NOTICE

ബ്രിട്ടീഷ്‌ കനാ എന്ന ബ്ലോഗ്‌ ഇനി മുതല്‍ ക്നാനായ വിശേഷങ്ങള്‍ എന്ന പേരിലായിരിക്കും പ്രവര്‍ത്തിക്കുന്നത്.

ക്നാനായ വിശേഷങ്ങള്‍ ബ്ലോഗ്‌ സന്ദര്‍ശിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ബ്ലോഗ്‌ വിലാസം: www.worldkna.blogspot.com

ഇമെയില്‍: worldwidekna@gmail.com.

Administrator,
Britishkna/Knanaya Viseshangal Blogs

Thursday, 29 March 2012

ക്നാനായ സഭാ അധ്യക്ഷനും അല്മായരും ഏറ്റുമുട്ടലിലേക്ക്


വംശീയ വിവാഹം: ക്നാനായ സഭാ അധ്യക്ഷനും അല്മായരും ഏറ്റുമുട്ടലിലേക്ക്

കോട്ടയം: വംശീയ വിവാഹ പ്രശ്നവുമായി ബന്ധപ്പെട്ട് ക്നാനായ സഭയില് സഭാതലവനും അല്മായരും പരസ്യമായ ഏറ്റുമുട്ടലില്.

ക്നാനായക്കാരായ സ്ത്രീയോ പുരുഷനോ അന്യസഭക്കാരെ വിവാഹം ചെയ്താലും സ്വന്തം സഭയില് തുടരാമെന്ന് കോട്ടയം അതിരൂപതാ അധ്യക്ഷന് മാര് മാത്യു മൂലക്കാട്ട് ഷികാഗോയിലെ ക്നാനായ പള്ളിയില് നടത്തിയ പ്രസംഗമാണ് വിവാദമായത്.  മാര് മാത്യു മൂലക്കാട്ട് ഷികാഗോ പ്രഖ്യാപനത്തില് ഉറച്ചുനില്ക്കുകയാണ്. അതോടെ, ക്നാനായ കത്തോലിക്കാ കോണ്ഗ്രസിന്റെ നേതൃത്വത്തില് അല്മായര് പ്രത്യക്ഷപ്രതിഷേധവുമായി രംഗത്തിറങ്ങുകയും ചെയ്തു.

കഴിഞ്ഞ ദിവസം കെ.സി.സി പ്രതിനിധികള് മൂലക്കാട്ടുമായി നടത്തിയ ചര്ച്ച പരാജയപ്പെട്ടിരുന്നു. ഏറ്റവും ഒടുവില് ക്നാനായ സഭയുടെ മുഖപ്പത്രമായ അപ്നാ ദേശില് മാര് മാത്യു മൂലക്കാട്ട് നിലപാട് ന്യായീകരിച്ച് എഴുതിയ ലേഖനമാണ് അല്മായരെ ചൊടിപ്പിച്ചിരിക്കുന്നത്. അവര് ഓശാന ഞായര് ദിനമായ ഏപ്രില് ഒന്നിന് കോട്ടയത്ത് വിപുലമായ പൊതുയോഗസഭ ചേരാന് തീരുമാനിച്ചിരിക്കുകയാണ്.

സഭക്ക് പുറത്തുനിന്ന് വിവാഹം കഴിക്കുന്നവര് സഭയില്നിന്ന് പുറത്താകുന്നതാണ് നിലവിലെ രീതി. ആയിരക്കണക്കിന് പേര് ഇത്തരത്തില്  പുറത്തായിട്ടുണ്ട്. ക്നായിതൊമ്മനിലൂടെ സ്ഥാപിതമായ ക്നാനായ സഭയില് സന്താന പരമ്പരകളില് കലര്പ്പില്ലാതെ ഈ പാരമ്പര്യം നിലനിര്ത്താന് ഉദ്ദേശിച്ചുള്ളതാണ് വംശീയവിവാഹനിയമം.

അമേരിക്കയിലെ ക്നാനായക്കാരന് വേറെ വിവാഹം കഴിച്ചാല് അവന്റെ  അംഗത്വം ക്നാനായ പള്ളിയില് നിലനില്ക്കുമെന്നും മറ്റ് സ്ഥലങ്ങളില് ഇത് ബാധകമല്ലെന്നുമാണ് മൂലക്കാട്ടിന്െറ വിശദീകരണം.

പ്രഖ്യാപനം വിവാദമായതിനെ തുടര്ന്ന് ഈ മാസം 20ന് ക്നാനായ വര്ക്കിങ് കമ്മിറ്റി അംഗങ്ങളുമായി മൂലക്കാട്ട് നടത്തിയ ചര്ച്ചയില് അദ്ദേഹം നിലപാട് ആവര്ത്തിച്ചിരുന്നു. വംശീയപാരമ്പര്യം നിലനിര്ത്താന് ക്നാനായ സമുദായത്തില് ജനിച്ചാല് മതിയെന്നും സമുദായം മാറി വിവാഹം ചെയ്താല് അയാള്ക്ക് പള്ളി അംഗമായി തുടരാമെന്നും ഈ നിയമം അമേരിക്കയില് മാത്രമേ ബാധകമാകൂ എന്നും മറ്റിടങ്ങളില് ബാധകമല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. 1950 മുതലാണ് ക്നാനായക്കാര് മറ്റു സഭകളില് നിന്ന് വിവാഹം കഴിച്ചുതുടങ്ങിയതെന്നും അതൊരു പുതിയ പ്രവണതയായതിനാലാണ് ഇപ്പോള് ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

എന്നാല്, ക്നാനായക്കാര് ജന്മം കൊണ്ടുമാത്രമല്ല കര്മം കൊണ്ടും അതായിരിക്കണമെന്നാണ് സഭാതത്ത്വമെന്ന് എതിര്വിഭാഗക്കാര് ചൂണ്ടിക്കാട്ടുന്നു. തലമുറകളായി പഠിച്ചും പാലിച്ചും വരുന്ന ആചാരങ്ങള് അട്ടിമറിക്കുന്നത് സ്വാര്ഥതാല്പ്പര്യത്തിനാണെന്നും അവര് പറയുന്നു. അമേരിക്കയിലെ സീറോ മലബാര് സഭാമെത്രാന് മാര് ജേക്കബ് അങ്ങാടിയത്തിന്െറ താല്പ്പര്യമാണ് മിശ്രവിവാഹിതരായ ക്നാനായക്കാരും കുടുംബവും ക്നാനായപള്ളിയില് അംഗമായി തുടരണമെന്നതെന്നും അത് പെട്ടെന്ന് നടക്കില്ല എന്നതുകൊണ്ടാണ് അപ്പനെ ആദ്യം കയറ്റി അമ്മയെയും മക്കളെയും പിന്നാലെ കയറ്റാം എന്ന തന്ത്രം ഉടലെടുത്തതിന് പിന്നിലെന്നും അവര് ചൂണ്ടിക്കാട്ടുന്നു.

70 രാജ്യങ്ങളില് പെട്ടെന്ന് ഒന്നിച്ചുചേരാന് കഴിയുന്ന സമുദായം ക്നാനായര് മാത്രമാണന്നും അത് അവരുടെ വംശീയ പാരമ്പര്യം ഒന്നു കൊണ്ടു മാത്രമുള്ളതാണെന്നും ഈ തനിമയില് വെള്ളം ചേര്ക്കുന്നത് അമേരിക്കയിലെ ഒൗദ്യോഗിക സമുദായ സംഘടനയായ കെ.സി.സി.എന്.എ പോലും എതിരാണന്നും ക്നാനായ കത്തോലിക്കാ ഭാരവാഹികള് പറയുന്നു. 1600 വര്ഷമായി പാലിച്ചുവരുന്ന സ്വവംശവിവാഹ നിഷ്ഠയില് വെള്ളം ചേര്ത്താല് സമുദായത്തില് നിന്ന് പുറത്തേക്കുള്ള ഒഴുക്ക് വര്ധിക്കുമെന്നാണ് ഇവരുടെ നിലപാട്. സമുദായത്തിന്റെ ഒൗദ്യോഗിക സമിതിയായ അതിരൂപതാ പാസ്റ്റര് കൗണ്സിലിലും സംഘടനാതലങ്ങളിലും ചര്ച്ചചെയ്യും വരെ ഷികാഗോ പ്രഖ്യാപനം നടപ്പാക്കരുതെന്നും ഇവര് ആവശ്യപ്പെടുന്നു.

എന്നാല്, മൂലക്കാട്ട് അത് അംഗീകരിക്കാന് തയാറാകാത്ത സാഹചര്യത്തിലാണ് പൊതുസഭ വിളിച്ചുചേര്ക്കുന്നത്. ഞായറാഴ്ച ഉച്ചക്ക് 2.30ന് കോട്ടയം ചൈതന്യ പാസ്റ്ററല് സെന്ററില് ചേരുന്ന പൊതുസഭയിലേക്ക് സഭയിലെ വൈദികരെ അടക്കം കെ.സി.സി ഭാരവാഹികള് ക്ഷണിച്ചിട്ടുണ്ട്.

എം.ഷറഫുല്ലാഖാന് തയ്യാറാക്കിയ റിപ്പോര്‍ട്ട്‌

(മാധ്യമം ദിനപത്രത്തിന്റെ കോട്ടയം എഡിഷനില്‍ മാര്ച് ഇരുപത്തൊമ്പതാം തിയതി പ്രസധീകരിച്ചു വന്നത്).


6 comments:

  1. Arch Bishop Moolakadan says that Bishop Angadiyath got letter from Rome regarding the endogomy. Has anybody seen that letter or is it a trick to enforce his and other vadakkans agenda?

    ReplyDelete
  2. കറിയാകുട്ടി30 March 2012 at 15:56

    കാവല്ക്കാ രുടെ വ്യാജ പ്രസ്താവന (മത്തായി 28പതിനൊന്നു മുതല്‍) വായിക്കുക

    “അവര്‍ പോയപ്പോള്‍ കാവല്ക്കാരില്‍ ചിലര്‍ പട്ടണത്തില്‍ ചെന്ന് സംഭവിച്ചതെല്ലാം പ്രധാനപുരോഹിതന്മാരെ അറിയിച്ചു. അവരും പ്രമാണികളും കൂടിയാലോചിച്ചതിനുശേഷം പടയാളികള്ക്കു്വേണ്ടത്ര പണംകൊടുത്തിട്ടു പറഞ്ഞു: ഞങ്ങള്‍ ഉറങ്ങിയപ്പോള്‍ രാത്രിയില്‍ അവന്റെ ശിഷ്യന്മാര്‍ വന്ന് അവനെ മോഷ്ടിച്ചുകൊണ്ടുപോയി എന്നുപറയുവിന്‍. ദേശാധിപതി ഇതറിഞ്ഞാല്‍, ഞങ്ങള്‍ അവനെ സ്വാധീനിച്ച് നിങ്ങള്ക്ക് ഉപദ്രവമുണ്ടാക്കാതെ നോക്കിക്കൊള്ളാം. അവര്‍ പണം വാങ്ങി, നിര്ദേമശമനുസരിച്ചു പ്രവര്ത്തിച്ചു. ഇത് ഇന്നും യഹൂദരുടെയിടയില്‍ പ്രചാരത്തിലിരിക്കുന്നു.”

    ഇതുതന്നെ ആണ് ഇന്നും ചെയ്യ്യുന്നത്. പ്രധാന പുരോഹിതനും അവര്ക്ക് ഹോശാന പാടുന്ന പ്രമുഖരും പാവം വിശ്വാസിയെ വഴി തെറ്റിക്കുന്നു. സത്യത്തെ മൂടിവച്ച് ജനത്തെ പറ്റിക്കുന്നു. ഇന്നും നേതാക്കാരെ സ്വാധീനിച്ചു തങ്ങള്ക്കു അനുകൂലമായ തീരുമാനം എടുപ്പിക്കുന്നു. പണം മുടക്കി കാര്യം കാണുന്നു. ഇവര്‍ക്ക് കൈവയ്പ്പ് വഴി എന്ത് കിട്ടി എന്ന് പറഞ്ഞാണ് പേടിപ്പിക്കുന്നത്‌? പത്രോസും ശിഷ്യന്മാരും വചനം പ്രസംഗിച്ചു രോഗികളെ സുഖപ്പെടുത്തി കാരാഗ്രഹത്തില്‍ കിടന്നു. വേദനയോടെ മരിച്ചു. പത്രോസിന്റെ പേര് പറഞ്ഞു നടക്കുന്ന മൂലക്കാട്ട് മെത്രാനും മുത്തുവിനും ഒരു തലവേദന മാറ്റാന്‍ പറ്റിയിട്ടുണ്ടോ? വിശ്വാസിക്ക് അവര്‍ എന്നും തലവേദന കൊടുത്തിട്ടേ ഉള്ളു.

    എങ്ങനെ പറ്റും. ശീതീകരിച്ച മുറിയില്‍ കിടപ്പും, അല്ലലില്ലാത്ത ജീവിതവും കൊടിവച്ച കാറും! സഹനം ഇല്ലാതെ ദൈവകൃപ കിട്ടില്ല
    പിതാവേ അങ്ങ് സന്യാസജീവിതം നോക്കി പോയിട്ട് എന്ത് പറ്റി?. ശ്രീനിവാസന്‍ ചിന്താവിഷ്ടയായ ശ്യാമളയില്‍ പോയതുപോലെ അരമനയിലെ പോരുകാരണം പട്ടം ഉപേഷിച്ച് പോകാന്‍നേരം തെരഞ്ഞെടുത്ത വഴിഅല്ലേ സന്യാസം? ഇങ്ങനെ ഉള്ളവര്ക്ക് ചേരില്ല ഈ പണി ജസ്റ്റ്‌ remember ദാറ്റ്‌ ഷിറ്റ്

    പണം വാങ്ങി വ്യാജ പ്രസ്താവന നടത്തുന്ന കാവല്ക്കാരെ പോലെ കുറെ പ്രാഞ്ചിയേട്ടന്മാരും വിവരമില്ലാത്തവരും പുരോഹിതര്ക്ക് വേണ്ടി എഴുതുന്നു. ചര്ച്ചയില്‍ പങ്കെടുക്കുന്നു. ദിലീപിന്റെ വരുവാന്‍ ഇരിക്കുന്ന മായാമോഹിനി എന്ന പടത്തില്‍ വല്ല റോള്‍ കിട്ടുമോ എന്ന് നോക്കട്ടെ. ഇല്ലങ്കില്‍ സ്വന്തം പണം മുടക്കി ചാന്തുപൊട്ട് Remake ചെയ്യട്ടെ. അത് സ്പോന്സോര്‍ ചെയ്യാന്‍ കിഴക്കെക്ക്റ്റു സഹോദരന്മാര്‍ റെഡി ആയിരിക്കും.

    ReplyDelete
  3. പ്രധാന പുരോഹിതരും അപ്രധാന പുരോഹിതരും പണം മുടക്കി കാര്യം കാണും. സ്വാധീനം ചെലുത്തി മിടുക്കരാകും. വിവരമില്ലാത്ത ഫോട്ടോയില്‍ പല്ല് പുറത്തു കാണിച്ചു നില്‍ക്കുവാന്‍ മാത്രം അറിയാവുന്ന പ്രഞ്ചിയെട്ടന്മാര്‍ ഉള്ളിടത്തോളം പുരോഹിതര്‍ ആരെ ഭയപ്പെടണം. കരിയക്കുട്ടി പറഞ്ഞത് സത്യം ആണ്.ഇല്ലങ്കില്‍ കിഴക്കെകുട്റ്റ് " ഫ്രാന്‍സിസ്" ചേട്ടനോട് തന്നെ ചോദിക്ക്. രഞ്ജിത് ഈ സിനിമ പിടിക്കുന്നതിനു മുന്‍പ് ഇവരെ ഒക്കെ കണ്ടിട്ടുണ്ടാകും. അതല്ലേ ഈ പേര് തന്നെ കൊടുത്തത്. ആണോ പുന്യാളനച്ചോ?

    ReplyDelete
  4. ha ha in enthoke kananam ente karthave.......... ehilum phetham nammude `thokku` swami ayirunnu...............

    ReplyDelete
  5. അന്യന്‍ വിയര്‍ക്കുന്ന കാശു കൊണ്ട് അപ്പോം തിന്നു വീഞ്ഞും കുടിച്ചു , ബെന്സീലും , കോണ്ടെസ്സയെലും കേറി നടക്കുന്ന്വരോടെ പളുപളുത്ത കുപ്പയതോടുള്ള ബഹുമാനം അന്ന് തീര്‍ന്നത തിരുമേനി ഡയലോഗ് ഫ്രം ലേലം ഫിലിം

    http://www.youtube.com/watch?v=BmFxqRnDlRs&feature=related
    http://www.youtube.com/watch?v=cm1U00gG8gU&feature=related

    ReplyDelete
  6. അവര്‍ പോയപ്പോള്‍ കാവല്ക്കാരില്‍ ചിലര്‍ പട്ടണത്തില്‍ ചെന്ന് സംഭവിച്ചതെല്ലാം പ്രധാനപുരോഹിതന്മാരെ അറിയിച്ചു. അവരും പ്രമാണികളും കൂടിയാലോചിച്ചതിനുശേഷം പടയാളികള്ക്കു്വേണ്ടത്ര പണംകൊടുത്തിട്ടു പറഞ്ഞു: ഞങ്ങള്‍ ഉറങ്ങിയപ്പോള്‍ രാത്രിയില്‍ അവന്റെ ശിഷ്യന്മാര്‍ വന്ന് അവനെ മോഷ്ടിച്ചുകൊണ്ടുപോയി എന്നുപറയുവിന്‍

    =========================

    റോമാ പട്ടാളത്തിലെ കാവല്‍ക്കാര്‍ ഉറങ്ങിയാല്‍ അത് ക്ഷമിക്കപ്പെടാത്ത കുറ്റം . എല്ലാ കാവല്‍ക്കാരുംഒരേ സമയം ഉറങ്ങിയെന്നുള്ളത് വിശ്വസനിയമല്ല .

    അഥവാ ഉറങ്ങിയാല്‍ , ഉറങ്ങിയപ്പോള്‍ എന്ത് സംഭവിച്ചെന്നു , ഇത്ര കൃത്യമായി അവരെങ്ങനെയറിഞ്ഞു? ഈ പ്രസ്ഥാവനകലെല്ലാം ഒന്നിനൊന്നു വിരുദ്ധമാണ് . യേശു ഉയര്‍ത്താത് ഇവര്‍ കണ്ടുവേന്നുവേണം കരുതാന്‍ . രൂപാന്തരീകരണ വേളയില്‍ , പത്രോസ് ,യോഹന്നാന്‍ ,യാകോബ് എന്നിവരെ കൊണ്ടുപോയ തലത്തിലേക്ക് ,കാവല്കാരെ കൊണ്ടുപോയി എന്നുവേണം അനുമാനിക്കാന്‍ .

    ReplyDelete