NOTICE

ബ്രിട്ടീഷ്‌ കനാ എന്ന ബ്ലോഗ്‌ ഇനി മുതല്‍ ക്നാനായ വിശേഷങ്ങള്‍ എന്ന പേരിലായിരിക്കും പ്രവര്‍ത്തിക്കുന്നത്.

ക്നാനായ വിശേഷങ്ങള്‍ ബ്ലോഗ്‌ സന്ദര്‍ശിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ബ്ലോഗ്‌ വിലാസം: www.worldkna.blogspot.com

ഇമെയില്‍: worldwidekna@gmail.com.

Administrator,
Britishkna/Knanaya Viseshangal Blogs

Thursday, 8 March 2012

അമേരിക്കയിലെ ആശയക്കുഴപ്പം

അമേരിക്കയില്‍ ക്നാനായക്കാര്‍ക്കിടയിലുള്ള ആശയക്കുഴപ്പം സംബന്ധിച് തികഞ്ഞ അവ്യക്തത തന്നെയാണുള്ളത്. കെ.സി.സി.എന്‍.എ. പ്രസിഡന്‍റ് പ്രസിദ്ധീകരിച്ച കത്ത് ഈയവസരത്തില്‍ ഏറ്റവും അനുയോജ്യമായി കരുതുന്നു.

ആശയക്കുഴപ്പം സംബന്ധിച് മൂലക്കാട്ട് പിതാവ് ചില വ്യക്തത നല്‍കിയത് കണ്ടു. അതനുസരിച്ച് സമുദായം മാറി വിവാഹിതരായവര്‍ക്ക് ക്നാനായ മിഷനില്‍ തുടരാമെന്നും ജീവിത പങ്കാളിക്കും കുട്ടികള്‍ക്കും സീറോ മലബാര്‍ സഭയുടെ കീഴില്‍ തുടരാമെന്നുമാണ് മനസിലാകുന്നത്. കുടുംബത്തില്‍ ഇങ്ങനെ ഒരു വേര്‍തിരിവ് വരുന്നതിന്റെ ഭവിഷ്യത്ത്‌ മനസിലാക്കി കുടുംബ നാഥനും ക്നാനായ മിഷനില്‍ നിന്ന് മാറി സീറോ മലബാര്‍ സഭയില്‍ തുടരുന്നത് തന്നെയായിരിക്കും അഭികാമ്യം എന്നും പിതാവ് പറയുന്നു.

എന്നാല്‍ സീറോ മലബാര്‍ സഭയുടെ അമേരിക്കയിലെ അധ്യക്ഷന്‍ മാര്‍ അങ്ങാടിയാത്ത്‌ ഈ വിഷയത്തെ സംബന്ധിച്ച് പറഞ്ഞിട്ടുള്ളതിലാണ് അവ്യക്തത എന്ന് അദ്ദേഹത്തിന്റെ ഇത് സംബന്ധിച്ചുള്ള പ്രസ്താവന വ്യക്തമാക്കുന്നു.

സമുദായം മാറി കല്യാണം കഴിച്ച ക്നാനായക്കാരനും കുടുംബാംഗങ്ങളും ക്നാനായ മിഷനില്‍ തന്നെ തുടരണം എന്നാണു സഭ ആഗ്രഹിക്കുന്നത് എന്നാണ് ഈ വിഷയം സംബന്ധിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട്‌..

മൂലക്കാട്ട് പിതാവ് പറയുന്ന ക്ലാരിഫികേഷന്‍ അല്ല അങ്ങാടിയത്ത്‌ നല്‍കുന്നത്. ഇവിടെയാണ്‌ അവ്യക്തത. ഈ രണ്ടു മെത്രാന്മാരെയും ശ്രവിക്കുന്ന ക്നാനായക്കാരെയാകട്ടെ ഇതൊന്നും ബാധിക്കുന്നെയില്ല. കാരണം അവര്‍ അന്യ സമുദായത്തില്‍ നിന്നല്ല വിവാഹം കഴിച്ചിരിക്കുന്നത്. എന്നാല്‍ ലോകത്ത്‌ മറ്റെല്ലായിടത്തും എന്നതുപോലെ അന്യ സഭകളില്‍ നിന്ന് വിവാഹം കഴിച്ചിട്ടുള്ള അനേകം ക്നാനായക്കാര്‍ ഉള്ള രാജ്യം കൂടിയാണ് അമേരിക്ക.

വിദൂര ഭാവിയില്‍ ക്നാനായ സമുദായത്തിന്റെ വ്യക്തിത്വം കോട്ടം വരാതെ കാത്തു സൂക്ഷിക്കണമെങ്കില്‍ ഇത്തരം അവ്യക്തതകള്‍ ഒഴിവാക്കേണ്ടതുണ്ട്. കെ.സി.സി.എന്‍..എ. പ്രസിഡന്‍റ് ആവശ്യപ്പെടുന്നതുപോലെ ഇത് സംബന്ധിച് മൂലക്കാട്ട് പിതാവ്‌ പറയുന്ന കാര്യം തന്നെ അങ്ങാടിയത്ത്‌ പിതാവും ശരി വയ്ക്കുക എന്നതാണ് സമുദായത്തിന്റെ ആവശ്യം.

ക്നാനായക്കാരനല്ലാത്ത മെത്രാന് കീഴില്‍ വിശ്വാസികളായി തുടരുക എന്നതാണ് അമേരിക്കയിലെ ക്നാനായക്കാരുടെ ദൈവ നിയോഗം. ഇത് യഥാര്‍ത്ഥത്തില്‍ ആയിരത്തി തൊള്ളായിരത്തി പതിനൊന്നിന് മുമ്പ്‌ കേരളത്തിലെ ക്നാനായക്കാരുടെ അതേ അവസ്ഥ തന്നെയാണ്.

കേരളത്തില്‍ നമുക്ക്‌ അനുവദിച്ചു കിട്ടിയിട്ടുള്ള സ്വയംഭരണാവകാശ അധികാരം അങ്ങാടിയത്ത്‌ പിതാവിന് അറിവുള്ളതാണ്. ലോകത്തെവിടെയായാലും വംശീയ പാരമ്പര്യം കാത്തു സൂക്ഷിക്കുന്നതില്‍ ഇത്രയേറെ ശുഷ്കാന്തി പുലര്‍ത്തുന്ന അപൂര്‍വം സമൂഹങ്ങളില്‍ ഒന്നായി കണ്ട് ഭാവിയില്‍ അതിന്റെ തനിമ നില നിര്‍ത്തുന്നതിനു വേണ്ട ഒത്താശകള്‍ പിതാവിന്റെ ഭാഗത്ത്‌ നിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

സംഘടനകളും സമുദായാംഗങ്ങളായ അജപാലകരും ഈ വിഷയത്തില്‍ വേണ്ടത്ര ജാഗ്രതയോടെ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ട്. നിര്‍ഭാഗ്യവശാല്‍ വേട്ട മൃഗവും ഇരയും എന്ന ജന്തു സംസ്കാരത്തിലേക്ക് തരം താഴുന്ന ഗതി കെട്ട കാഴ്ചയാണ് പക്ഷം ചേര്‍ന്നുള്ള ആക്രമണ പ്രത്യാക്രമണങ്ങളില്‍ പ്രകടമാകുന്നത്.

സമുദായത്തിന് ഗുണപരമായ ഇത്തരം ആവശ്യങ്ങളെയും നിര്‍ദ്ദേശങ്ങളെയും പിന്തുണയ്ക്കുക എന്നതാണ് ഓരോ ക്നാനായക്കാരന്റെയും ദൗത്യം. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്ക്‌ പ്രസക്തിയില്ലെന്ന് മാത്രമല്ല, സമുദായത്തിന്റെ ഗുണപരമായ വളര്‍ച്ചയ്ക്ക്‌ അത് ഹാനികരമായി തീരുകയും ചെയ്തേക്കാം.

No comments:

Post a Comment