ക്നാനായത്തിന്‍റ് നിലനില്‍പ്പിനേ തന്നെ ചോദ്യം ചെയ്യുന്ന പ്രതിസന്ധിയെയാണ് നാം അഭിമ്ഖീകരിക്കുന്നത്. ഇപ്പോള്‍ നിസ്സാരമെന്നും അപ്രധാനമെന്നും ഏതാനും ചിലര്‍ക്ക് തോന്നുന്ന വിട്ടുവീഴ്ചകള്‍ ചെയ്താല്‍ അത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചെന്നിരിക്കും. അതുകൊണ്ടു ജനങ്ങളുമായി വിശദമായി ചര്‍ച്ചകള്‍ ചെയ്തു, ആലോചിച്ചു വേണം തീരുമാനം എടുക്കുവാന്‍.
അമേരിക്കന്‍ പട്ടാളത്തില്‍ GAY ആള്‍ക്കാരെപ്പറ്റി, ചോദിക്കണ്ട/പറയണ്ട (Don't ask, don't tell) എന്ന പോളിസി തുടങ്ങി. അധികം താമസിക്കാതെ തന്നെ ആ പോളിസി മുഴുവനുമായി മാറ്റി എല്ലാവരും ഒരുപോലെ എന്ന നയമായി തീര്ന്നു. അതുപോലെ ആദ്യം മാറികെട്ടിയവരെ ചേര്‍ത്ത് തുടങ്ങിയാല് അധികം വൈകാതെ എന്‍ഡോഗമിയുടെ പേരും പറഞ്ഞുള്ള ക്നാനായ രൂപതയുടെ നിലനില്‍പ്പ് തന്നെ ആവതാളത്തിലാകും. മാറി കെട്ടിയവര്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നില്ലെങ്കിലും നിയമമായി കഴിയുമ്പോള്‍ കാര്യങ്ങള്‍ മാറിവരും. (ആവശ്യപ്പെടുന്നില്ല എന്നത് ശരിയാണോ?) സഭാധികാരികള്‍ അവര്‍ ഇരിക്കുന്ന കൊമ്പു മുറിക്കുന്നതിനു മുന്‍പ് ചിന്തിക്കുക.
നാളെ നമ്മളില്‍ പലരുടെയും മക്കള്‍ മാറികെട്ടിയെന്നിരിക്കാം. മാറികെട്ടിയാലും അവര്‍ നമ്മുടെ മക്കളായി തന്നെ തുടരും. അത് പാപമല്ല. ജീവിത വിജയത്തിനും മോക്ഷപ്രാപ്തിക്കും ക്നാനായത്തം വേണമെന്നില്ല. ആ സ്ഥിതിക്ക് മക്കളായാലും മാറിക്കെട്ടിയാല്‍ പിന്നെ ക്നാനായത്തില്‍ തുടരണമെന്ന ചിത്താന്തം വിട്ടുകളയണം. അതിനുവേണ്ടി ക്നാനായത്തില്‍ വെള്ളം ചേര്ക്കേണ്ട ആവശ്യം ഉണ്ടോ ?
വിദേശങ്ങളില്‍ ക്നാനായ മിഷനും പള്ളികളും തുടങ്ങിയതല്ലേ പ്രശ്നത്തിന് കാരണം? ഇതൊന്നും സ്ഥാപിച്ചിലായിരുന്നെങ്കില്‍ ലോകത്തിലെവിടെയുമുള്ള ക്നാനായക്കാരുടെ സ്നേഹവും ആദരവും വിധേയത്വവും കോട്ടയം രൂപതയോട് മാത്രമായി തുടര്‍ന്നേനെ. നിസ്സഹരണം വഴി കോട്ടയം രൂപതയുടെ അധികാരപരിധിക്കുവേണ്ടി പരിശ്രമിക്കുകയും ചെയ്യാമായിരുന്നു. മാറി കെട്ടിയവരെ ഉള്‍പ്പെടുത്തണമെന്ന നിര്‍ബന്ധവും ഉണ്ടാകില്ലായിരുന്നു. അവര്‍ അവരുടെ വഴി നോക്കികൊളളൂമായിരുന്നു.
രൂപതയ്ക്കും മെത്രാന്‍സ്ഥാനത്തിനും വേണ്ടിയല്ലേ തനിമയില്‍ വെള്ളം ചേര്‍ക്കേണ്ടി വരുന്നത്? രണ്ടിലൊന്ന് നാം തിരഞ്ഞെടുത്തെ പറ്റൂ. ക്നാനായ പാരമ്പര്യമാണോ വേണ്ടത് അതോ വെള്ളം ചേര്‍ത്ത സഭയെയും, വിഭജിച്ച സമുദായത്തെയുമാണോ വേണ്ടത്? സീറോമലബാര്‍ വരുന്നതിനു മുന്‍പുണ്ടായിരുന്ന ശാന്തിയും സമാധാനവും ഇനിയും നമുക്ക് ലഭ്യമാക്കാന്‍ സാധിക്കും.
പക്ഷേ വാങ്ങിപ്പോയ പള്ളികള്‍ എന്തു ചെയ്യും? പള്ളികള്‍ കോര്‍പ്പറേഷനുകളുടെ പേര്‍ക്കാണ് വാങ്ങിയതെങ്കില്‍ ഒരു പക്ഷേ നോണ്‍പ്രോഫിറ്റ് അസോസിയേഷനുകളുടെ പേരിലേക്ക് മാറ്റുവാന്‍ സാധിച്ചെന്നിരിക്കും. ക്നാനായക്കാര്‍ പണം മുടക്കി മേടിച്ചത് ക്നാനായക്കാര്‍ക്ക് തന്നെ ഉപയോഗിക്കാമല്ലോ. അത് പറ്റില്ലെങ്കില്‍പുറത്തു വില്‍ക്കുക. അല്ലെങ്കില്‍ അങ്ങാടിയത്തിന് വില്‍ക്കുക. നഷ്ടം വന്നെന്നിരിക്കും.
ക്നാനായത്തിന്റെ നിലനില്‍പ്പിനും ഐക്യത്തിനും വേണ്ടി വരുന്ന നഷ്ടത്തിന് വിലയിടുവാന്‍ സാധിക്കുമോ? ജഡികാസക്തികളില്‍ നിന്നും സഭാധികാരികള്‍ മോചിതരായി ആല്മീയമായി ഉണര്‍വ് പ്രാപിച്ചാലെ നമ്മുടെ കമ്മുണിറ്റിയെ നേര്‍വഴിക്ക് നയിച്ച് നമുക്ക് സന്തോഷവും ശാന്തിയും പകരുവാനാകൂ. അത് മനസ്സിലാക്കി എല്ലാവരും പ്രവര്‍ത്തിക്കുക.
John Mathew.
No comments:
Post a Comment