NOTICE

ബ്രിട്ടീഷ്‌ കനാ എന്ന ബ്ലോഗ്‌ ഇനി മുതല്‍ ക്നാനായ വിശേഷങ്ങള്‍ എന്ന പേരിലായിരിക്കും പ്രവര്‍ത്തിക്കുന്നത്.

ക്നാനായ വിശേഷങ്ങള്‍ ബ്ലോഗ്‌ സന്ദര്‍ശിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ബ്ലോഗ്‌ വിലാസം: www.worldkna.blogspot.com

ഇമെയില്‍: worldwidekna@gmail.com.

Administrator,
Britishkna/Knanaya Viseshangal Blogs

Tuesday, 6 March 2012

പറയാന്‍ എളുപ്പമാണ്, പ്രവര്‍ത്തനമാണ് ബുദ്ധിമുട്ട്


മൂലക്കാട്ട് പിതാവ് വന്നതിന്റെ വിശദവിവരങ്ങള്‍ ബ്രിട്ടീഷ്‌ ക്നായില്‍ നിന്നും പ്രതീക്ഷിച്ചു നിരാശനാവുകയായിരുന്നു.

UKKCA-യുടെ ഔദ്യോഗിക മാധ്യമമായ വെബ്‌സൈറ്റില്‍ ചെന്ന് നോക്കി.  തിരുമേനിയ്ക്ക് നല്‍കിയ സ്വീകരണത്തിന്റെ വാര്‍ത്തയുണ്ട്.  പക്ഷെ, “ക്‌നാനായ സമുദായംഗങ്ങള്‍ സഭയോടും സമുദായത്തോടും ഒത്തുചേര്‍ന്നു പോകുന്നതിനും നമ്മുടെ പിതാമഹന്‍മാര്‍ നല്‍കിയ സന്ദേശം ഹൃദയത്തില്‍ ഒരു അമൂല്യനിധിയായി സൂക്ഷിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു” എന്ന് തുടങ്ങിയ അര്‍ത്ഥമില്ലാത്ത കുറെ വാചകകസര്‍ത്തുക്കകള്‍ അല്ലാതെ, കഴമ്പുള്ളതൊന്നും അവിടെ കണ്ടില്ല.

പിതാവിന്റെ സാന്നിധ്യത്തില്‍ കൂടിയ നാഷണല്‍ കൌന്സില്‍ മീറ്റിംഗില്‍ എന്തൊക്കെ തീരുമാനങ്ങള്‍ ആണ് എടുത്തത്‌?  ഇതൊന്നും അറിയാനുള്ള അവകാശം സമുദായത്തിലെ സാധരണക്കാരനില്ലേ?  ഭരണഘടന ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചു എന്ന് കേള്‍ക്കുന്നു.  സത്യമാണോ?  പണ്ട് ഇവിടെ ആരോ എഴുതി കണ്ടത് പോലെ, “Constitutionഎന്ന വാക്കിന്റെ spelling അറിയാവുന്ന എത്ര പേര്‍ ആ കമ്മിറ്റിയില്‍ ഉണ്ട്?  ആരോക്കെയാണവര്‍?  ഇതെല്ലാം രഹസ്യമാണോ സഖാക്കന്മാരേ? മറ്റൊരു പ്രഹസനമായിരിക്കുമോ ഇതും?

ഇതിലുമൊക്കെ പ്രധാനം, Manchester Unit-ല്‍ ഉണ്ടായ പിളര്പ്പിനെക്കുറിച്ചും, വിഗന്‍ യുനിടിന്റെ അംഗീകാരത്തെക്കുറിച്ചും അറിയാന്‍ എല്ലാവരും ആകാംക്ഷാഭരിതരായി കാത്തിരുന്നതാണ്.  പിതാവ് വന്നിട്ട് ഇക്കാര്യത്തില്‍ എന്തെങ്കിലും തീരുമാനം ഉണ്ടായോ എന്നൊന്നും നമ്മുടെ പ്രിയപ്പെട്ട സൈറ്റില്‍ കാണുന്നില്ല.

യുണിറ്റ്‌ ന്യൂസ്‌ എന്നൊരു സെക്ഷന്‍ തുടങ്ങിയിരിക്കുന്നത് നല്ലത് തന്നെ.  അതെങ്കിലും ഭംഗി ആയി കൊണ്ട് പോകും എന്ന് പ്രതീക്ഷിക്കാം.

പ്രധാന വാര്‍ത്തകള്‍ക്കായി ഞങ്ങള്‍ ഓണ്‍ലൈന്‍കാരുടെ ഭാവനയെത്തന്നെ ആശ്രയിച്ചു കൊള്ളാം. (മറ്റു മാര്‍ഗമൊന്നും ഇല്ലല്ലോ!).

മാധ്യമങ്ങളെ നിലയ്ക്ക് നിര്‍ത്തും എന്ന് വീരവാദം മുഴക്കുന്നതും, മാധ്യമം നടത്തുന്നതും രണ്ടാണെന്ന് നേതാക്കന്മാരെപോലെ ഈയുള്ളവനും മനസ്സിലാക്കുന്നു.

നേതാക്കന്മാര്‍ സിന്ദാബാദ്‌!

1 comment:

  1. കുശുമ്പന്‍6 March 2012 at 18:25

    താഴെ Letter from KCCNA President എന്നൊരു പോസ്റ്റ്‌ ഉണ്ട്. അതും ഒരു ക്നാനായ സംഘടനയുടെ പ്രസിഡന്റ്‌ അംഗങ്ങളുടെ അറിവിലെയ്ക്ക് അയച്ചതാണ്. അമേരിക്കന്‍ കനാ തുടങ്ങിയ ക്നാനായ സംവിധാനങ്ങളില്‍ കൂടി അത് എല്ലാവരിലും നിമിഷനേരം കൊണ്ട് എത്തി. ഇവിടെ അത്തരത്തിലൊരു കത്തെഴുതാന്‍ കഴിവില്ല എന്നതോ പോകട്ടെ, ആരെങ്കിലും ജനത്തെ വിവരം അറിയിക്കാന്‍ ശ്രമിച്ചാല്‍, അവരെ ശത്രു എന്ന് വിളിക്കും, മൂക്കില്‍ കയറ്റാന്‍ ശ്രമിക്കും. കഷ്ടം, കഷ്ടം.

    ദൈവം ഒരു സോഷ്യലിസ്റ്റ്‌ അല്ലാത്തതുകൊണ്ടായിരിക്കും എല്ലാ പ്രസിഡന്റും ഒരുപോലെ ആകാത്തത്. പരാതി ദൈവത്തിനു തന്നെ സമര്‍പ്പിക്കാം.

    ReplyDelete