ലോകമെമ്പാടുമുള്ള ക്‌നാനായ സമുദായ അംഗങ്ങളുടെ അജപാലനാധികാരം കോട്ടയം അതിരൂപതാദ്ധ്യഷന് ലഭിക്കത്തക്കവിധം ഒരു സ്വയാധികാര സഭയായി ക്‌നാനായ കത്തോലിക്കാ അതിരൂപതയെ വളര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് ചൈതന്യാ പാസ്റ്ററല്‍ സെന്ററില്‍ മാര്‍ച്ച് 29-നു വ്യാഴാഴ്ച്ച ചേര്‍ന്ന പാസ്റ്ററല്‍ കൗണ്‍സിലും പ്രിസ്ബിറ്ററല്‍ കൗണ്‍സിലും സംയുക്തമായി ഒരു പ്രമേയം പാസ്സാക്കിയിരിക്കുന്നു എന്ന് അതിരൂപതാ മുഖപത്രമായ അപ്നാദേശിന്റെ ഓണ്‍ലൈന്‍ വാര്‍ത്താ ബുള്ളറ്റിനില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. അത് വായിക്കാന്‍ ഇവിടെക്ലിക്ക് ചെയ്യുക.
പ്രസ്തുതപ്രമേയം മൂലക്കാട്ട് മെത്രാന്റെ ഒരു അടവുതന്ത്രമായി മാത്രമേ കാണാനാകു എന്ന് അദ്ദേഹത്തിന്റെ വംശീയവിരുദ്ധനിലപാടിനെ അനുകൂലിക്കാത്ത സമുദായ നേതൃത്വം ചൂണ്ടിക്കാട്ടുന്നു. മാര്‍ച്ച് രണ്ടിന് ഷിക്കാഗോയില്‍ നടത്തിയ പ്രഖ്യാപനത്തില്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു;
“അമേരിക്കയിലെ ക്‌നാനായ ഇടവകയില്‍ മിശ്രവിവാഹിതരെ ചേര്‍ക്കുന്നതുപോലെ ആരെങ്കിലും ആവശ്യപ്പെട്ടാല്‍ കേരളത്തിലും ഇത് നടപ്പിലാക്കും.”
എതിര്‍പ്പു മനസ്സിലാക്കിയപ്പോള്‍ കേരളത്തില്‍അത് നടപ്പിലാക്കില്ലെന്ന് മാറ്റിപറഞ്ഞിരിക്കുന്നു!
കോട്ടയം മെത്രാന് അധികാരം ഇല്ലാത്ത വടക്കേ അമേരിക്കയിലെ ക്‌നാനായക്കാരുടെ കാര്യം അവിടുത്തെ സീറോമലബാര്‍ മെത്രാന്‍ നോക്കിക്കൊള്ളുമെന്നും 1911-നു മുന്‍പുണ്ടായിരുന്നതുപോലെ ക്‌നാനായക്കാര്‍ എന്‍ഡോഗമി പാലിച്ച് അങ്ങാടിയത്ത് പിതാവിന്റെ അനുസരണത്തിന്‍ കീഴില്‍ കഴിഞ്ഞുകൊള്ളാമെന്നും മാര്‍ മൂലക്കാട്ട് അവിടേക്ക് വരേണ്ടതില്ലെന്നും അവിടെനിന്നുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
1911-ല്‍ ലഭിച്ച വികാരിയത്ത്, രൂപതയും അതിരൂപതയും ആയതിനു തുടര്‍ച്ചയായിട്ടുള്ള സ്വയാധികാര സഭയാണ് സമുദായം ആഗ്രഹിക്കുന്നതെന്നും, മിശ്രവിവാഹിതനേയും പിന്നാലെ അവന്റ കുടുംബത്തേയും സമുദായത്തിന്റെ പള്ളിയില്‍ കയറ്റി, ക്‌നാനായക്കാര്‍ താമസിക്കുന്ന എഴുപതു രാജ്യങ്ങളിലും ക്‌നാനായ ബോര്‍ഡുവച്ച പള്ളി സ്ഥാപിച്ചു കഴിഞ്ഞ് അങ്ങനെ ഒരു സ്വയാധികാര സയഭയയുടെ അദ്ധ്യക്ഷനായി കഴിയാമെന്ന മാര്‍ മൂലക്കാട്ടിലിന്റെ മോഹം നടക്കില്ലെന്നും സമുദായനേതാക്കള്‍ പറയുന്നു.
കോട്ടയം അതിരൂപത ഒരു സ്വയാധികാര സഭയാകുന്നതിനുള്ള പരിശ്രമങ്ങള്‍ അതിരൂപതാ ശതാബ്ദിയോടുകൂടി ആരംഭിക്കണമെന്ന ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസിന്റെ ആവശ്യം അഭി: മൂലക്കാട്ടു പിതാവ് അന്ന് തള്ളിക്കളഞ്ഞ വിവരവും അതിന്റെ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
കേരളത്തില്‍ ഒറിജിനല്‍ ക്‌നാനായക്കാരും മറ്റിടങ്ങളില്‍ രണ്ടാംതരം ക്‌നാനായക്കാരും ഉള്‍പ്പെട്ട ഒരു സ്വയാധികാര സഭയ്ക്കുവേണ്ടി പ്രമേയം പാസ്സാക്കിയതിലെ വിഢിത്തവും പണ്ഡിതര്‍ ചൂണ്ടിക്കാട്ടി. മറ്റ് പ്രാദേശിക സഭകളില്‍ നിന്നും വ്യതിരിക്തതയുള്ള ഒരു സമൂഹത്തിന് മറ്റു പല ലക്ഷണങ്ങളും കൂടി ഉണ്ടെങ്കില്‍ മാത്രമേ ഒരു സ്വയാധികാര സഭയ്ക്കുവേണ്ടി ശ്രമിക്കാനാകു എന്നും അത് ഒരു പ്രമേയം വഴി സാധിക്കില്ലന്നും കാര്യവിവരമുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.
മാര്‍ മൂലക്കാട്ടിലിന്റെ നേതൃത്വത്തില്‍ ഇത്തരം ഒരു പ്രമേയം പാസ്സാക്കിയത് സാദാരണക്കാരുടെ കണ്ണില്‍ പൊടിയിടാനാണെന്നു വിശ്വസിക്കുന്നവരാണേറെയും. സ്വയാധികാര സഭയ്ക്കുള്ള സാധ്യതകളും മറ്റും രേഖകളാക്കി വത്താക്കാനില്‍ സമര്‍പ്പിക്കുകയും തുടര്‍ന്നും അതിനായി പരിശ്രമിക്കുകയും ചെയ്യേണ്ടതിനു പകരം ഒരു പ്രമേയം വഴി എല്ലാം സാധിക്കാമെന്ന് പറയുന്നതുതന്നെ മറ്റൊരു വഞ്ചനയാണെന്നാണ് സമുദായത്തെ സ്‌നേഹിക്കുന്നവരുടെ വാദം.
വേദിയറിഞ്ഞു പല തരത്തില്‍ പ്രസംഗിക്കുന്ന മാര്‍ മൂലക്കാട്ടിലിന്റെ പ്രഖ്യാപനങ്ങള്‍ക്കും നിരന്തരമുള്ള തിരുത്തലുകള്‍ക്കും വത്തിക്കാന്റെ രേഖാമൂലമുള്ള കല്പന ഉള്ളതായി അറിവില്ല, അത്തരം ഒരു രേഖയുമില്ലാതെ സ്വന്തം ഫോര്‍മുല അടിച്ചേല്‍പ്പിക്കുന്ന മെത്രാപ്പോലീത്തയുടെ വാക്കുകളെ വിശ്വസിക്കുവാന്‍ ബുദ്ധിമുട്ടുന്നവരാണേറെയും.
പ്രിസ്ബിറ്ററല്‍ കൗണ്‍സിലിലും പാസ്റ്ററല്‍ കൗണ്‍സിലിലും ഉള്ളവരില്‍ 70 ശതമാനവും നോമിനേറ്റഡ് അംഗങ്ങളാണെന്നും തെരഞ്ഞടുക്കപ്പെട്ട ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസാണ് സമുദാത്തെ യഥാര്‍ത്ഥത്തില്‍ പ്രതിനിധീകരുക്കുന്നതെന്നുമുള്ള നേതാക്കളുടെ വാദത്തിനാണ് മുന്‍തൂക്കം ലഭിച്ചിരിക്കുന്നത്.
സ്‌നേഹസന്ദേശം റിപ്പോര്‍ട്ടര്‍.
EE PASTERAL COUNCIL EVIDA AAYIRUNNU ITHRAYUM KAALAM. ORU PRAMEYAM PAASS KAAKKI VITTAL ROME ANAGILLA. EZHUTHU EZHUTHI PANAVUM MUDAKKI SWAADEENAM CHELUTHANAM. WHAT MOOLAKKADAN FORMULA? ELLAVAREYUM PATTIKKAN INI NOKKENDA. RAJI VACHU ITALY KKU POKOO.
ReplyDeletemar moolakadan please resign and save kanaya
ReplyDeletemar moolakkaden please resign and save kanaya
ReplyDeletePlease go to the Sanyasi Sabha and live peacefully, so that we may live in peace.....
ReplyDeleteMulakkada ellavrum parayunnathu pole, resign cheythittu pokunnathanu thanikku nallathu.
ReplyDeleteIf we want to live with DIGNITY we need to join KNANAYA JACOBITE CHURCH where we get respect, Knai Thoma is considered as Saint and that church has independence too. Even in faith Catholic and Jacobite are same and in Sacraments too. Only difference is Rome & Antioch
ReplyDelete