NOTICE

ബ്രിട്ടീഷ്‌ കനാ എന്ന ബ്ലോഗ്‌ ഇനി മുതല്‍ ക്നാനായ വിശേഷങ്ങള്‍ എന്ന പേരിലായിരിക്കും പ്രവര്‍ത്തിക്കുന്നത്.

ക്നാനായ വിശേഷങ്ങള്‍ ബ്ലോഗ്‌ സന്ദര്‍ശിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ബ്ലോഗ്‌ വിലാസം: www.worldkna.blogspot.com

ഇമെയില്‍: worldwidekna@gmail.com.

Administrator,
Britishkna/Knanaya Viseshangal Blogs

Monday, 12 March 2012

പ്രാര്ത്ഥനാ സഹായം


ക്‌നാനായ സമുദായത്തിന്റെ കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ടു പിതാവിനെ ഇന്നലെ (ഞായറാഴ്ച) ഉച്ചകഴിഞ്ഞ് അതികഠിനമായ ഉള്‍പ്പനി മൂലം തെള്ളകത്തെ ക്‌നാനായ സമുദായം വക കാരിത്താസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന വിവരം അറിയിച്ചുകൊള്ളുന്നു

പിതാവിന് രോഗശമനമുണ്ടായി ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് കമ്മറ്റി യോഗത്തില്‍ സംബന്ധിക്കുന്നതിനുള്ള ആരോഗ്യം വേഗം ഉണ്ടാകുന്നതിനായി അമേരിക്കയിലെയും, യൂറോപ്പിലെയും, മറ്റ് ലോകമെമ്പാടുമുള്ള ക്‌നാനായ മക്കള്‍ പ്രാര്‍ത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു.

റ്റോമി ജോസഫ് കല്ലുപുരയ്ക്കല്‍
thomasjoseph88@yahoo.in

10 comments:

  1. Detective Mathew12 March 2012 at 14:35

    Manushyarkkundavunna rogangale patti parayan mathew arumalla. Engilum lokaroopi badhicha kopankarantharaya congress kunjadukalil ninnu thante abhishikthane oru paniyal karthavu mattynirthi ennu anumanikkam. Kunjadukalude manssil parishudharoopi kadannu vannna shesham edayanu rogasaukhyam karthavu nalkum. Sathanoru samayam, Daivathinte samayathil athum pedumallo.The war is internal.Angane oru velipad,hypothesis-leads to thesis-vattalla k-to.

    ReplyDelete
  2. Detective Mathew12 March 2012 at 14:53

    മനുഷ്യര്ക്കുണ്ടാവുന്ന രോഗങ്ങളെ പറ്റി പറയാന്‍ മാത്യു ആരുമല്ല. എങ്കിലും ലോകാരൂപി ബാധിച്ച കോപാക്രാന്തരായ കോണ്ഗ്രസ്‌ കുഞ്ഞാടുകളില്‍ നിന്ന് തന്റെ അഭിഷിക്തനെ ഒരു പനിയാല്‍ കര്ത്താവ്‌ മാറ്റിനിര്ത്തി എന്ന് അനുമാനിക്കാം. കുഞ്ഞാടുകളുടെ മനസ്സില്‍ പരിശുധാരൂപി കടന്നു വന്ന ശേഷം ഇടയനു രോഗസൌഖ്യം കര്ത്താവ് നല്കും. സാത്താനൊരു സമയം, ദൈവത്തിന്റെ സമയത്തില്‍ അതും പെടുമല്ലോ.

    The war is internal. അങ്ങനെ ഒരു വെളിപാട്, hypothesis-leads to thesis- വട്ടല്ല, കേട്ടോ!

    ReplyDelete
  3. ടാക്സ് പിരിച്ച മത്തായി സ്ലീഹയെ വിദേശത്ത് പിരിവിനു പോകാന്‍ ഞങളുടെ മത്തായി മെത്രാന് തോന്നിപ്പിക്കാതിരിക്കുവാന്‍ വേണ്ടി ദൈവത്തോടെ പ്രാര്തിക്കേണമേ

    ReplyDelete
  4. കുരുത്തംകെട്ടവന്‍12 March 2012 at 22:21

    പണ്ടൊക്കെ ഞങ്ങള്‍ കുട്ടികളായിരുന്നപ്പോള്‍, പെന്തകൊസത് പാസ്ടര്മാരെ കളിയാക്കി പറയുമായിരുന്നു, “പത്രോസിന്റെ അമ്മായിയമ്മയ്ക്ക് പനി. ആര്ക്കാണ് പനി? മത്തായിയുടെ അമ്മായിയമ്മയ്ക്കല്ല .....” അങ്ങനെ പോയിരുന്നു വിനോദം.

    ഇന്ന് പത്രോസിന്റെയോ, മത്തായിയുടെയോ അമ്മായിയമ്മയ്ക്കോ മരുമോള്ക്കോ അല്ല, നമ്മുടെ അഭിവന്ദ്യ തിരുമെനിയ്ക്കാണ് പനി. പത്രോസിന്റെ അമ്മായി അമ്മയുടെ പനിയുടെ കാരണമെന്തായിരുന്നു, പനിയ്ക്ക് എന്ത് ചികിത്സയാണ് നടത്തിയത് എന്നൊക്കെ ബൈബിളില്‍ ഉണ്ടോ ആവോ! പള്ളിയില്‍ വച്ച് ഉറക്കം തൂങ്ങുന്നതിനിടയ്ക്കു അച്ചനും കപ്യാരും ഒക്കെ വായിക്കുന്ന വേദപുസ്തകത്തിന്റെ ഏതാണ്ടൊക്കെ കേട്ടിട്ടുണ്ടെന്നല്ലാതെ, അത്രേം വലിയ പുസ്തകം വായിക്കാന്‍ എന്നെപോലുള്ള പാവങ്ങള്ക്ക് എങ്ങിനെ ധൈര്യം വരാനാണ്.

    പക്ഷെ, തിരുമേനിയുടെ പനിയെക്കുറിച്ച് കാരിത്താസ്കാര്‍ ഒരു മെഡിക്കല്‍ Bulletin ഇറക്കെണ്ടാതാണ്. കാരണവും അന്വേഷിക്കണം. അന്വേഷിക്കേണ്ടത് ഇതാണ് – രാവിലെ ചങ്ങനാശ്ശേരിയില്‍ പയറുപോലെ പോയി വന്നതാണ്. നാലുമണിയ്ക്ക് മീറ്റിംഗ് ഉണ്ടെന്നറിയാമായിരുന്നു. എന്നിട്ടും പനിപിടിച്ചു കിടപ്പിലായി. രാവിലെ വരെ വരാതിരുന്ന പനി ആ കൃത്യസമയത് എങ്ങിനെ വന്നു?

    പേടിച്ചാലും പനി പിടിക്കും. പണ്ടൊരു സിനിമയില്‍ ഇന്ദ്രന്സ്ആ പറയുന്നുണ്ട്, “പനിയാ, യക്ഷിയെകണ്ട് പേടിച്ചതാ....”

    ഇനി എങ്ങാനും പേടിച്ചതാണോ? എങ്കില്‍ പനി ഇനിയും കൂടും. ഇക്കണക്കിനു പോയാല്‍ പലരും ക്നാനയക്കാരാണെന്നും പറഞ്ഞു ആദിവാസികെന്ദ്രങ്ങളില്‍ നിന്ന് എഴുനേറ്റു വരും. നമ്മുടെ കാര്ന്നോന്മാരില്‍ നേരമ്പോക്ക് തൊഴിലാക്കിയവര്‍ ധാരാളം ഉണ്ടായിരുന്നു. അവര്‍ എത്തിപെടാത്ത സ്ഥലങ്ങളില്ല. അങ്ങിനെ നമ്മുടെ ക്നാനായം കൊസ്മോപോളിട്ടന്‍ ആകും. അതുകണ്ട് മെത്രപോളിട്ടന്‍ ചിലപ്പോള്‍ വീണ്ടും പേടിക്കും; വീണ്ടും പനി വരും.

    അടുത്ത തവണ നമുക്ക് അമൃതയില്‍ അഡ്മിറ്റ്‌ ആക്കിയാലോ?

    എവിടെയാണെലും പ്രാര്ഥിക്കാന്‍ മറക്കേണ്ട.

    കര്ത്താവേ ഞങ്ങളുടെ തിരുമേനിയെ അവിടത്തെ തൃക്കരങ്ങളില്‍ എടുത്ത് ദുഷ്ടന്മാരായ കാരിത്താസിലെ വൈദ്യന്മാരില്‍ നിന്ന് രക്ഷിക്കണേ. ആമേന്‍.

    ReplyDelete
  5. കാരിത്തസിന്നു ജീവനോടെ പോരാന്‍ വേണ്ടി മാകില്‍ പിതാവിനോടും തോമ്മിയച്ചനോടും പ്രാര്‍ത്ഥിക്കാന്‍ ഇടയലേഖനം ഇറക്കാന്‍ കൊച്ചുപിതവിനു ഉപദേശം നല്‍കുക

    ReplyDelete
    Replies
    1. ATHINU PITHAVINU PANI UNDAITU VENDE. iHU VERUM THARIKIDA.

      Delete
    2. Mathayi prarthichu karthave ee knayaya vattammarude edayilninnu
      enne mattitharename!!!! Romilekkayalum mathi. Ente eshtamalla
      aviduthe eshtam niraveratte. Aammen!!!!

      Delete
    3. Vattu mookkunna knanyakkaraneyokke, knanayakkarellam koodi pirivittu oolampara enna sthalathu kondupoyi chikilsichal avante okke vattumarum.

      Delete
  6. He was really sick. Dont write something just to tarnish someone.

    ReplyDelete
  7. Roshan Philippose14 March 2012 at 12:24

    നമ്മുടെ പ്രിയങ്കരനായ മൂലക്കാട്ട് പിതാവിന് അസുഖം പിടിപെടുമ്പോള്‍, നമ്മള്‍ എല്ലാ തരത്തിലും ചിന്തിക്കണം.

    ഈ വൈദികശാപം എന്ന് പറയുന്നത് പിള്ളകളിയല്ല. ശരിക്കും ഫലിക്കും. അതിനോടുള്ള പേടി കൊണ്ടാണല്ലോ സഭ നിലനില്‍ക്കുന്നത് തന്നെ. പക്ഷെ, ഒരു പിതാവൊക്കെ ആയികഴിയുമ്പോള്‍ അത്തരം പേടിയൊക്കെ മാറിയെന്നിരിക്കും. ഇവിടെ അതാണ്‌ സംഭവിച്ചിരിക്കുന്നത്. ഇംഗ്ലീഷില്‍ പറയും, "മരിച്ച സീസര്‍ ജീവിച്ചിരിക്കുന്ന സീസരറിനെക്കാള്‍ കരുത്തനാണെന്നു." അത് പോലെ മരിച്ച മെത്രാന്‍ ജീവിച്ചിരിക്കുന്ന മെത്രാനെക്കാള്‍ കരുത്തനല്ലേ? അതും ദൈവദാസന്‍ കൂടി ആകുമ്പോള്‍. പറയണോ?

    പറഞ്ഞു വരുന്നത് ഇതാണ്: മാക്കില്‍ പിതാവ് ദാഹിച്ചു മോഹിച്ചു, കഷ്ടപ്പെട്ട് ഉണ്ടാക്കിയതാണ് കോട്ടയം രൂപത. അതില്‍ വെള്ളം ചേര്‍ക്കാന്‍ ശ്രമിച്ച മൂലക്കാട്ട് പിതാവിനെ, മാക്കില്‍ പിതാവ് സ്വര്‍ഗത്തിലിരുന്നു ശപിച്ചു. പാവം മൂലക്കാട്ട് പിതാവിന് ഞൊടിനേരം കൊണ്ട് പനി പിടിച്ചു ആശുപത്രിയില്‍ കിടക്കേണ്ടി വന്നു! ഇനി എന്തെല്ലാം സംഭാവിക്കാനിരിക്കുന്നു!

    ഇത് ഉപ്പാപ്പന്‍ കളിയല്ല. വേണ്ട കര്‍മങ്ങള്‍ ഉടന്‍ നടത്തണം, സമുദായംഗങ്ങള്‍ എല്ലാം ചേര്‍ന്ന് അറഞ്ഞുകുത്തി പ്രാര്‍ഥിക്കണം, മൂലക്കാട്ട് തിരുമേനിയെക്കൊണ്ട് മാക്കില്‍ പിതാവിന്റെ ആത്മാവിനോടു ക്ഷമയും പറയിക്കണം.

    സമുദായസ്നേഹികള്‍ എല്ലാം ആലോചിച്ചു വേണ്ടത് അടിയന്തിരമായി ചെയ്യുക. നമ്മുടെ പിതാവിന് ആപത്തൊന്നും ഉണ്ടാകാതെ നോക്കണം. അത് മാത്രമായിരിക്കണം നമ്മുടെ ഇപ്പോഴത്തെ ആവശ്യം. ബാക്കിയൊക്കെയ്ക്കും പരിഹാരം സാവധാനം കണ്ടെത്താം.

    ReplyDelete