പുതിയതായി രൂപം കൊണ്ട Manchester Catholic Knanaya Unit-ന്റെ ഉദ്ഘാടനം കലാമേന്മ കൊണ്ട് വളരെ ശ്രധിക്കപെട്ടു. കുട്ടികളുടെ സജീവസ്സന്നിധ്യവും അവരുടെ കലാപ്രകടനവും, വളരെ ആകര്ഷണീയമായിരുന്നു. ഏകദേശം നാല്പത്തഞ്ചോളം കുടുംബങ്ങള്‍ പരിപാടികളില്‍ സംബന്ധിച്ചു.
ഒരു വലിയ യുണിറ്റ് എന്ന നിലയില്‍ എല്ലാവര്ക്കും അവസരം ലഭിക്കുന്നില്ല എന്നുള്ളതായിരുന്നു ഈ യുനിറ്റിന്റെ പിറവിയ്ക്ക് അടിസ്ഥാനകാരണം എന്നാണു പലരില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്. അതുപോലെ ചിലര്‍ പുലര്‍ത്തുന്ന “അഹം” ബോധവും ഇത്തരമൊരു പുതിയ യുണിറ്റ് ഉടലെടുത്തതിനു വളമായി എന്ന് കേള്‍ക്കുന്നു.
ഇവിടുത്തെ ക്നാനയക്കാര്‍ എല്ലാം തന്നെ സാമ്പത്തികമായി ഇടത്തരം നിലയില്‍ കഴിയുന്നവരായതുകൊണ്ട് കുട്ടികളുടെ കലാ-കായിക-ബൗദ്ധിക വികാസം ഒരു പ്രധാന വിഷയമായി കാണുന്നവരാണ്. Manchester പോലൊരു വലിയ യുനിറ്റില്‍ എല്ലാ കുട്ടികള്‍ക്കും അതിനുള്ള സാഹചര്യം ഇല്ലാത്തത് പലരിലും നിരാശ ഉളവാക്കുന്നു. ഒരു സബ്-യുണിറ്റ് എന്ന അടിസ്ഥാനത്തിലോ, അല്ലെങ്കില്‍ പുതിയ യുണിറ്റ് എന്നതിന് പ്രായോഗികമായി ഭരണഘടനയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തി എല്ലാവരെയും ഒരുമിച്ചുകൊണ്ടുപോകാന്‍ UKKCA ശ്രമിക്കേണ്ടതാണ്.
ലോകത്തിലെവിടെ ചെന്നാലും ക്നാനയമക്കള്‍ ഒരുമിച്ചു നില്‍ക്കും എന്ന് പാട്ട് പാടുന്നതിനപ്പുറത്തെയ്ക്ക് ഈ ഐക്യം നിലനിര്‍ത്തുന്നതിലും വളര്‍ത്തുന്നതിലും ക്നാനയക്കാര്‍ ഇന്ന് വളരെ പിറകിലാണെന്ന് പറയാതെ വയ്യ. ഒരു ഐക്യത്തിന്റെ പാത കണ്ടെത്താന്‍ എല്ലാവരും ഒത്തൊരുമിച്ചു ശ്രമിക്കണം.
അതാണ്, അതായിരിക്കണം, UKKCA യുടെ പരമപ്രധാന ലക്‌ഷ്യം.
ടോം ജോസ് തടിയംപാട്
പരിപാടിയുടെ ചിത്രങ്ങള്‍ ചുവടെ. ഈ പടങ്ങള്‍ എടുത്തു ആല്‍ബത്തിലാക്കി തന്ന മാസ്റര്‍ ഡാറോണ്‍ സിബി കണ്ടത്തില്‍ എന്ന കൊച്ചുകുട്ടിയ്ക്ക് നന്ദിയും അനുമോദനങ്ങളും.
beautiful pictures!congratulations!
ReplyDelete