ധൃഷ്ടത ഭയമോ ലജ്ജയോ മൂലം കര്‍മത്തില്‍നിന്ന് പിന്മാറാത്ത ധൈര്യശാലിയുടെ ഗുണമാണ്. നിന്ദിക്കുന്നതിന് പറയേണ്ട വാക്ക് ധിക്കാരം എന്നാണ്. വഴിമാറി നടക്കുന്നവന് ധാര്‍ഷ്ട്യം അനുവദനീയമാണെന്നു മാത്രമല്ല അനുപേക്ഷണീയവുമാണ്.
കൊട്ടാരം വിട്ടിറങ്ങിയ ഗൗതമന്‍ കാണിച്ചത് ധാര്‍ഷ്ട്യമാണ്. സമൂഹത്തെ പരിഹസിച്ച സോക്രട്ടീസ് ആ അര്‍ഥത്തില്‍ ധാര്‍ഷ്ട്യത്തിന്റെ ആള്‍രൂപമായി. മതമേധാവികളെയും സമുദായനേതാക്കളെയും നികൃഷ്ടജീവികള്‍ എന്നു വിളിക്കുകയും വെള്ളതേച്ച ശവക്കല്ലറകള്‍ എന്നു വിവരിക്കുകയും ചെയ്ത യേശുക്രിസ്തുവിനും ഉണ്ടായിരുന്നു ധാര്‍ഷ്ട്യം. ബ്രിട്ടീഷുകാരന്റെ കൊട്ടാരത്തില്‍ നിര്‍ദിഷ്ട വസ്ത്രധാരണരീതി ഉപേക്ഷിച്ച് അര്‍ധനഗ്നനായി കടന്നുചെന്ന ഗാന്ധിജി കാട്ടിയത് ധാര്‍ഷ്ട്യം തന്നെയാണ്.
ഇവരുടെയൊക്കെ ധാര്‍ഷ്ട്യത്തെ ഇക്കാലത്തെ രാഷ്ട്രീയ നേതാക്കളുടെ ധിക്കാരത്തില്‍നിന്ന് വേര്‍തിരിച്ചു നിര്‍ത്തുന്നത് എന്താണ്? എനിക്ക് തോന്നുന്നു, പറയുന്നതും ചെയ്യുന്നതും തമ്മില്‍ ഭേദം വന്നിരിക്കുന്നു എന്നതാണ് ഈ വ്യത്യസ്തതയുടെ രഹസ്യം.
(ഡി. ബാബു പോളിന്റെ ലേഖനത്തില്‍ നിന്ന്. ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)
No comments:
Post a Comment