ഓശാന ഞായറാച്ച എന്തെങ്കിലും പ്രത്യേകിച്ച് സംഭവിക്കുമെന്ന് കരുതാനാവുമോ?
അരമനയില്‍ ചര്‍ച്ചയ്ക്ക് വരുന്നവരെ ഒതുക്കുവാനുള്ള അടവുകള്‍ എല്ലാം റെഡിയാക്കി നോക്കിയിരിക്കുകയാവും പിതാവും കൂട്ടരും. കത്തോലിക്കാ കോണ്‍ഗ്രസിന്റെ പ്രെസിഡന്‍റ്മാര്‍ അരമനയുടെ അധികാരത്തിന്‍ കീഴിലുള്ള സ്ഥാപനങ്ങളിലെ ജോലിയില്‍നിന്നും വിരമിച്ച ശേഷമാണ് വായ് പൊളിക്കുവാന്‍ ധൈര്യം കാണിച്ചു തുടങ്ങുന്നത്. അവരെ കുറ്റം പറയുവാന്‍ സാധിക്കില്ല. കുടുംബത്തിന്റെ കഞ്ഞികുടി മുട്ടിച്ചിട്ടു രക്തസാക്ഷിയാവാന്‍മാത്രം ധൈര്യം ഉള്ളവര്‍ ക്നാനായത്തിലുണ്ടോ? നേതാക്കള്‍ എല്ലാവരും തന്നെ അരമനയുടെ അധികാരത്തിന്‍ കീഴില്‍ ജോലി നോക്കുന്നവരോ പിതാക്കളുടെയോ വൈദികരുടയോ ബന്ധുക്കളോ പണക്കാരോ അടുത്ത കൂട്ടുകാരോ ഒക്കെ ആയിരിക്കും. അതുകൊണ്ടു തിരുവായ്ക്ക് എതിര്‍വാ ഇല്ലായിരുന്നു. അനിഷടക്കേടു ഉണ്ടായാല്‍ ഭാര്യ ഭര്ത്താവ് മക്കള്‍ എന്നിവരെ ബുദ്ധിമുട്ടിക്കുന്ന ട്രാന്‍സ്ഫര്‍, ജോലി നഷ്ടം, പ്രമോഷന്‍ പ്രശ്നം എന്നിങ്ങനെ ആയുധങ്ങള്‍ നിരവധി.
ആര്‍ക്കും എന്തു തീരുമാനം വേണമെങ്കിലും ഓശാന ഞായറാഴ്ച എടുക്കാം. രാഷ്ട്രീയ പാര്‍ട്ടികള്‍ ഒത്തുകൂടി വീതിച്ചെടുത്ത് കൊണ്ടുവരുന്ന തീരുമാനങ്ങള്‍ പോലുള്ളവ ക്നാനായക്കരുടെ അടുത്തു ചിലവാകില്ല എന്നത് അരമനക്കാരും പ്രാഞ്ചിയേട്ടന്‍മാരും ഇതിനോടകം മനസ്സിലാക്കിയിട്ടുണ്ടാകും അതുകൊണ്ടു ക്നാനായ നന്മയ്ക്ക് ഉപകരിക്കുന്ന നല്ല തീരുമാനങ്ങള്‍ മാത്രം സെലക്ട് ചെയ്യുക. അല്ലാതെ ഒളിച്ചുകളിയും കൊണ്ട് ഇനിയും വന്നാല്‍ പ്രശ്നം കൂടുതല്‍ ഗുരുതരമാകും.
സ്വന്തം കാശുകൊണ്ട് പഠിച്ചു ലക്ചറര്‍ ആയശേഷം ദൈവവിളി കിട്ടി വൈദികനായ റെജിമോനച്ചന് അരമനയുടെ തോന്ന്യാസങ്ങള്‍ക്കും വിശ്വാസത്തെ ചൂഷണം ചെയ്യുന്നതിനും കൂട്ടുനില്‍ക്കാനായില്ല. റെജിമോനച് ചനെ ഒതുക്കിയത് പോലെ ക്നാനായക്കാരെ മുഴുവന്‍ ഒതുക്കാമെന്ന് കരുതുന്നത് വ്യാമോഹമാണ്. വിദേശങ്ങളിലുള്ളവരെ ഒതുക്കുവാന്‍ എടുക്കുന്ന കല്യാണക്കുറി നിങ്ങള്ക്ക് തന്നെ പാരയായി ഭവിക്കുന്ന കാലം വിദൂരമലല്ല. ദൈവത്തിന്റെ ക്ഷമയ്ക്കും അതിരുണ്ടെന്നു മനസ്സിലാക്കുക.
കത്തോലിക്കാ കോണ്‍ഗ്രസ് നേതാക്കള്‍ ക്നാനായ സമുദായത്തിനുവേണ്ടി കാണിച്ച തന്‍റേടവും സ്നേഹവും നമുക്ക് അഭിമാനം പകരുന്നു. ജനങ്ങള്‍ നിങ്ങളില്‍ അര്‍പ്പിക്കുന്ന വിശ്വാസം നഷ്ടപ്പെടുത്തരുതെ! മറ്റുള്ളവരും ഇവരില്‍നിന്ന് പ്രചോദനം ഉല്‍കൊണ്ടുകൊണ്ട് സമുദായ നന്മയ്ക്കുവേണ്ടി മുന്‍പോട്ടിറങ്ങി പ്രവര്‍ത്തിക്കുക.
ആര്‍ക്കും എന്തു തീരുമാനം വേണമെങ്കിലും ഓശാന ഞായറാഴ്ച എടുക്കാം. രാഷ്ട്രീയ പാര്‍ട്ടികള്‍ ഒത്തുകൂടി വീതിച്ചെടുത്ത് കൊണ്ടുവരുന്ന തീരുമാനങ്ങള്‍ പോലുള്ളവ ക്നാനായക്കരുടെ അടുത്തു ചിലവാകില്ല എന്നത് അരമനക്കാരും പ്രാഞ്ചിയേട്ടന്‍മാരും ഇതിനോടകം മനസ്സിലാക്കിയിട്ടുണ്ടാകും അതുകൊണ്ടു ക്നാനായ നന്മയ്ക്ക് ഉപകരിക്കുന്ന നല്ല തീരുമാനങ്ങള്‍ മാത്രം സെലക്ട് ചെയ്യുക. അല്ലാതെ ഒളിച്ചുകളിയും കൊണ്ട് ഇനിയും വന്നാല്‍ പ്രശ്നം കൂടുതല്‍ ഗുരുതരമാകും.
സ്വന്തം കാശുകൊണ്ട് പഠിച്ചു ലക്ചറര്‍ ആയശേഷം ദൈവവിളി കിട്ടി വൈദികനായ റെജിമോനച്ചന് അരമനയുടെ തോന്ന്യാസങ്ങള്‍ക്കും വിശ്വാസത്തെ ചൂഷണം ചെയ്യുന്നതിനും കൂട്ടുനില്‍ക്കാനായില്ല. റെജിമോനച്
കത്തോലിക്കാ കോണ്‍ഗ്രസ് നേതാക്കള്‍ ക്നാനായ സമുദായത്തിനുവേണ്ടി കാണിച്ച തന്‍റേടവും സ്നേഹവും നമുക്ക് അഭിമാനം പകരുന്നു. ജനങ്ങള്‍ നിങ്ങളില്‍ അര്‍പ്പിക്കുന്ന വിശ്വാസം നഷ്ടപ്പെടുത്തരുതെ! മറ്റുള്ളവരും ഇവരില്‍നിന്ന് പ്രചോദനം ഉല്‍കൊണ്ടുകൊണ്ട് സമുദായ നന്മയ്ക്കുവേണ്ടി മുന്‍പോട്ടിറങ്ങി പ്രവര്‍ത്തിക്കുക.
ആശംസകളോടെ,
മത്തായി ചേട്ടന്‍
മത്തായി ചേട്ടന്‍
No comments:
Post a Comment