NOTICE

ബ്രിട്ടീഷ്‌ കനാ എന്ന ബ്ലോഗ്‌ ഇനി മുതല്‍ ക്നാനായ വിശേഷങ്ങള്‍ എന്ന പേരിലായിരിക്കും പ്രവര്‍ത്തിക്കുന്നത്.

ക്നാനായ വിശേഷങ്ങള്‍ ബ്ലോഗ്‌ സന്ദര്‍ശിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ബ്ലോഗ്‌ വിലാസം: www.worldkna.blogspot.com

ഇമെയില്‍: worldwidekna@gmail.com.

Administrator,
Britishkna/Knanaya Viseshangal Blogs

Sunday, 25 March 2012

നഴ്‌സുമാരുടെ കരാര്‍ തൊഴിലിനെതിരെ ബോധവത്കരണം


മുംബൈ:നഴ്‌സുമാരെ കരാര്‍ തൊഴിലാളികളായി റിക്രൂട്ട് ചെയ്ത് ആസ്പത്രിയില്‍ നിയമിക്കുന്നതിനെതിരെ കേരളത്തിലും മുംബൈയിലും ബോധവത്കരണ ക്ലാസ്സുകള്‍ സംഘടിപ്പിക്കാന്‍ ശ്രമം. ശനിയാഴ്ച നോര്‍ക്കയുടെ ആഭിമുഖ്യത്തില്‍ വാഷി കേരളഹൗസില്‍ നടന്ന പരിപാടിയിലാണ് തീരുമാനം കൈക്കൊണ്ടത്. നഴ്‌സുമാരുടെ സര്‍ട്ടിഫിക്കറ്റുകളും മറ്റും പിടിച്ചുവെക്കുന്ന ആസ്പത്രി മാനേജ്‌മെന്റിനെതിരെ മുംബൈ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കാനും തീരുമാനിച്ചതായി ഓള്‍ ഇന്ത്യാ നഴ്‌സസ് അസോസിയേഷന്‍ സെക്രട്ടറി ജോസ് തോമസ് പറഞ്ഞു.

ആസ്പത്രികള്‍ സ്വന്തം ജീവനക്കാരാക്കാതെ നഴ്‌സുമാരെക്കൊണ്ട് ജോലി ചെയ്യിപ്പിക്കുന്ന സമ്പ്രദായം മുംബൈയില്‍ പല പ്രമുഖ ഹോസ്പിറ്റലിലും നിലവിലുണ്ട്. ഇക്കാര്യം കഴിഞ്ഞ ദിവസം മാതൃഭൂമി പുറത്തു വിട്ടിരുന്നു. ഇത് നഴ്‌സിങ് മേഖലയെ മൊത്തത്തില്‍ തന്നെ ബാധിക്കുമെന്നും ഇത്തരം റിക്രൂട്ട്‌മെന്റ് ഏജന്‍സികളില്‍ ചെന്നുപെടരുതെന്നും യോഗത്തില്‍ സംസാരിച്ചവര്‍ ചൂണ്ടിക്കാട്ടി.

കുട്ടികളെയും രക്ഷിതാക്കളെയും ബോധവത്കരിക്കുക എന്നത് മാത്രമാണ് ഇതിനെതിരെ ചെയ്യാന്‍ കഴിയുന്നതെന്ന് ജോസ് തോമസ് പറഞ്ഞു. നോര്‍ക്ക പോലുള്ള സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടാല്‍ ഏജന്‍സികളെക്കുറിച്ചുള്ള കൃത്യമായ വിവരം ലഭിക്കും. നോര്‍ക്കയുടെ വെബ്‌സൈറ്റില്‍ വിശദവിവരങ്ങള്‍ നല്‍കിയിട്ടുമുണ്ട്. കരാര്‍വ്യവസ്ഥയില്‍ നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിനെതിരെ നിയമനടപടികള്‍ കൈക്കൊള്ളാന്‍ കഴിയില്ല. ബോധവത്കരണത്തിലൂടെ മാത്രമേ ഇതിനെ മറികടക്കാന്‍ കഴിയുകയുള്ളൂ.

നഴ്‌സുമാര്‍ പലതരം പ്രശ്‌നങ്ങളും അഭിമുഖീകരിക്കുന്നുണ്ട്. എന്നാല്‍ ആരും പരാതിയുമായി മുന്നോട്ട് വരുന്നില്ല. ഇതുകൊണ്ടാണ് നിയമനടപടികളുമായി കോടതിയെ സമീപിക്കാന്‍ കഴിയാത്തതെന്ന് യോഗത്തില്‍ സംസാരിച്ച അഭിഭാഷകര്‍ ജോസ് എബ്രഹാമും ജോര്‍ജ് തോമസും പറഞ്ഞു. അപകടത്തില്‍പ്പെട്ട കോകിലാബെന്‍ അംബാനി ഹോസ്പിറ്റിലെ നഴ്‌സിന് സഹായധനമായി 25,000 രൂപ നോര്‍ക്ക എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ നോയല്‍ തോമസ് മുംബൈ ഇന്‍ചാര്‍ജ് സി. രാമചന്ദ്രനെ ഏല്‍പ്പിച്ചു.

(കടപ്പാട്: മാതൃഭൂമി)

No comments:

Post a Comment