സിസ്റ്റര്‍ അഭയയുടെ ദുരൂഹമരണത്തിന് ഇന്ന് 20 വയസ്. കേസ് ഇപ്പോഴും തിരുവനന്തപുരം സിബിഐ (സ്‌പെഷല്‍) കോടതിയില്‍ വിചാരണയിലാണ്. 1992 മാര്‍ച്ച് 27 നു രാവിലെയാണ് സിസ്റ്റര്‍ അഭയയെ കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റ് വളപ്പിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ആദ്യം ലോക്കല്‍ പൊലീസും പിന്നിട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥന പ്രകാരം 1993 മാര്‍ച്ച് 29-നു സിബിഐ ഏറ്റെടുത്തു. വൈദികരായ ഫാ. തോമസ് എം കോട്ടൂര്‍, ഫാ. ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സ്‌റ്റെഫി എന്നിവര്‍ക്കെതിരെ സിബിഐ കേസ് ചാര്‍ജ് ചെയ്തു. 2009 ജൂലൈ 17-നു കുറ്റപത്രം സമര്‍പ്പിച്ചു.
കോണ്‍വെന്റില്‍ സിസ്റ്റര്‍ അഭയയുടെ കൂടെ താമസിച്ചിരുന്ന സിസ്റ്റര്‍ ഷേര്‍ളി, ആ സമയം കോണ്‍വെന്റിലെ അടുക്കളപ്പണിക്കാരികളായിരുന്ന അച്ചാമ്മ, ത്രേസ്യാമ്മ എന്നിവരെ നാര്‍ക്കോ അനാലിസിസ് പരിശോധനയ്ക്കു വിധേയരാക്കാന്‍ അനുവാദം തേടി സിബിഐ നല്‍കിയ അപേക്ഷ സുപ്രീം കോടതി സ്‌റ്റേ ചെയ്തിരിക്കുകയാണ്. കേസ് ആദ്യം അന്വേഷിച്ച ക്രൈംബ്രാഞ്ച് മുന്‍ പൊലീസ് സൂപ്രണ്ട് (കോട്ടയം) കെ.ടി. മൈക്കിളിന്റെ നാര്‍ക്കോ അനാലിസിസ് പരിശോധനയ്ക്കുള്ള സിബിഐയുടെ അപേക്ഷയിലും ഹൈക്കോടതി സ്‌റ്റേ നിലനില്‍ക്കുന്നു.
(കടപ്പാട്: മലയാള മനോരമ)
No comments:
Post a Comment