NOTICE

ബ്രിട്ടീഷ്‌ കനാ എന്ന ബ്ലോഗ്‌ ഇനി മുതല്‍ ക്നാനായ വിശേഷങ്ങള്‍ എന്ന പേരിലായിരിക്കും പ്രവര്‍ത്തിക്കുന്നത്.

ക്നാനായ വിശേഷങ്ങള്‍ ബ്ലോഗ്‌ സന്ദര്‍ശിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ബ്ലോഗ്‌ വിലാസം: www.worldkna.blogspot.com

ഇമെയില്‍: worldwidekna@gmail.com.

Administrator,
Britishkna/Knanaya Viseshangal Blogs

Saturday, 25 February 2012

വിഗന്‍ ലീക്സ്‌ Part 2 - Friction in Flixton


കഴിഞ്ഞ ഏതാനും ദിവസങ്ങളായി, Manchester Knanaya Party Office-ന്റെ Local Area Committee Office-കളുടെ തിണ്ണനിരങ്ങി നടക്കുകയാണ് നമ്മുടെ രക്ഷകനായ മലയില്‍ പുത്തന്‍പുരയില്‍ പാതിരി.  ചെല്ലുന്നിടത്തെല്ലാം ക്നാനയമാക്കള്‍ ഓടിക്കുടുന്നു; മണ്ടന്മാരായ അവര്‍ പ്രതീക്ഷിക്കുന്നത് Manchester യുനിറ്റില്‍ ഓണക്കാലം മുതല്‍ ഉണ്ടായ വിള്ളലുകള്‍ക്ക് എന്തെങ്കിലും പരിഹാരത്തിന്റെ ശ്രമത്തിന്റെ ഭാഗമാണ് ഈ സന്ദര്‍ശനങ്ങള്‍ എന്നാണു.  ആ പാവങ്ങള്‍ അറിയുന്നില്ല, തന്റെ ആടുകളുക്ക് വേണ്ടി സ്വന്തം ജീവനെ കൊടുക്കുന്ന നല്ല ഇടയനല്ല ഇതെന്നും,  ഇന്നത്തെ മറ്റു പല ഇടയന്മാരെയും പോലെ, കുഞ്ഞാടിനെ. സ്വന്തം കൈയിലെ വടി കൊണ്ട് അടിക്കാനും, തക്കം കിട്ടിയാല്‍ കൊന്നു ഇറചിയെടുത്തു ചുട്ടു തിന്നാനും ശ്രമിക്കുന്ന ഇടയനില്‍ നിന്ന് നല്ലതൊന്നും പ്രതീക്ഷിക്കാതിരിക്കുന്നതാണ് ബുദ്ധിയെന്നും. ഇന്നലെ Flixton-ല്‍ വച്ച് നടന്ന യോഗത്തോടെ പങ്കെടുത്തവര്‍ക്കെല്ലാം ഇക്കാര്യം ബോധ്യമായി.

യോഗത്തിന്റെ ആരംഭത്തില്‍ തന്നെ, പുതിയ പ്രസിഡന്റിനെ ചൂണ്ടി കാട്ടി, “ഇതാരാണ്?” എന്ന് ചോദിച്ചതോടെ ആല്‍മീയ ഉപദേശകനും സംഘവും അടിതെറ്റിയത് പോലെയായി.  Mr. President പിന്നെ യോഗത്തില്‍ ശബ്ദിച്ചതേയില്ല!

വിഗന്‍ യുനിറ്റിനെക്കുറിച്ചും, Manchester-ലെ പ്രശ്നങ്ങളെക്കുറിച്ചും അംഗങ്ങള്‍ ചോദിച്ച ഒരു ചോദ്യത്തിനും, വൈദികനുള്‍ടെയുള്ള സംഗത്തില്‍ നിന്ന് ആരും ഒരു ഉത്തരവും കൊടുത്തില്ല എന്നാണു അറിയാന്‍ കഴിഞ്ഞത്.  തെരഞ്ഞെടുപ്പ് ദിവസം തിരുമേനിയുടെതെന്നു പറഞ്ഞു വായിച്ചു കേള്‍പ്പിച്ച കത്തിന്റെ കോപ്പി കാണണം എന്ന് ഒരാള്‍ ആവശ്യപെട്ടാപ്പോള്‍, മൗനം കൊണ്ട് ആ ആവശ്യത്തെ കൊല്ലുകയാണ് ചെയ്തത്.

എത്ര നല്ല കുതന്ത്രം!

താമസിയാതെ തന്നെ, ഇവര്‍ എത്തിയിരിക്കുന്നത്, പ്രശ്നപരിഹാരത്തിനല്ല എന്നും, തിരുമേനി വരുമ്പോള്‍ തന്റെ മാനം രക്ഷിക്കാന്‍ കഴിയാവുന്നത്ര ആളെ കൂട്ടുക എന്ന ഒറ്റ ലക്ഷ്യമേ ഇവര്‍ക്കുള്ളൂ എന്നും മനസ്സിലായതോടെ, യോഗത്തില്‍ അസഭ്യവര്‍ഷം ആരംഭിക്കുകയായി. (അവിടെ പറഞ്ഞതി സെന്‍സര്‍ ബോര്‍ഡ്‌ കട്ട് ചെയ്തിരിക്കുന്നു!)

വീട്ടുടമസ്ഥന്‍ രാത്രിയേറെ വൈകിയെന്നും, ഇത്രയും ശബ്ദകോലാഹലം ഉണ്ടായാല്‍ ആരെങ്കിലും കൌണ്‍സിലില്‍ പരാതിപ്പെടുമെന്നും ഓര്‍മ്മിപ്പിച്ചതുകൊണ്ട്, എല്ലാവരും പിരിഞ്ഞുപോയി.

സജിയച്ചന്റെ Mission Impossible തുടരുന്നു. 

(വിഗന്‍ ലീക്സും തുടരുന്നു...) 

2 comments:

  1. ക്നാനയപ്പാന്‍25 February 2012 at 22:49

    പള്ളിയിലും NHS-ലും എടുത്താല്‍ പൊങ്ങാത്ത ജോലിഭാരം. വാതം വന്നു കൈ കോച്ചിപോയതുകൊണ്ട് ആര് ഫോണ്‍ വിളിച്ചാലും എടുക്കാന്‍ പറ്റുന്നില്ല. ഇതൊക്കെ ഏതോ മെത്രാന്റെ ശാപമായിരിക്കണം. ഇത്രയും കഷ്ടതകള്‍ അനുഭവിക്കുന്ന, പോന്നു സജിയച്ചാ, എന്തിനാ ഈ വേണ്ടാദീനതിനൊക്കെ പോകുന്നത്? ക്നാനയമാക്കളെ അവരുടെ പാട്ടിന് വിട്. അവരും അവരുടെ മക്കളും സുഖമായി ജീവിച്ചോളും ജറുസലേം പുത്രിമാരെക്കുറിച് ബൈബിളില്‍ പറഞ്ഞത് പോലെ, അച്ചന്‍ ഞങ്ങളെയോര്ത്തു വിലപിക്കേണ്ട.

    അച്ചന്‍ ആ ഫോണിന്റെ കോണ്ട്രാക്റ്റ് ക്യാന്സല്‍ ചെയ്‌താല്‍ അത്രയും കാശ് ലാഭിക്കാം. ഞങ്ങള്ക്കോട്ടു പാരപണിയുന്നതു നിര്ത്തിയാല്‍ തെറിയും കിട്ടുകയില്ല.

    സമാധാനമായി ജീവിക്കാന്‍ നോക്ക്. ഓള്‍ ദി ബെസ്റ്റ്‌!

    ReplyDelete
  2. അല്മായന്‍ പറഞ്ഞാല്‍ അച്ചന്‍ കേള്‍ക്കില്ല. പണ്ടേ പറഞ്ഞതാണ് ളോഹ ഇട്ടേ പോകാവു എന്ന്.. ഇപ്പോള്‍ അമ്പതു നോയംബല്ലേ മക്കള്‍ പറഞ്ഞത് അച്ചന്‍ സഹിക്കുക. അവര്‍ക്ക് വേണ്ടി പ്രാര്‍ത്തിക്കുക. എടാ കിഷു പലവട്ടം ആരോ പറഞ്ഞു നിന്റെ ജാതകം നോക്കാന്‍. കണ്ടക ശനിയാ.

    പക്ഷെ ഇത്രയും പത്രത്തില്‍ നിന്റെ ഫോട്ടോ ഇട്ടിട്ടും നിന്നെ ജനം തിരിച്ചറിഞ്ഞില്ലെ? പറ്റിയാല്‍ റെയില്‍വേ സ്റ്റേഷന്‍, ബസ്‌ സ്റ്റേഷന്‍ എന്നിവിടെ ഫോട്ടോ പതിക്കുക്ക. എടാ കൊച്ചനെ അച്ചന്റെയും ഭാര്യയുടെയും വാക്ക് കേട്ട് വേണ്ടാത്തിടത് കയറി ഇരുന്നാല്‍ ഇതാ കുഴപ്പം. വല്ല ടാക്സി ഓടിച്ചാല്‍ വീട്ടില്‍ കഞ്ഞി കുടിച്ചു ജീവിക്കാം. വൈകി ഓടിച്ചാല്‍ കൂടുതല്‍ കിട്ടും. അച്ഛന് ഒന്നും നഷ്ടമില്ല. ജോലിയുണ്ട്, കുര്‍ബാന പണം കിട്ടും. പോണ്ടാട്ടിയും ഇല്ല മക്കളും ഇല്ല. ടാക്സി ഓടിച്ചാലെ നിന്റെ വീട്ടില്‍ തീ പുകയു.

    ReplyDelete