NOTICE

ബ്രിട്ടീഷ്‌ കനാ എന്ന ബ്ലോഗ്‌ ഇനി മുതല്‍ ക്നാനായ വിശേഷങ്ങള്‍ എന്ന പേരിലായിരിക്കും പ്രവര്‍ത്തിക്കുന്നത്.

ക്നാനായ വിശേഷങ്ങള്‍ ബ്ലോഗ്‌ സന്ദര്‍ശിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ബ്ലോഗ്‌ വിലാസം: www.worldkna.blogspot.com

ഇമെയില്‍: worldwidekna@gmail.com.

Administrator,
Britishkna/Knanaya Viseshangal Blogs

Saturday, 10 March 2012

പിതാവിന്റെ വരവ് - ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങള്‍

മൂലക്കാട്ട് പിതാവ് വന്നുപോയിട്ട്‌ ഒരാഴ്ച ആയി. ഇവിടെ എന്തോ പ്രശ്നം ഉണ്ട് എന്ന് പിതാവിനെ ധരിപ്പിച്ചത് ആരാണന്നു അറിയില്ല. ഏതായാലും അമേരിക്കന്‍ പര്യടനം കഴിഞ്ഞു ഇതിലെ വന്നു. വൈകിയതിനെപ്പറ്റി പലതും പറയുന്നു. യന്ത്ര തകരാറാണ്, അല്ല അമേരിക്കയിലെ ക്നാനായ പ്രശ്നം ആണ് വൈകിപ്പിച്ചത് എന്നൊക്കെ. ഏതായാലും വൈകി.

അതുകൊണ്ട് വിഗന്‍ യുണിറ്റ് കാരെ കണ്ടില്ല. നേരെ COVENTRY യില്‍ കൌണ്‍സില്‍ മീറ്റിംഗില്‍ പങ്കെടുത്തു. അവിടെയും വിഗന്‍ യുണിറ്റ് പ്രശ്നം ചര്‍ച്ച ചെയ്തു. വഞ്ചി തിരുനക്കരെ തന്നെ. സമയം കളഞ്ഞു തിരികെ പോയി. ഒണ്ണം  ദിവസം.

പ്രഭാതം പൊട്ടി വിടര്‍ന്നു രണ്ടാം ദിവസം . പിതാവിനെ കാണാന്‍ Manchester ഗ്രൂപ്പ്‌ രണ്ടും എത്തി. ചര്‍ച്ച തുടങ്ങി. എങ്ങും എത്തിയില്ല. രണ്ടു കൂട്ടരും രണ്ടു വഴിയെ പോയി. പിന്നെ വിഗാന്‍ യുണിറ്റ്കാര്‍ ഇടിച്ചു കയറി പിതാവിനെ കണ്ടു. ഫാമിലി എണ്ണം കാട്ടി. പിതാവിന് ചില കാര്യങ്ങള്‍ മനസിലായി. "സത്യം പറഞ്ഞാല്‍ അമ്മ ഇടി കൊള്ളും ഇല്ലങ്കില്‍ അച്ഛന്‍ പട്ടിയിറച്ചി കഴിക്കും എന്ന പരുവത്തില്‍ ആയി പിതാവ്". അതുകൊണ്ട് ലേവി പടപുരയെ ഫോണ്‍ വിളിച്ചു യുണിറ്റ് അനുവദിക്കുവാന്‍ പറഞ്ഞു. വിഗന്‍ യുണിറ്റ്കാര്‍ ഹാപ്പി. നന്ദി പറഞ്ഞു പിരിഞ്ഞു.

ആര്‍ച് ബിഷപ്പ് ആയിട്ടും ക്നാനായ കുഞ്ഞുങ്ങള്‍ കുര്‍ബാനയ്ക്ക് കുറവായിരുന്നു. പിന്നെ നടന്ന സ്വീകരണം. പഴയ തറവാടിന്റെ സ്ഥിതി ദയനീയം ആയി പോയി. നാല് national കൌണ്‍സില്‍ മെംബേര്‍സ് ഉള്ള സ്ഥലം. നൂറ്റമ്പത് ആളെ തികക്കാന്‍ കഴ്ടപ്പെട്ടു. കരോള്‍ പിരിച്ച വകയില്‍ മിച്ചം വല്ലതും ഉണ്ടങ്കില്‍ ഹോട്ടല്‍ കാരനും മൈക്ക് കാരനും പണം കൊടുക്കാം. ആ അവസ്ഥ ആയി. പോരെ പൂരം. രാത്രി ആയി. വീണ്ടും പ്രഭാതം മൂന്നാം ദിവസം പിതാവ് സ്ഥലം കാലിയാക്കി.

വാല്‍കഷണം
പിതാവ് അച്ചനെ സന്തോഷിപ്പിക്കുവാന്‍ ബൈലോയില്‍ മുറുക്കെ പിടിക്കുവാന്‍ ആഹ്വാനം നടത്തി. അങ്ങനെ പാവം ലേവിയും കൂട്ടരും വെട്ടിലായി.
മാര്‍ച് പതിനെട്ടിന് പുതിയ അസോസിയേഷന്‍ വരുന്നു. തന്നെയും അല്ല വനിതാ അംഗം നിയമക്കുരുക്കിലേക്ക് എന്ന് പുറം ലോകത്ത് പറച്ചില്‍ തുടങ്ങി. പ്രശ്നം തുടരുന്നു അല്ല കൂടുതല്‍ കുഴപ്പം ആക്കി എന്ന് ചിലര്‍....... .
സമാധാനത്തില്‍ കഴിഞ്ഞവര്‍ കൂടുതല്‍ അകലുന്നു.
എങ്കില്‍ പിന്നെ എന്തിനാണ് പിതാവ് വന്നത്.ആര്‍ക്കു എന്ത് ഗുണം കിട്ടി.

പ്രശ്നം തീര്‍ക്കാന്‍ ആരും ഇവിടെ ഇല്ലേ സോദരെ?

4 comments:

  1. mini mathew..you are correct...no one has to take any actions regarding any solution for knanaya community...whats the use... with he archbishops arrival??? what has he done?? any solutions he found?? he doesn't have any remedy at his hand..
    i have one suggestion...saji achan u must escape from here...the problems will be solved and WE the knanaya people will be happy... we can sing othuthirichavar kappal kayari..!!

    ReplyDelete
  2. Dear friends, We are fools...and again became fools..all these show offs were parts of a cleverly written drama by our beloved Fr. Saji, to show that he is supreme..and no one even our Thirumeni couldn't challenge it. First of all, do you think our Thirumeni has any glue about what are our problems? No...Our first problems was Fr. Saji, who didn't want the democratically elected NE to work, and secondly, wants his puppets to be the I ncharge of National Executive (NE). He dosn't want to listern to any ordinary KNA, becuase he is here for syro-malabar community. I am sure reading all these, he will become another 'Mutthu' of America..a traitor of our community, and will show his legiances to the Syro-Malabar...What stops us from having our of Church here? Wht Fr. Saji take the lead to have our own Church than trying his politics with our community..or leave us alone...please...

    ReplyDelete
  3. എന്ത് കണ്ടാലും, എത്ര തൊഴി കിട്ടിയാലും പഠിക്കാത്ത കുറെ ജന്മങ്ങളല്ലേ നമ്മള്‍? നമ്മളെക്കാള്‍ തരംതാണ കുറെ നേതാക്കന്മാരെയും നമ്മള്‍ തെരഞ്ഞെടുക്കും. ഇപോഴുള്ള നേതാകന്മാരെ തോല്‍പ്പിക്കാന്‍ വേണ്ടി, ഈ നമ്മുടെ അഭിവന്ദ്യ വൈദികന്‍ എന്തെല്ലാം തറ കളികള്‍ കളിച്ചു. പക്ഷെ, അവര്‍ ഇന്ന് അങ്ങേരുടെ വാലാട്ടികള്‍!!.

    അതാണ്‌ ളോഹയുടെ ശക്തി. ളോഹ കണ്ടാല്‍ വാല് ചുരുണ്ട് പോകുന്ന ഒരു സമുദായമായി നമ്മള്‍ അധപതിചിരിക്കുന്നു. നൂറു വര്‍ഷങ്ങള്‍ കൊണ്ട് നമ്മുക്കുണ്ടായ നേട്ടം അത് മാത്രമാണ്.

    അനുഭവി രാജ, അനുഭവി.

    ഇന്ന് സഹോദരനും സഹോദരിയും നിയമയുദ്ധത്തില്‍ ഏര്‍പ്പെടുന്നു; നാളെ സമുദായത്തിന്റെയും സംഘടനയുടെയും പേരില്‍ കത്തികുത് നടക്കും. തിരുമേനിയും, കത്തനാരും കണ്ടു കൈകൊട്ടി ചിരിക്കും. പക്ഷെ പിരിവിനു മാത്രം ഷാമം ഉണ്ടാവുകയില്ല. പുതിയ പ്രൊജക്റ്റ്‌ വരും, പുതിയ ആള്‍ പുതിയ ചിരട്ടയുമായി വരും. പുതിയ ചെക്കുമായി തയ്യാറായി ഇരിക്കുക.

    ReplyDelete
  4. പ്രിയ ലേവി ചേട്ടാ,
    അങ്ങയെ പോലെ എല്ലാവര്ക്കും കസേരയില്‍ ഇരിക്കാന്‍ മോഹം ഉണ്ട്. മരിക്കാറായ കരുണാകരനും കസേര ഒരു വീക്നെസ് ആയിരുന്നു. അച്ചു മാമ്മനും പ്രായം ആയി പക്ഷെ കസേര വിടുന്നുണ്ടോ? ഇതൊരു സുഖം തന്നെ ആണ്. പക്ഷെ എന്നെ പോലെ യുള്ള സാധാരണ ക്നനയക്കാരന്‍ വിഷമിക്കുന്നു. കഴിഞ്ഞ കാലങ്ങളിലെപ്പോലെ കണ്‍വെന്‍ഷന്‍ വിജയിക്കുമെന്ന് ആരും കരുതുന്നില്ല. എല്ലാവര്ക്കും താല്‍പ്പര്യം പോയി. Manchester വച്ച് നിങ്ങള്ക്ക് സ്വീകരണം തന്നപ്പോള്‍ ഞാനും അവിടെ ഉണ്ടായിരുന്നു. ഞാന്‍ ആരുടേയും പക്ഷത്തല്ല പക്ഷെ ഒരു പ്രശ്നം തീര്‍ത്തിട്ട് സ്വീകരണം വാങ്ങുന്നതല്ലേ ബുദ്ധി. കഴിഞ്ഞത് കഴിഞ്ഞു. ഇപ്പോള്‍ വീണ്ടും പിളര്‍പ്പ് വരുന്നു. അവിടെ ഇരിക്കാതെ ഇവിടെ വന്നു എല്ലാവരും ആയി ഒന്ന് ചര്‍ച്ച ചൈയ്യുവാന്‍ നോക്ക്. ഈയുള്ളവന് ഒരു കാര്യം പറയാം. ഒരു കുടുംബത്തില്‍ നിന്നും ഒരാള്‍ക്ക്‌ ഒരു പദവി ആക്കിയാല്‍ ഉദുപ്പ് ചേട്ടനോ ചേച്ചിയോ മാറണം. ആ പോസ്റ്റ്‌ എതിര്‍ പാര്‍ട്ടി എടുക്കട്ടെ. ജിഷു രാജി വച്ച് വിഗാന്‍ നേതാവാകട്ടെ (പ്രസംഗം കേട്ടാല്‍ ജിഷു ചേട്ടാ കുറെ കഴിഞ്ഞു ആ പദവി എടുക്കുന്നതാ നല്ലത്) അവിടുത്തെ ചേട്ടന്‍ പണ്ടേ രാജി വക്കാന്‍ തയ്യാരാനന്നു പ്രസംഗത്തില്‍ പറഞ്ഞിട്ടുണ്ട്(കാര്യം വരുമ്പോള്‍ രാജി വക്കുമോ എന്ന് ചോദിക്കണം കേട്ടോ) ബേബി ചേട്ടന്‍ ഏതായാലും തോറ്റു. അങ്ങേരും രാജി വച്ച് പുറത്തു പോകട്ടെ ഭാര്യ പിള്ളേരുടെ ഡയറക്ടര്‍ ആണല്ലോ. Treasurer പോസ്റ്റ്‌ വേറെ ഉണ്ട്. ഏരിയ നേതാക്കള്‍ വേറെ. പുന്നൂസ്‌ ചേട്ടന്‍ ഉപദേശി ആകാന്‍ വേണ്ട ഗുണം ഉണ്ടോ എന്ന് സ്വയം തീരുമാനിക്കട്ടെ. ഇല്ലങ്കില്‍ അവിടെ ഇരിക്ക്. cultural coordinator പോസ്റ്റ്‌ മുന്നോ നാലോ ആക്കൂ. എല്ലാവരുടെയും ഫോട്ടോ പത്രത്തില്‍ കൊടുക്ക്‌.. പ്രശ്നം അതോടെ തീരും. ഫോട്ടോയും അഗീകാരവും അല്ലെ എല്ലാവര്ക്കും വേണ്ടത്. പരിപാടി കഴിഞ്ഞാല്‍ പള്ളി അടിച്ചു വാരാന്‍ വടക്കും ഭാഗക്കാര്‍ വേണം. റോയ് ചേട്ടാ ഓസ്ട്രേലിയയില്‍ നിന്നും വേഗം വരിക. അങ്ങയെ ഞങ്ങള്‍ നന്ദിയോടെ ഓര്‍ക്കുന്നു.

    വിഗാന്‍ എന്ന പേരാണ് പ്രശ്നം എങ്കില്‍ വിഗാന്‍, ലീ, ബോള്‍ടോന്‍, Flixtonഎന്നിവ ചേര്‍ത്ത് വേറെ പുതിയത് ഒരെണ്ണം ഉണ്ടാക്കു ചേട്ടാ അപ്പോള്‍ അച്ഛന്റെയും അസുഖം മാറും. എല്ലാവര്ക്കും തങ്ങള്‍ പിടിക്കുന്ന ഭാഗം ജയിക്കണം എന്നാണല്ലോ അല്ലാതെ നന്നാക്കാന്‍ അല്ലല്ലോ താല്‍പ്പര്യം. ഈ കാര്യങ്ങള്‍ എല്ലാം പറയുമ്പോള്‍ ഈ ഉള്ളവനും ഒരു അപേക്ഷ അടുത്ത Election വരുമ്പോള്‍ എനിക്കും ഒരു പോസ്റ്റ്‌ തരണം. ഞാനോ എന്റെ ഭാര്യയോ ഒന്നും ഇതുവരെ ആയിട്ടില്ല. ഞങ്ങള്‍ക്കും കൊച്ചു കൊച്ചു മോഹങ്ങള്‍ ഇല്ലേ ലേവി ചേട്ടാ?

    ReplyDelete