NOTICE

ബ്രിട്ടീഷ്‌ കനാ എന്ന ബ്ലോഗ്‌ ഇനി മുതല്‍ ക്നാനായ വിശേഷങ്ങള്‍ എന്ന പേരിലായിരിക്കും പ്രവര്‍ത്തിക്കുന്നത്.

ക്നാനായ വിശേഷങ്ങള്‍ ബ്ലോഗ്‌ സന്ദര്‍ശിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ബ്ലോഗ്‌ വിലാസം: www.worldkna.blogspot.com

ഇമെയില്‍: worldwidekna@gmail.com.

Administrator,
Britishkna/Knanaya Viseshangal Blogs

Tuesday, 6 March 2012

സര്‍ സി പിയും മൂലക്കാട്ട് പിതാവും, പിന്നെ കുറെ ഗുമസ്തരും


പഴമക്കാര്‍ പറഞ്ഞു കേട്ട ഒരു പഴയ കഥയാണിത്.

ഒരു സാധു അന്ന് ദിവാനായിരുന്ന സര്‍ സി.പി. രാമസ്വാമി അയ്യരെ ചെന്ന് കണ്ടു തന്റെ ദുരിതകഥകളെല്ലാം പറഞ്ഞു കേള്‍പ്പിച്ചു.  എല്ലാം കേട്ട്, അത്യാവശ്യം വേണ്ട മറുചോദ്യങ്ങള്‍ ചോദിച്ചു, ആഗതന്‍ പറയുന്നത് സത്യമാണെന്ന് ബോധ്യമായ ദിവാന്‍ സെക്രെടരിയെ വിളിച്ചു സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് എന്തെങ്കിലും സഹായം ഇയാള്‍ക്ക് ചെയ്യാന്‍ ആവശ്യപ്പെട്ടു.  പിറ്റേ ദിവസം സെക്രട്ടറി ദിവാന്റെ മുമ്പില്‍ ഫയല്‍ എത്തിച്ചു.  (സര്‍ക്കാര്‍ ഭാഷയില്‍, ഫയല്‍ പുട്ടപ്പ് ചെയ്തു).  ഫയലില്‍ ഇങ്ങനെ എഴുതിയിരുന്നു –

“There is no rule under which funds can be given to the applicant”

ഇത് കണ്ട് രോഷാകുലനായ ദിവാന്‍, ബെല്ലടിച്ചു സെക്രട്ടറി വിളിച്ചു അലറിയത്രേ – Then make a rule and help him!

ഇതാണ് ഒരു ഗുമസ്തനും ഒരു വലിയ മനുഷ്യനും തമ്മിലുള്ള വ്യത്യാസം.

ഇത് തന്നെയാണ് നാലാം തിയതി ഞായറാഴ്ച Manchester-ല്‍ സംഭവിച്ചത്.  സാക്ഷികള്‍ പറയുന്നതു ശരിയാണെങ്കില്‍, മൂലക്കാട്ട് തിരുമേനി പലരുടെയും മുമ്പില്‍ വച്ച് ലേവിയെ ഫോണ്‍ ചെയ്ത്, വിഗന്‍ യുണിറ്റ് അനുവദിക്കാന്‍ ഭരണഘടനയില്‍ വകുപ്പില്ലെങ്കില്‍, ഭരണഘടന മാറ്റി വകുപ്പ് ഉണ്ടാക്കുക എന്ന് ആവശ്യപ്പെട്ടു.

പണ്ട്, തറയില്‍ തിരുമേനി പറഞ്ഞ ഒരു വാചകമുണ്ട് – “ഞാനാണ് ക്നാനായ മാര്‍പാപ്പ!”  തറയില്‍ തിരുമേനി മെത്രാനായിരുന്നു.  മൂലക്കാട്ട് തിരുമെനിയാകട്ടെ മെത്രാപോലിത്ത ആണ്.

എന്നിട്ടും നമ്മുടെ ഗുമസ്തന്മാര്‍ക്ക് ധൈര്യം വരുന്നില്ല. 

ഇന്നത്തെയും പണ്ടത്തെയും ഗുമാസ്തന്മാരെ പേടിപ്പിച്ചു നിര്‍ത്തുന്ന ദുഷ്ടശക്തികളാരോക്കെയാണെന്നു ഒരുമാതിരി എല്ലാവര്ക്കും അറിയാം.  (അവര്‍ എന്തിനാണ് ഇത്ര മസില്‍ പിടിക്കുന്നത്‌ എന്ന് മാത്രമേ മനസ്സിലാകാതുള്ളൂ) അവരില്‍ രണ്ടു മുഖ്യന്മാര്‍ക്ക് തിരുമേനിയുടെ സാന്നിധ്യത്തില്‍ പൊതുജനത്തെ നേരിടാനാവാതെ ഒളിച്ചിരിക്കേണ്ടി വന്നു. 

ഇത് ഒരു എളിയ തുടക്കമാണെന്നും, താമസിയാതെ ഒളിച്ചോടെണ്ടി വരുമെന്നും അറിയുക.

അറിയാത്ത പിള്ളയ്ക്ക് ......

8 comments:

  1. ലോക രാഷ്ട്രീയങ്ങളെ വെല്ലുന്ന കളികളാണല്ലോ അമേരിക്കന്‍ ക്നാനായ രാഷ്ട്രീയത്തില്‍ ? പള്ളി ഗ്രൂപ്പ്‌ , കെ.കെ. ഗ്രൂപ്പ്‌, അങ്ങനെ ഏതാണ്ടൊക്കെ ഗ്രൂപ്പ്‌.

    യഥാര്‍ത്ഥത്തില്‍ ക്നാനായക്കാരന്‍ പട വെട്ടുന്നത് ആരോടാണ്? ക്നാനായക്കാരനോടോ ? അതോ പള്ളിയോടോ? പള്ളിയുടെ നിലപാട് കാനോന്‍ നിയമം അനുസരിച്ച് ഡിവൈന്‍ ആണ്. സംഘടനകളുടെത് മാനുഷികവും.

    ഇത് ദഹിക്കുന്നവര്‍ സമുദായത്തില്‍ കുറവല്ല. എന്നാല്‍ പഴയ തലമുറയില്‍ പെട്ട ചുരുക്കം ചിലര്‍ ഇതിനെ വിമര്‍ശിക്കുമ്പോള്‍ അവര്‍ സ്വാഭാവികമായും വിരുദ്ധരായി മാറും. പുതുതലമുറയുടെ കാര്യമോ? അവരെ ആര് ഇതൊക്കെ പറഞ്ഞു മനസിലാക്കും? ഇതിനു സഭയ്ക്ക് എന്തെങ്കിലും മാര്‍ഗ്ഗരേഖയുണ്ടോ?

    ഇതാണ് ഭാവിയില്‍ പള്ളിയും സംഘടനകളും ഒരു പോലെ നേരിടാന്‍ പോകുന്ന യഥാര്‍ത്ഥ വെല്ലുവിളി അല്ലെങ്കില്‍ പ്രതിസന്ധി.

    ReplyDelete
  2. Dear zero malabar members;
    Can you think a while...A priest who give the false report to Arch bishop...He
    will be the most wanted criminal amoung us;;; what is the use of to see his holy mass...He have no right to do that...better he go to the Pope and have a confession....then back to Malabar...

    ReplyDelete
    Replies
    1. While posting your comments, please use a name (even if it is false). Otherwise, your comments could get rejected. Adminisitrator.

      Delete
  3. ara kallan.... mukkaal kallan .
    now a muzhu kallan sort out it

    ReplyDelete
  4. ആ കാലം സര്‍ സിപ്പിയുടെ ചെവി വെട്ടി ഇന്ന് ഇവിടെ മെത്രാന്റെ ചെവിയില്‍ നുണ പറഞ്ഞു പേരെടുക്കാന്‍ നോക്കുന്ന ഉപദേശിമാരെ സൂക്ഷിക്കുക.

    ReplyDelete
  5. സര്‍ സിപ്പിക്ക് അവിടെ അധികാരം ഉണ്ടായിരുന്നു. ഇവിടെ മൂലക്കാട്ട് മെത്രാന് എന്ത് അധികാരം ആണ് ഉള്ളത്. കര്‍ണാടക കഴിഞ്ഞാല്‍ മെത്രാന്‍ വെറും മെത്രാന്‍ മാത്രം. തെറ്റ് തിരുത്തി തിരികെ വരണം എന്ന് പത്ര വാര്‍ത്ത‍. കണ്ടു ഇവിടെ ആരാണ് തെറ്റ് ചെയ്തത്. അച്ഛനും കൂട്ടുകാരും.

    ReplyDelete
  6. ബ്രിട്ടീഷ്‌ കനാ ബ്ലോഗ്‌ പള്ളിക്കെതിരാ എന്ന് പറഞ്ഞിട്ട് പിതാവിനെ പൊക്കി പറഞ്ഞിട്ടുട്ടണ്ടല്ലോ. അപ്പോള്‍ ബ്ലോഗ്‌ നെതിരെ പറഞ്ഞത് കള്ളം ആയിരുന്നു അല്ലെ? നല്ലത് കണ്ടാല്‍ ചേട്ടാ ഇനിയും പറയണം. തെറ്റ് കണ്ടാല്‍ ചൂണ്ടി കാട്ടാനും മറക്കല്ലേ.

    ReplyDelete
  7. All these issues in Knanaya group created by preists and bishops and still making worst.. so they can have the priority and their visions will be deployed.. check other almaya associations as well. They will always create problems and they will find solutions.....without problems there is no role and money for them..most of the believers not understanding this..but new generations will make the change..we will wait and see..

    ReplyDelete