വിളക്കേന്തിയ വനിത(Florence Nightingale)യെക്കുറിച്ചും, നേര്സിംഗ് എന്ന തൊഴില്മേഖലയെക്കുറിച്ചും ലിവര്പൂള്‍നിവാസിയായ ടോം തടിയമ്പാട് സ്നേഹ സന്ദേശത്തില്‍ എഴുതുന്ന "സമുദായത്തിലെ പ്രകാശത്തിന്റെ ഉറവിടം" എന്ന ലേഖനത്തിന്റെ ഒന്നാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
തടിയന്‍ പാടാന്‍ പറഞ്ഞതൊക്കെ എഴുപതുകള്‍ വരെ ശരിയായിരുന്നു . അന്ന് ഈ പണിക്ക് പോയിരുന്നത് ആല്മാര്‍ത്ധധയും ആര്‍പണ മനോഭാവവും ഉള്ളവരായിരുന്നു.അന്ന് അത് താങ്കള്‍ പറഞ്ഞതുപോലെ ദൈവവേലയുടെ ഒരു ഭാഗമായിരുന്നിരിക്കാം.അവര് പ്രതിഫലം നോക്കാതെ ചെയ്തിരുന്നവര്‍. ഇന്നോ എവിടെ കൂടുതല്‍ പ്രധിഫലം കിട്ടുമെന്ന് നോക്കി ലോകം മുഴുവന്‍ ഓട്ടമാണ് . ഇവരുടെ ലക്‌ഷ്യം ആതുരസേവനമോ പണസമ്പാദനമോ? എന്നറിയാന്‍ സാമാന്യ ബോധം പോലും ആവശ്യമില്ല. എന്നിട്ടും അത്യാഗ്രഹം യേശുവിന്റെ ലേബലില്‍ അറിയപ്പെടാന്‍ . എല്ലാ ജോലിക്കും ഒരേ വേദനമെന്ന നിയമം വന്നാല്‍ ഇന്നത്തെ എത്ര നേര്സുമാര്‍ ഈ ജോലിയില്‍ തുടരും എന്ന് സ്വയം ആലോചിച്ചാല്‍ , ഈ ജോലിചെയ്യുന്നതിന്റെ പിന്നിലെ ചേതോവികാരം ദ്രവ്യാഗ്രഹമല്ലാതെ മറ്റൊന്നും അല്ലെന്നു മനസിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല. ഇന്നത്തെ ഭൂരിഭാഗം നേര്സുമാരുടെയും മനോഭാവം യൂദാ സിന്റെതില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല . ഞാന്‍ നിങ്ങള്‍ക്കുവേണ്ടി ജോലിച്യ്താല്‍ നിങ്ങള്‍ എന്ത് തരും? എന്നുള്ള ചോദ്യത്തിന്റെ ഉത്തരമാണല്ലോ എതുആശുപ്ത്രിയില്‍ ജോലിക്ക് കേരണം എന്ന് നമ്മള്‍ തീരുമാനിക്കുന്നതിന് ആധാരം.( മത്തായി 26 :14 അന്നു പന്തിരുവരിൽ ഒരുത്തനായ യൂദാ ഈസ്കര്യോത്താവു മഹാപുരോഹിതന്മാരുടെ അടുക്കൽ ചെന്നു:15 ഞാൻ അവനെ കാണിച്ചുതന്നാൽ നിങ്ങൾ എനിക്ക് എന്തു തരും? എന്നു ചോദിച്ചു : അവർ അവന്നു മുപ്പതു വെള്ളിക്കാശു വാഗ്ദാനം ചെയ്തു .) എന്ന് വെച്ചാല്‍ ശുദ്ധമായ കച്ചവടം തന്നെ , എന്നിട്ടും അറിയപ്പെടാനഗ്രഹം യേശുവിന്റെയും ദൈവത്തിന്റെയും പേരില്‍. താങ്കള്‍ പറഞ്ഞ മഹല്‍ വ്യക്തികലോന്നും പ്രതിഭാലമിചിക്കതെയാണ് ജോലിചെയ്തിരുന്നത് . ഇന്നത്തെ നേര്സുമാരെ ക്രിസ്തുവുമായി കൂട്ടിയിണക്കി ക്രിസ്തുവിനു നാണ ക്കെടുണ്ടാക്കരുതെ എന്ന് അപേക്ഷിച്ചുകൊള്ളുന്നു. പണം എന്നാല്‍ മാമോന്‍ തന്നെ
ReplyDeleteചുമ്മാ വായിക്കാന്‍ ഒരടിക്കുറുപ്പ്
ലുക്കാ 16: 13 രണ്ടു യജമാനന്മാരെ സേവിപ്പാൻ ഒരു ഭൃത്യന്നും കഴികയില്ല; അവൻ ഒരുവനെ പകെച്ചു മറ്റവനെ സ്നേഹിക്കും; അല്ലെങ്കിൽ ഒരുത്തനോടു പറ്റിച്ചേർന്നു മറ്റവനെ നിരസിക്കും. ദൈവത്തെയും ധനത്തെയും ഒന്നിച്ചു സേവിപ്പാൻ നിങ്ങൾക്കു കഴികയില്ല.
14 ഇതൊക്കെയും ദ്രവ്യാഗ്രഹികളായ പരീശന്മാർ കേട്ടു അവനെ പരിഹസിച്ചു.
15 അവൻ അവരോടു പറഞ്ഞതു: “നിങ്ങൾ നിങ്ങളെ തന്നേ മനുഷ്യരുടെ മുമ്പാകെ നീതീകരിക്കുന്നവർ ആകുന്നു; ദൈവമോ നിങ്ങളുടെ ഹൃദയം അറിയുന്നു; മനുഷ്യരുടെ ഇടയിൽ ഉന്നതമായതു ദൈവത്തിന്റെ മുമ്പാകെ അറെപ്പത്രേ.
മത്തായി - 6:24
രണ്ടു യജമാനന്മാരെ സേവിപ്പാൻ ആർക്കുംകഴികയില്ല; അങ്ങനെ ചെയ്താൽ ഒരുത്തനെ പകെച്ചു മറ്റവനെ സ്നേഹിക്കും; അല്ലെങ്കിൽ ഒരുത്തനോടു പറ്റിച്ചേർന്നു മറ്റവനെ നിരസിക്കും; നിങ്ങൾക്കു ദൈവത്തെയും മാമോനെയും സേവിപ്പാൻ കഴികയില്ല.
യാക്കോബ് - 4:4 ലോകസ്നേഹം ദൈവത്തോടു ശത്രുത്വം ആകുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ? ആകയാൽ ലോകത്തിന്റെ സ്നേഹിതൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം ദൈവത്തിന്റെ ശത്രുവായിത്തീരുന്നു.
നെഴ്സിംഗിന്റെ കാര്യത്തില്‍ മാത്രമല്ല, ലോകത്ത് ഉണ്ടായിട്ടുള്ള എല്ലാ തസ്തികകള്‍ക്കും ഒരു തലതൊട്ടപ്പനോ തലതൊട്ടമ്മയോ സാധാരണമാണ്. രാജ്യം വെട്ടിപ്പിടിച്ചവര്‍ക്കും സ്വേഛധിപതികള്‍ക്കും ഇങ്ങനെ ഓരോരുത്തരുടെ മാതൃക അവകാശപ്പെടാം. കള്ളന്മാര്‍ക്ക് കായംകുളം കൊച്ചുണ്ണി പോലെ. ടോമിന്റെ ഉദ്യമം നല്ലത് തന്നെ; പക്ഷേ പിപ്പിലാഥന്‍ പറഞ്ഞത് പോലെ വര്‍ത്തമാനകാലത്തെ നേഴ്സിംഗ് വ്യവസായവും ഫ്ലോറന്‍സ് നൈറ്റിംഗ്ഗേളും തമ്മിലുള്ള അന്തരം ഓര്‍ക്കുമ്പോള്‍ ഇന്നത്തെ നേഴ്സിംഗ് തൊഴിലാളികള്‍ക്കും അവരുടെ മഹത്വം ചാര്‍ത്തി കൊടുക്കുന്നത് അത്ര തന്നെ അഭിലഷണീയമാണോ?
ReplyDelete