NOTICE

ബ്രിട്ടീഷ്‌ കനാ എന്ന ബ്ലോഗ്‌ ഇനി മുതല്‍ ക്നാനായ വിശേഷങ്ങള്‍ എന്ന പേരിലായിരിക്കും പ്രവര്‍ത്തിക്കുന്നത്.

ക്നാനായ വിശേഷങ്ങള്‍ ബ്ലോഗ്‌ സന്ദര്‍ശിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ബ്ലോഗ്‌ വിലാസം: www.worldkna.blogspot.com

ഇമെയില്‍: worldwidekna@gmail.com.

Administrator,
Britishkna/Knanaya Viseshangal Blogs

Saturday, 24 March 2012

തനിമ നമ്മുടെ പൈതൃകം, ഒരുമ നമ്മുടെ വരദാനം

കൊച്ചു പിതാവ് അറിയുവാന്‍

പിതാവ് അമേരിക്കന്‍ ക്നാനായ സമ്മേളത്തിന് ആശംസ അറിയിക്കുന്നതും എല്ലാവരും പങ്കെടുക്കണം എന്ന് പറയുന്നതും കേട്ടു. പ്രിയ പിതാവേ ഇപ്പോള്‍ ക്നാനായമക്കളെ തന്നെ പതുക്കെ തള്ളിപറയുകയോ പുതിയ ഫോര്മു്ല കൊണ്ടുവരുകയോ ചെയ്യുന്ന വാര്ത്ത്‍ പുറത്തു വരുന്നു. പിന്നെ എന്തിനായിരുന്നു നൂറു വര്ഷം നമ്മള്‍ കൊണ്ടാടിയത്. അതിന്റെ പേരില്‍ എന്തെല്ലാം പിരിവുകള്‍ ആയിരുന്നു. ഇപ്പോള്‍ ആവശ്യത്തിനു പണം കിട്ടി. ഇനി വിശ്വാസി വേറെ പണി നോക്ക് എന്നതാണോ പിതാക്കന്മാരുടെ നയം?. കൊച്ചു പിതാവായാല്‍ വലിയ മെത്രാനെ സഹായിക്കണം എന്ന് അറിയാം. ഇനി ഏതാണ്ട് പത്തിരുപതു വര്ഷം ഇങ്ങനെ താങ്ങി നില്ക്ക്ണം അല്ലെ?. അപ്പോള്‍ സ്വന്തം വ്യക്തിത്വം പോകില്ലേ?. ഇതിലും നല്ലത് ഈ പണി കളഞ്ഞു ചെറിയപള്ളിയിലെ വികാരി ആകുന്നതല്ലേ? അതോ കൊച്ചു പിതാവിന്റെയും നാണം പോയോ? കൈവെപ്പ് വഴി കിട്ടിയ അധികാരം എന്ന് പറഞ്ഞു ഒത്തിരി നടന്നാല്‍ വിശ്വാസി വല്ലടത്തും കൈ വെക്കും കേട്ടോ. സംശയം ഉണ്ടങ്കില്‍ മുതോലതച്ചനോട് ചോദിച്ചാല്‍ അറിയാം.

അമേരിക്കന്‍ കണ്വെംന്ഷിന്‍ മുന്പേോ ബ്രിട്ടനില്‍ ഒരു കണ്വെ ന്ഷഉന്‍ ഉണ്ട്. തനിമ നമ്മുടെ പൈതൃകം ഒരുമ നമ്മുടെ വരദാനം എന്നതാണ് മുദ്രാവാക്യം. കേള്ക്കു മ്പോള്‍ ഞങ്ങളുടെ സിരകളില്‍ ഒരു തിര അല്ല സുനാമി വരുന്നു. ഒരുമ കാണാനോ ഇവിടെ വരണം. ഉപദേശിയും വിശ്വാസിയും തമ്മില്‍ എന്ത് ഒരുമ. അത് വലിയ പിതാവിന് മനസിലായി. ഒരുമ കൂടുതല്‍ ആയതു കൊണ്ട് മന്ചെസ്റെര്‍ ഒരു പുതിയ അസോസിയേഷന്‍ തുടങ്ങി. കുര്ബാ ന ചൊല്ലാം എന്ന് പറഞ്ഞ അച്ചനെ ഉപദേശി വിലക്കാന്‍ നോക്കി. അതാണ് ഒരുമ. അച്ചനെ തള്ളി പറയുവാന്‍ വലിയ മെത്രാന്‍ മെനക്കെട്ടില്ല. അതാണോ തനിമ. വലിയ പിതാവ് കാര്യം പന്തി അല്ല എന്ന് കണ്ടു പല പ്രാവശ്യം വാക്ക് മാറ്റി ഒരു തരത്തില്‍ സ്ഥലം കാലി ആക്കി.

കൊച്ചു പിതാവ് വരാതെ ഇരിക്കരുത് അതോ ദശ ഉള്ളിടത്തേ കത്തി പായുകയുള്ളൂ എന്ന് പറയുന്നതുപോലെ അമേരിക്കയിലേക്കെ പിതാക്കന്മാര്‍ പോകുകയുള്ലോ? നിങ്ങള്‍ വരാതെ ഇരുന്നാലും കുഴപ്പമില്ല. ഞങ്ങള്‍ കഞ്ഞികുടിച്ചു പോക്കോളം. വന്നിട്ടും വലിയ കാര്യം ഒന്നും ഇല്ല കേട്ടോ.

ഇനി കൊച്ചു പിതാവേ അങ്ങ് വന്നാല്‍ കഴിഞ്ഞ പ്രാവശ്യം പിരിച്ച തുകയുടെ രസീത് കൊണ്ട് വരണം. മൊത്തം തുക എത്ര പിരിച്ചു കിട്ടി അത് എത്ര കുട്ടികള്ക്ക്ര ഉപയോഗിച്ച് ബാക്കി എത്ര, ആരുടെ പേരില്‍ ബാക്കി ഇട്ടിരിക്കുന്നു എന്ന് പറഞ്ഞാല്‍ കൊള്ളാമായിരുന്നു. ഇല്ലങ്കില്‍ വിശ്വാസി പൂരപാട്ട് പാടിയാല്‍ കുറ്റം പറയരുത്.

വിശ്വാസിയോട് ഒരപേക്ഷ. ക്നാനായ കാര്യം തീരുമാനം ആകുന്നതുവരെ പിരിവും, പെരുന്നാള്‍ കഴിപ്പും, സ്തോത്രക്കാഴ്ച ഇടിലും നിറുത്തുക.. സാമ്പത്തിക ഉപരോധം ഏര്പ്പെ ടുത്തിയാല്‍ വീഴാത്ത രാജാവോ രാജ്യമോ ഇല്ല. വിശ്വാസി ഉണര്ന്നു പ്രവര്ത്തിംക്കുക. ഒത്തിരി പണം കൈയ്യിലുള്ള വിശ്വാസി മെഡിക്കല്‍ കോളേജിനോ പാവപ്പെട്ടവര്ക്കോ ദാനം ചൈയ്യുക. അത് ദൈവത്തിനും പ്രീതി ഉളവാക്കും. ജുബിലീക്ക് പിരിച്ച പണം അരമനയില്‍ കാണും എന്നത് വേറെ കാര്യം.

സ്വന്തം കറിയാക്കുട്ടി

4 comments:

  1. കൊച്ചുപിതാവ് വരണം ഒരു ദിവസം അടിച്ചുപൊളിക്കുക അത്രതന്നെ അതാണ് പാവം ഇവിടുത്തെ പരിപാടി വന്നാല്‍ കപ്പബിരിയനിയും
    കള്ളും കുടിക്കാം പൂരം അല്ലെ പൂരം

    ReplyDelete
  2. കൊച്ചു പിതാവേ, തിരുമേനീ, ഈ കറിയാക്കുട്ടിയ്ക്ക് വട്ടാ. തിരുമേനി ഒന്ന് കൊണ്ടും പേടിക്കേണ്ട.

    ഞങ്ങള്‍ ക്നാനയമാക്കള്‍ ഒളിഞ്ഞിരുന്നു കള്ള പേരിലും അനോണിമസ് ആയും ഒക്കെ പലതും പറയും. നേരിട്ട് കണ്ടാല്‍, ഞങ്ങള്‍ പൂച്ചകളാകും. ഒറ്റ അക്ഷരം മിണ്ടില്ല. അച്ചമാരുടെ ശാപം തന്നെ പേടിയാ, പിന്നെയാ തിരുമേനിമാരുടെ, നല്ല കാര്യം. തിരുമേനി കാശിന്‍റെ രസീതിന്റെ കാര്യമോര്തോന്നും വിഷമിക്കേണ്ട; ഞങ്ങളാരും ഒന്നും ചോദിക്കുകയില്ല.

    ഇതൊക്കെ പറഞ്ഞാലും രണ്ടു കാര്യത്തില്‍ ഈ എനിക്ക് അല്പം പ്രയാസമുണ്ട്. അനോണിമസ് ആയി എഴുതാവുന്നത് കൊണ്ട് പറയുകയാണ്‌ - മുതോലതച്ചനും അങ്ങേരുടെ കില്ലപട്ടികളും എന്ത് പറഞ്ഞാലും, ഞങ്ങളുടെ പോന്നു സമുദായത്തെ വലിയ തിരുമേനി കൊന്നു കൊല വിളിച്ചു. (ക്നാനായ വോയിസ്‌ കാരന്‍ സമുദായത്തിന്റെ ശവമാടക്കും ലൈവ് ആയി കാണിച്ചുകളയും! അതിനെങ്കിലും തിരുമേനി കൂട്ട് നില്‍ക്കരുതായിരുന്നു. കഷ്ടമായിപ്പോയി, തിരുമേനി.

    രണ്ടാമത്തെ കാര്യം, അമേരിക്കകാര്‍ക്ക് മംഗളങ്ങളും ആശംസകളും വാരിക്കൊരി കൊടുത്തപ്പോള്‍, മണ്ടന്മാരായ ലണ്ടന്‍കാരുടെ കാര്യം അങ്ങ് തീരെ മറക്കരുതായിരുന്നു. ഒന്നുമില്ലെന്കിലും ഞങ്ങള്‍ ഓരോ വര്‍ഷവും ടിക്കറ്റ് തന്നു ഇവിടെ കൊണ്ടുവരുന്നതല്ലേ. കരയാന്‍ തോന്നുന്നു, തിരുമേനി.

    ReplyDelete
  3. തനിമ നമ്മുടെ പൈതൃകം, ഒരുമ നമ്മുടെ വരദാനം എന്ന് പറഞ്ഞു നടക്കുന്ന UKKCAനേതാക്കള്‍ ഉറക്കത്തിലോ? ഇന്ന് നമ്മുടെ പൈതൃകവും ഒരുമയും അടിയറവു വെച്ച് കാര്യങ്ങള്‍ തീരുമാനിക്കുന്ന മൂലക്കാട്ട് മെത്രാന് കേരളത്തില്‍ വിശ്വാസികള്‍ ചോദ്യം ചൈയ്യുന്നു. ഇത് വല്ലതും ലെവിയും കൂട്ടരും അറിയുന്നുണ്ടോ? നിങ്ങളുടെ ഈ കാര്യത്തില്‍ ഉള്ള നിലപാട് എന്താണ്? ഒരുമ എന്ന് പറഞ്ഞാല്‍ പോര കാര്യം വരുമ്പോള്‍ പ്രധികരിക്കണം . ഇവിടെ കുറെ NATIONAL കൌണ്‍സില്‍ മെംബേര്‍സ് ഉണ്ടല്ലോ. നിങ്ങളുടെ വായിലും പഴം ആണോ? ബ്രിട്ടീഷ്‌ രാജ്യത്തു പള്ളി വങ്ങാത്തതും അച്ചന്മാരെ കൊണ്ടുവരാത്തതും നന്നായി. ഒരു ഉപദേശി ഉള്ളത് തന്നെ പാരയാണ്. പ്രശ്നം തീര്‍ക്കാന്‍ വന്ന വലിയ മെത്രാന്‍ പ്രശ്നം തീര്‍ക്കാതെ സ്ഥലം കാലി ആക്കി. ലെവിയും കൂട്ടരും ബൈ ലോ മാറ്റാന്‍ പോകുന്നു എന്ന് കേള്‍ക്കുന്നു. മൂലക്കാടന്‍ ഫോര്‍മുല വച്ച് ഉള്ളാടന്‍, പറയന്‍, ആദിവാസി, മുതലായ വര്‍ഗ്ഗവും ജാതികളും UKKCAലെ മെംബെര്‍ഷിപ്‌ നു ഇനി മുതല്‍ അപേക്ഷിക്കാം എന്ന് കൂടെ ചേര്‍ത്ത് ബൈ ലോ ഭേദഗതി വരുത്തിയാല്‍ നന്നായിരുന്നു.ഇനി മെത്രാന്‍ മാരെ ചുമന്നു കണ്‍വെന്‍ഷന്‍ സമയത്ത് വരാതിരിക്കുക. വെറുതെ എന്തിനു ഇവരെ ചുമക്കണം. തങ്ങള്‍ ആണ് സഭ എന്ന് കരുതി ആരോടും ചോദിക്കാതെ തീരുമാനിക്കുന്ന ഇവരെ സമൂഹം പുറത്താക്കണം. മലങ്കര ക്നാനായ കത്തോലിക്കര്‍ക്ക് സ്വന്തം മെത്രാനെ വാഴിക്കുക. അവരെ പ്രവാസി കാര്യത്തിന്റെ ചുമതല നല്‍കി അങ്ങടിയത്തില്‍ നിന്നും വിശ്വാസികളെ രക്ഷിക്കുക.
    മെത്രാന്മാരെ കൊണ്ടുവരാതെ സിനിമ നടന്മാരെയോ നടിമാരെയോ കൊണ്ടുവന്നാല്‍ പത്തു ജനം കൂടും. ഒന്നുമില്ലങ്കിലും സന്തോഷ്‌ പണ്ഡിറ്റ്‌ ആയിരിക്കും മേത്രന്മാരെക്കളും ഭേതം. ഒന്നുമില്ലങ്കിലും പ്രസംഗം കേള്‍ക്കണ്ടല്ലോ?

    ReplyDelete
  4. ലേവി ചേട്ടാ, പൊതുജനം കഴുതയാണ്, അവര്‍ എല്ലാം മറക്കും. അതാണല്ലോ നിങ്ങള്‍ നേതാക്കന്മാരുടെ ധൈര്യം. പഴയ കാര്യങ്ങള്‍ നേതാക്ക്ന്മാര്‍ മറക്കുകയില്ല എന്ന് കരുതുന്നു.

    ഒരു പഴമ്പുരാണം വിളമ്പാം. കുറെ വര്‍ഷങ്ങള്‍ മുമ്പ് യു.കെ.ക്രിസ്ത്യന്‍ ഫെഡറേഷന്‍ എന്ന് പറഞ്ഞൊരു വ്യാജസംഘാടനയുടെ പേരില്‍ പ്രസ്ഥാവനകളിറക്കിയിരുന്നല്ലോ, തിരുമേനിമാരെ സുഖിപ്പിക്കാനായി. ഇപ്പോള്‍ അതിലും കൊള്ളാവുന്ന ഒരു സംഘടനയുടെ തലപ്പത്തു വന്നിട്ടും, ഇത്രയും വലിയ ഒരു പ്രതിസന്ധി സമുദായതിലുണ്ടായിട്ടും എന്തേ മിണ്ടാത്തത്? ദേണ്ടെ, കടുത്തുരുതിയിലോക്കെ ആണത്തമുള്ളവര്‍ തിരുമേനിമാരെ ഇട്ടു വെള്ളം കുടിപ്പിക്കുന്നു.

    പത്രോസ്ചെട്ടന്‍ ഇന്ന് മുതല്‍ നിന്റെ അപ്പനല്ല എന്ന് തിരുമേനി പറഞ്ഞാല്‍ പത്രോസിന്റെ മകന്‍ കമാ എന്നൊരക്ഷരം മിണ്ടുകയില്ല. സമുദായാംഗങ്ങളെ ആ പരുവത്തിലാക്കി കുറെ ഷണ്ഡന്‍മാരായ നേതാകളെല്ലാം കൂടി.

    ഒരു മെത്രാനെ മണിയടിക്കുക എന്നത് മാത്രമാണ് ജീവിത സാഫല്യം എന്ന് തോന്നുന്ന വേതാളങ്ങള്‍ നാട്ടില്‍ പോയി അരമനയിലെ കുശിനിക്കാരാനോ വിരകുവേട്ടുകാരനോ ഒക്കെ ആകുക, അല്ലാതെ ഇത്രയും ജനങ്ങള്‍ക്ക്‌ നാണക്കേടുണ്ടാക്കി നേതാവിന്റെ വേഷം കെട്ടരുത്. പ്ലീസ്.

    ReplyDelete