ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ്, Prof. ജോയി മുപ്രാപ്പള്ളി കോട്ടയം അതിരൂപതാ അധ്യക്ഷന്‍, മൂലക്കാട്ട് തിരുമേനിയ്ക്ക് സമര്‍പ്പിച്ച നിവേദനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ഇതിനെക്കുറിച്ച്, ചുവടെ കാണുന്ന ഒരു പ്രതികരണവും അമേരിക്കന്‍ കനാ വഴി പ്രചരിച്ചു വന്നു:
വത്തിക്കാനിലെ രോഗം കോട്ടയത്തും?
ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് കോട്ടയം അതിരൂപതാധ്യക്ഷന് നല്‍കിയ നിവേദനം അമേരിക്കന്‍ ക്നായിലൂടെ പ്രചരിക്കുന്നു!
നിവേദനത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് ഓരോരുത്തര്‍ക്കും അവരുടെതായ വിലയിരുത്തലുകള്‍ ഉണ്ടാവട്ടെ. അതിനെക്കുറിച്ചല്ല ഇവിടെ പറയാന്‍ ഉദ്ദേശിക്കുന്നത്.
ഈ നിവേദനം ഇനിയും മൂലക്കാട്ട് തിരുമേനിയുടെ കൈകളില്‍ എത്തിയിട്ടില്ല എന്നാണു അറിയാന്‍ കഴിഞ്ഞത്. അരമനയില്‍ ഏല്പിച്ച നിവേദനം ലീക്ക് ചെയ്യുകയും, അമേരിക്ക മുഴുവന്‍ പടരുകയും ചെയ്തിരിക്കുന്നു. വത്തിക്കാനില്‍ രസ്യരേഖകള്‍ ചോരുന്നു എന്നത് ഈയിടയിലാണ് കേട്ടത്. അത് കോട്ടയം അരമനയിലും സംഭവിക്കുന്നത് ഉത്കണ്ഠാജനകമാണ്.
ശത്രുക്കളാല്‍ ചുറ്റപെട്ടാണ് മാക്കീല്‍ പിതാവ് നീണ്ട പതിനഞ്ചു വര്ഷം ചങ്ങനാശ്ശേരി അരമനയില്‍ കഴിഞ്ഞുകൂടിയത്. അതിനെത്തുടര്‍ന്നാണ് കോട്ടയം രൂപത സ്ഥാപിതമായത്. ഇന്ന് കോട്ടയത്തു പോലും ശത്രു പാളയമോ?
ഇന്നത്തെ പ്രധിസന്ധി മൊത്തതിന്റെയും സൂത്രധാരകന്‍ മുത്തു ആണ്. അങ്ങേര്‍ “എന്നെ കണ്ടാല്‍ കിണ്ണം കട്ടെന്നു തോന്നുമോ?” എന്ന മട്ടില്‍ ചിക്കാഗോയിലിരുന്നു സുഖിക്കുന്നു. മുള്‍ക്കിരീടമാകട്ടെ, മുത്തുവിന്റെ കെണിയില്‍ വീണ പാവം മൂലക്കാട്ട് പിതാവിന്റെ തലയിലും! ഈ കത്തു ലീക്ക് ചെയ്തതിന്റെ പിന്നില്‍ മുത്തുവിന്റെ കറുത്ത കൈകള്‍ അല്ലെന്നു ആര് കണ്ടു?
കര്‍ത്താവേ, ദുഷ്ടനെ പനപോലെ വളര്‍ത്തിയാല്‍ പോരെ, മലപോലെ വളര്‍ത്തണമോ?
No comments:
Post a Comment