NOTICE

ബ്രിട്ടീഷ്‌ കനാ എന്ന ബ്ലോഗ്‌ ഇനി മുതല്‍ ക്നാനായ വിശേഷങ്ങള്‍ എന്ന പേരിലായിരിക്കും പ്രവര്‍ത്തിക്കുന്നത്.

ക്നാനായ വിശേഷങ്ങള്‍ ബ്ലോഗ്‌ സന്ദര്‍ശിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ബ്ലോഗ്‌ വിലാസം: www.worldkna.blogspot.com

ഇമെയില്‍: worldwidekna@gmail.com.

Administrator,
Britishkna/Knanaya Viseshangal Blogs

Saturday, 24 March 2012

സ്വതന്ത്രമാധ്യമങ്ങളുടെ പ്രസക്തി അഥവാ കൈവയ്പ്പിലൂടെ ലഭിക്കാത്ത വിവേകം


പണ്ടൊരിക്കല്‍, സ്നേഹ സന്ദേശം പ്രസധീകരണം ആരംഭിക്കുന്നു എന്നറിഞ്ഞ്, “അപ്നാ ദേശ് ഉള്ളപ്പോള്‍ എന്തിനാണൊരു സ്നേഹ സന്ദേശം?” എന്ന് ഒരാള്‍ സംശയം പ്രകടിപ്പിച്ചത് ഇവിടെ മുമ്പ് കുറിച്ചിട്ടുണ്ട്. അതിവിടെ വീണ്ടും ഓര്‍ക്കാന്‍ കാരണം, ഇപ്പോഴെങ്കിലും ആ ചോദ്യത്തിന്റെ പിന്നിലെ അജണ്ട പലര്‍ക്കും മനസ്സിലായിക്കാണും എന്നതുകൊണ്ടാണ്.

റഷ്യയില്‍ നീണ്ട പതിറ്റാണ്ടുകള്‍ കമ്മ്യുണിസത്തിനു പിടിച്ചു നില്‍ക്കാന്‍ സാധിച്ചത് മാധ്യമങ്ങളെ എല്ലാം നിരോധിച്ചു, ഒരു “പ്രവദ”യില്‍ കൂടി വാര്‍ത്ത നിയന്ത്രിച്ചിരുന്നത് കൊണ്ടാണ്.  കമ്മ്യുണിസം യുറോപ്പില്‍ തകര്‍ന്നതിന്റെ പിന്നിലെ പ്രധാന ശക്തി ടെലിവിഷന്‍ ആയിരുന്നു.  ബെര്‍ലിന്‍ നഗരത്തില്‍ തന്നെ ഒരു മതിലിനപ്പുറത്തുള്ളകാര്യങ്ങള്‍ ഈസ്റ്റ്‌ ജര്‍മ്മന്‍ സര്‍ക്കാരിന് ജനങ്ങളില്‍ നിന്ന് ഒളിക്കാന്‍ സാധിച്ചു.  ടെലിവിഷന്‍ വന്നതോടെ വാര്‍ത്തകള്‍ക്ക് മതില്‍ കെട്ടാന്‍ വയ്യാത്ത സ്ഥിതിയായി. യുറോപ്പില്‍ കമ്മ്യൂണിസം ഓര്‍മ്മയായി.

നൂറ്റാണ്ടുകളായി ഒരു ജനത പിന്തുടര്‍ന്നിരുന്ന ഒരു ആചാരം – അത് ശരിയോ തെറ്റോ ആകട്ടെ, ഒരു സുപ്രഭാതത്തില്‍, ഒരു വ്യക്തി – അത് ആരുമാവട്ടെ – ആരോടും ചോദിക്കാതെ അങ്ങ് മാറ്റിയതായി പ്രഖ്യാപിക്കുക! വൈദികരും, അല്മായായപ്രമുഖരും വായും പൊളിച്ചു നില്‍ക്കുമെന്നും ഒരു പട്ടിപോലും കുരക്കുകയില്ലയെന്നും വിശ്വസിക്കുക!

കര്‍ത്താവേ, ഈ തിരുമേനിമാര്‍ ഏതു യുഗത്തിലാണ് ജീവിക്കുന്നത്! കാലം മാറിയത് ഇവര്‍ എന്ന് മനസ്സിലാക്കും!  കൈവയ്പ്പിലൂടെ അധികാരങ്ങള്‍ കൊടുക്കുമ്പോള്‍ അല്പം വിവേകംകൂടി ഇവര്‍ക്ക് നല്‍കിക്കൂടെ?

സൃഷ്ടാവിന്റെ പദ്ധതി എന്താണെന്ന് സൃഷ്ടിയ്ക്ക് മനസ്സിലാവില്ല; അതും കൈവയ്പ്പു പോയിട്ട് ഒരു ചെറുവിരല്‍വയ്പ്പ് പോലും കിട്ടാത്ത ഈയുള്ളവനെ പോലുള്ള അല്മായകോമരങ്ങള്‍ക്ക്!

കാത്തിരിക്കാം.

No comments:

Post a Comment