NOTICE

ബ്രിട്ടീഷ്‌ കനാ എന്ന ബ്ലോഗ്‌ ഇനി മുതല്‍ ക്നാനായ വിശേഷങ്ങള്‍ എന്ന പേരിലായിരിക്കും പ്രവര്‍ത്തിക്കുന്നത്.

ക്നാനായ വിശേഷങ്ങള്‍ ബ്ലോഗ്‌ സന്ദര്‍ശിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ബ്ലോഗ്‌ വിലാസം: www.worldkna.blogspot.com

ഇമെയില്‍: worldwidekna@gmail.com.

Administrator,
Britishkna/Knanaya Viseshangal Blogs

Saturday, 3 March 2012

അല്‍മായ അസോസിയേഷന്‍ ഇടയന്മാര്‍ കൈ അടക്കി

ഇന്ന് നടന്ന UKKCANationalകൌണ്‍സില്‍ മീറ്റിംഗ് ബഹളത്തില്‍ ആയി. വിഗാന്‍ യുണിറ്റ് ചര്‍ച്ച ഇന്നും പ്രശ്നം ഉണ്ടാക്കി. കഴിഞ്ഞ കമ്മറ്റി യുടെ കഴിവ് കേട്, സബ് കമ്മറ്റി യുടെ ചേര്‍ച്ച കുറവ്, പുതിയ കമ്മറ്റി യുടെ തന്റേടം ഇല്ലയിമ ഒക്കെ പ്രകടമായി, ബാലിയാടായതോ വിഗാന്‍ യുണിറ്റ് . ഇത് നീതിയോ?, ക്രിസ്തീയ നേതാക്കള്‍ തല്ലുകൂടുന്നു. അച്ചന്‍ ഒരു പക്ഷം ചേര്‍ന്ന് നില്‍ക്കുന്നു. പുരോഹിതനെ തള്ളി പറയാന്‍ ആവാതെ പിതാവ് വിഷമിക്കുന്ന കാഴ്ച നാം കണ്ടു. വിഗാന്‍ കാരെ പേടിക്കണ്ട. വന്നവര്‍ക്ക് കാര്യം പിടികിട്ടി. നിങ്ങള്‍ പറഞ്ഞതും ചെയ്തതും ശറിയായിരുന്നു. പക്ഷെ അച്ചന്‍റെ കല്ലുവച്ച നുണ ഞങ്ങള്‍ കേട്ടു. കാര്യം പിടി കിട്ടിയ പിതാവ് അച്ചന്‍റെ മുഖം രക്ഷിക്കാന്‍ ബൈ ലോ തിരുത്താന്‍ പറഞ്ഞു തടി തപ്പി.
പേരെടുത്തു ആക്ഷേപിച്ച വൈദികന്റെ വാ അടപ്പിച്ചു. പോരെ പൂരം.

പെട്രോള്‍ അടിച്ചു മീറ്റിംഗില്‍ പോയവര്‍ മണ്ടന്മാര്‍. . എന്തിനു വെറുതെ ഞങ്ങള്‍ സമയം കളയുന്നു. വിഗാന്‍ കാര്‍ ഒന്ന് ഓര്‍ക്കുക ഉള്ള കഞ്ഞി കുടിച്ചു അറിയാവുന്ന കുരിശും വരച്ചു കിടക്കുക. നഷ്ടപ്പെടുവാന്‍ നിങ്ങള്ക്ക് ഒന്നും ഇല്ല. ജോലിക്ക് പോയാല്‍ വീട്ടുകാര്‍ക്കും മക്കള്‍ക്കും ഗുണം ഉണ്ട്.

6 comments:

  1. മുടിയനായ പുത്രന്‍4 March 2012 at 08:37

    നുണയന്‍ സജി മ പു നാട്ടിലേക്ക് തിരിച്ചു പോവുക, താങ്കളുടെ സേവനം ഞങ്ങള്‍ക്ക് വേണ്ട. പിതാവേ കഴിയുമെങ്കില്‍ കഴിവുകെട്ടവനും, കള്ളനും, നുണയനും, പക്ഷപാതി യും ആയ സജി മ പു നെ തിരിച്ചു വിളിക്കുക. സജി മ പു ന്‍റെ സേവനം കൊണ്ട് ക്നാനയക്കാര് മാത്രമല്ല മൊത്തം മലയാളികള്‍ വശം കെട്ടിരിക്കുവാ താമസിയാതെ ആരെങ്കിലും കൈവക്കും.

    ReplyDelete
  2. പള്ളിവാസി4 March 2012 at 19:27

    മിനി ചേച്ചീ,

    ഈ മിനി ചേച്ചിയ്ക്ക് തീരെ ബോധാമില്ലല്ലോ. ചേച്ചീടെ ചെട്ടനെങ്കിലും വിവരം കാണുമെന്ന് വിശ്വസിക്കുന്നു. ഇതൊക്കെ ഞങ്ങള്‍ പിതാക്കന്മാരുടെയും, കത്തനാന്മാരുടെയും ഓരോ ഒത്തു കളികളല്ലേ. സജിയച്ചനെ മാറ്റണം എന്ന് പറയുമ്പോള്‍ എനിക്ക് അതിനു അധികാരം ഇല്ലെന്നു പിതാവ് പറയും. അപ്പോള്‍ അധികാരം എല്ലാം Shrewsbury പിതാവിനാണ്. പണ്ട് മററത്തിലച്ചനെ പറഞ്ഞു വിടാന്‍ ഇവിടത്തെ പിതാവ് ശ്രമിച്ചപ്പോള്‍ അച്ചന്‍ പറഞ്ഞു, "എന്നെ വിട്ടത് കോട്ടയം പിതാവാണ് , കോട്ടയത്ത്‌ നിന്ന് പറഞ്ഞാലേ ഞാന്‍ പോവുകയുള്ളൂ." ജനം ഇതെല്ലാം മറക്കും എന്ന് ഇവര്‍ക്കറിയാം. അത് കൊണ്ട് പൊട്ടന്മാരായ നമ്മളെ പെരുംപൊട്ടനാക്കും. ചിലരാണേല്‍ പൊട്ടാനാകാന്‍ മെണ മെനാ എന്നാ നില്‍ക്കുന്നത്.

    നട്ടെല്ല് ഇല്ലാത്തവര്‍ പള്ളിയോടും പട്ടക്കരോടും വഴക്കുണ്ടാക്കിയാല്‍ വിജയം പള്ളിയ്ക്ക് തന്നെ, തീര്‍ച്ച. ഒന്നുകില്‍ നേരെ നിന്ന് "പോടാ പുല്ലേ" എന്ന് പറയുക, അല്ലെങ്കില്‍ പറയുന്നതനുസരിച്ച്, കുരിശും വരച്ചു കിടന്നുറങ്ങുക.

    പിന്നെ പെട്രോളും അടിച്ച് പോയവരെ എല്ലാം മണ്ടന്മാര്‍ എന്ന് വിളിക്കരുത്. ഈ മീടിങ്ങിനു സത്യത്തില്‍ ഒരൊറ്റ അജണ്ട മാത്രമാണുണ്ടായിരുന്നത്. പുതിയ ഭാരവാഹികള്‍ക്ക് അധികാരത്തോടെ ഒരു മെത്രാപോലിത്തയുടെ കൈ മുത്തുക. അത് നടന്നില്ലേ, മിനി ചേച്ചീ? അതില്‍ കൂടുതല്‍ എന്ത് നിര്‍വൃതി ആണ് വേണ്ടത്?

    നട നടയോ നട!

    ReplyDelete
  3. Krishnan Pandavarkkayi kauravasbhayil Doothinupoyathu Ormayundo? Oru Cheriya unit, Athu polum koduthillallo? Vinashakale Vipareeda Budhi.UKKNanaya Mahayudham Thudangikashinju.Edayanmar Monarch-kale pole perumarithudangiyal enthucheyyum.Playing the wrong role. Koode nilkkunnavante okke gathi-avanethra kolakombanayalum adhogathi thanne.

    ReplyDelete
  4. വിഗാന്‍ യുണിറ്റ് ഇപ്പോള്‍ ലാവ്യുടെ കയ്യില്‍ ആണ്.
    അങ്ങേരുടെ കഴുവ് കാണുക.പിതാവ് ചോദിക്കുന്നു
    എന്തുകൊണ്ട് സെന്ട്രേല്‍ കമ്മട്ടിയിക്ക് തീരുമാനം
    എടുക്കാന്‍ സാധിക്കുന്നില്ല.ആരാണ് കളിയുടെ
    പിന്നില്‍... എല്ലാരും കരുതുന്നവേര്‍ തന്നെ.

    ReplyDelete
  5. മലയാളി സ്‌ത്രീക്ക്‌ അടിമപ്പണി; യു.എസ്‌ വനിത അറസ്‌റ്റില്‍.

    മണിക്കൂറിന്‌ വെറും "85" സെന്റാണ്‌ കൂലിയായി നല്‍കിയിരുന്നത്‌.

    ദിവസവും 17 മണിക്കൂറോളം പണിയെടുപ്പിച്ച ശേഷം വീട്ടിലെ ഗോടൗണിലാണ്‌ മലയാളി സ്‌ത്രീയെ ഉറങ്ങാന്‍ അനുവദിച്ചിരുന്നത്‌. ആറു വര്‍ഷമായി ഇവര്‍ ഈ അടിമപ്പണി തുടരുകയായിരുന്നു.

    ഹൂസ്‌റ്റണ്‍: മലയാളി സ്‌ത്രീയെ അനധികൃതമായി വീട്ടില്‍ താമസിപ്പിച്ച് ‌ അടിമപ്പണി ചെയ്യിച്ച യു.എസ്‌ വനിതയെ അറസ്‌റ്റു ചെയ്‌തു.
    25 ഏക്കറോളം വരുന്ന കൊട്ടാരത്തില്‍ ആറു വര്‍ഷത്തെ ജോലിയുടെ കൂലിയായി 29,000 ഡോളറാണ്‌ (14.27 ലക്ഷം രൂപ)വിഎമ്മിന്‌ ലഭിച്ചത്‌. എന്നാല്‍ ഇവരുടെ അധ്വാനത്തിന്‌ 206,000 ഡോളര്‍ (ഒരു കോടി ഡോളര്‍ ) എങ്കിലും ലഭിക്കേണ്ടതാണെന്ന്‌ അധികൃതര്‍ വ്യക്‌തമാക്കി.

    ReplyDelete
  6. കുശുമ്പന്‍5 March 2012 at 15:16

    കരോളിനയുടെ കമന്റും മുകളിലെ പോസ്റ്റും തമ്മിലുള്ള ബന്ധം മനസ്സിലായില്ലല്ലോ.

    ReplyDelete