനു വന്നപ്പോള്‍ ഞാന്‍ ചോദിച്ചു സജിയെത്ര കൊടുത്തു? ഞാന്‍ ആയിരം രൂപ കൊടുത്തു . 20 കോടിയുള്ളവന്‍ 1000 രൂപ കൊടുക്കുമ്പോള്‍ 50 ലക്ഷക്കാരന്റെയടുത്തുനിന്നു അവന്‍ പ്രതീക്ഷിക്കുന്നത് 50000 .!!!!!! , ചൂഷണം പോകുന്ന പോക്കെ.

    ReplyDelete
    Replies
    1. Administrator, British Kna Group Blog29 February 2012 at 12:09

      അനോണിമസ് ആയുള്ള കമെന്റ്റ്‌ കഴിയാവുന്നതും നിരുത്സാഹപെടുത്താനുള്ള തീരുമാനം (“നമുക്ക് ഈ അനോണിമസ് കളി വേണോ?” എന്ന പോസ്റ്റ്‌ കാണുക) ശ്രദ്ധിക്കുക. കഴിയാവുന്നതും, വ്യാജമാണെങ്കില്‍കൂടി ഒരു പേര് സ്വീകരിച്ചു (യാഥാര്ത്ഥ്യ പേരാണെങ്കില്‍ ഏറ്റവും നല്ലത്) കമെന്റ്റ്‌ പോസ്റ്റ്‌ ചെയ്യാന്‍ ശ്രമിക്കുക.

      Administrator

      Delete