കേട്ടോ നമ്മുടെ ക്‌നാനായക്കാര്‍
കുടിയേറ്റങ്ങള്‍ ഏറെ നടത്തി
കണ്ടോ നമ്മുടെ ക്‌നാനായക്കാര്‍
സാമ്പത്തികമായ് മുന്നിലുമെത്തി
തന്നന്നം താനാ, തന്നന്നം താനാ...
തന്നന്നം താനാ തക തന്നന്നം താനാ
അനവധി അനവധി ഡോക്ടര്‍മാരും
നേഴ്‌സ്മാരോ എണ്ണാന്‍ വയ്യ
സുപ്രീം കോടതി ജഡ്ജിയുമുണ്ട്
സിറിയേക്ക് ജോസഫ് എന്നൊരു സാറ്
പിന്നേം അങ്ങനെ പലവിധജോലി
ഖജനാവാകെ നിറഞ്ഞു കവിഞ്ഞു
മാര്‍ബിള്‍ പള്ളികളനവധിയുണ്ട്
കൂടെ വലിയൊരു പാരീഷ്ഹാളും
ആതുരസേവന രംഗത്താണെ
നമ്മുടെ രൂപത പിന്നോട്ടല്ല
കാരിത്താസും കൊച്ചിക്കുന്നും
നല്‍കും നല്ലൊരു വൈദ്യസഹായം
രാജപുരത്തും ഉഴവൂരും
നമ്മുടെ തന്നെ കോളേജല്ലേ
മടമ്പത്തുള്ളൊരു കോളേജീന്ന്
വര്‍ഷംതോറും അനവധി ടീച്ചേഴ്‌സ്
സ്‌കൂളുകളാണേ നിരവധിയുണ്ട്
അധ്യാപകരോ നമ്മള് തന്നെ
എല്ലാംകൂടി നോക്കീടുമ്പോള്‍
നമ്മുടെ രൂപത മുന്നില്‍ മുന്നില്‍
ഇറ്റലി, ലണ്ടന്‍, അമേരിക്ക
മിഡിലീസ്റ്റ് ഒക്കെ നിറഞ്ഞുകവിഞ്ഞു
എത്തിച്ചേരാന്‍ സ്ഥലമില്ലല്ലോ
ഇനി ഈ ഏഴ് ഭൂഖണ്ഡത്തില്‍
ആത്മീയതയുടെ സന്ദേശവുമായ്
അനവധി നിരവധി അച്ചന്മാരും
മാസംതോറും എത്തീടുന്നു
അപ്നാദേശ് എന്നൊരു പത്രം
നേതൃത്വത്തില്‍ മൂലേക്കാട്ടും
പിന്നെ താഴെ കൊച്ചുപിതാവും
അവരാണല്ലോ നമ്മുടെയെല്ലാം
ആത്മീയതയുടെ നേതാക്കന്മാര്‍
കോട്ടയമാകെ ഇളകി മറിഞ്ഞൊരു
ശതാബ്ദി റാലിയും പോയനാള്‍ കണ്ടേ
സമാപനത്തില്‍ പ്രതിഭാ പാട്ടീല്‍
പാടി നമ്മുടെ നല്ലൊരു ഗാനം
പ്രതിസന്ധികളില്‍ തളരാതെ
പ്രതികൂലത്തില്‍ പതറാതെ
പാരമ്പര്യം നിലനിര്‍ത്തും നാം
ഇസ്രായേലിന്‍ സന്തതികള്‍
നെഗറ്റീവായതു കേട്ടീടുമ്പോള്‍
ആരും നെറ്റി ചുളിച്ചീടല്ലേ
പറയേണ്ടത് എന്നുടെ ധര്‍മ്മം
തിരുത്തെണമെന്നൊരു ലക്ഷ്യം മാത്രം
ചേര്‍ന്നീടാം, ഒന്നാകാം തിന്മകളെല്ലാം നീക്കീടാം
ബാറു നടത്താന്‍ മുന്നില്‍ തന്നെ
കുടിയന്മാരോ നമ്മളിലധികം
ഫാഷന്‍ ലേഡി നമ്മുടെ ലേഡി
മുന്തിയ സാരീം ആലൂക്കാസും
ദില്ലീല്‍ പോകാന്‍ എംപിയുമില്ല
നിയമസഭേലോ വട്ടപൂജ്യം
പഞ്ചായത്തില്‍ തിരഞ്ഞ് നടന്നാല്‍
വിരലില്‍ എണ്ണാന്‍ മെമ്പര്‍ കാണും
മാളിക പണിയാന്‍ മത്സരമാണ്
മതിലും പേരും മുന്നില്‍ കാണാം
മക്കടെ കാര്യം മത്സരമില്ല
ഒന്നിലൊതുക്കും സ്വന്തം കാര്യം
കല്യാണത്തിനു പെണ്ണില്ലാതേ
ആണ്‍പിള്ളേരോ വെയിറ്റിംഗ് ലിസ്റ്റില്‍
മൂക്കില്‍ പല്ലുകിളിത്തീടുമ്പോള്‍
രൂപത മാറി തേടിടുന്നു
പള്ളിയില്‍ പോകാന്‍ മടിയില്ലാര്‍ക്കും
ദൈവത്തിന്റെ സ്ഥാനം ദൂരെ
ആദര്‍ശത്തില്‍ ഒന്നാം സ്ഥാനം
നല്ല സമരിയന്‍ നന്നെ കുറവ്
കാര്‍ന്നോന്‍മാരോ ഒറ്റപ്പെട്ടു
അവരെ നോക്കാന്‍ ആളുകളില്ല
ദിവസം അനവധി ഹോംനേഴ്‌സുമാര്‍
വീട്ടില്‍ വന്നു നോക്കീടുന്നു
കണ്ണു തുറക്കാം കൈകള്‍ കോര്‍ക്കാം
പതിരില്ലാത്തൊരു വയലിന്നായ്
വിളവിന്‍ നാഥന്‍ വന്നീടുമ്പോള്‍
നല്‍കാം കതിരുകള്‍ കളപ്പുര നിറയെ
ലോകം മുഴുവന്‍ ശോഭിക്കും
സ്‌നേഹത്തിന്‍ തിരി തെളിയിക്കാന്‍
തനിമയില്‍ ഒരുമയില്‍ വിശ്വാസത്തില്‍
ഒന്നായ് നമ്മള്‍ നിന്നീടും
സണ്ണി ചേലയ്ക്കല്‍ കീഴൂര്‍
smchelackal@gmail.com
Nice one .....keep it up sunnychetta....
ReplyDelete