NOTICE

ബ്രിട്ടീഷ്‌ കനാ എന്ന ബ്ലോഗ്‌ ഇനി മുതല്‍ ക്നാനായ വിശേഷങ്ങള്‍ എന്ന പേരിലായിരിക്കും പ്രവര്‍ത്തിക്കുന്നത്.

ക്നാനായ വിശേഷങ്ങള്‍ ബ്ലോഗ്‌ സന്ദര്‍ശിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ബ്ലോഗ്‌ വിലാസം: www.worldkna.blogspot.com

ഇമെയില്‍: worldwidekna@gmail.com.

Administrator,
Britishkna/Knanaya Viseshangal Blogs

Tuesday, 13 March 2012

ക്‌നാനായ അംഗത്വ തീരുമാനം പുനപ്പരിശോധിക്കണം


അമേരിക്കയിലെ കെ. സി. സി. എന്‍. എ പ്രതിനിധികളും ക്‌നാനായ റീജിയണ്‍ പ്രതിനിധികളും ചേര്‍ന്നു നടത്തിയ യോഗത്തിലും ഷിക്കാഗോയിലെ ക്‌നാനായ കത്തോലിക്കാ പള്ളിയിലും കോട്ടയം അതിരൂപതാ അദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് നടത്തിയ ക്‌നാനായ അംഗത്വം സംബന്ധിച്ച പ്രഖ്യാപനം പിന്‍വലിക്കണമെന്ന് ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് നേതൃസമ്മേളനം ആവശ്യപ്പെട്ടു. ഞായറാഴ്ച ഉച്ചക്കഴിഞ്ഞ് നാലു മണിക്ക് ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് ആപ്പീസില്‍ ചേര്‍ന്ന സമ്മേളനത്തിലാണ് ഇതു സംബന്ധിച്ച പ്രമേയം ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് ഫ്രൊഫ. ജോയി മുപ്രാപ്പള്ളില്‍ അവതരിപ്പിച്ചത്.

സ്വദേശത്തും വിദേശത്തുമുള്ള വിവിധ മേഖലകളിലെ ക്‌നാനായ സമുദായ അംഗങ്ങളുമായി വിശദവും സമഗ്രവുമായ ചര്‍ച്ചകള്‍ക്കുശേഷം മാത്രമേ ഈ വിഷയവുമായി നീങ്ങാവു എന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു.

അമേരിക്കയിലെ ക്‌നാനായ കത്തോലിക്കാ പള്ളികളിലെ അംഗത്വം സംബന്ധിച്ച പുതിയ തീരുമാനം പതിനേഴ് നൂറ്റാണ്ടായി തുടരുന്ന ക്‌നാനായ  സമുദായത്തിന്റെ പാരമ്പര്യത്തിനും കീഴ്‌വഴക്കങ്ങള്‍ക്കും വിശ്വാസപ്രമാണങ്ങള്‍ക്കും വിരുദ്ധമാണെന്ന് യോഗം വിലയിരുത്തി. ലോകമെമ്പാടും പ്രവര്‍ത്തിയ്ക്കുന്ന ക്‌നാനായ കത്തോലിക്കാ അസോസിയേഷനുകളിലും ഈ തീരുമാനം ചിന്താക്കുഴപ്പമുണ്ടാക്കി. എപ്പാര്‍ക്കി അസംബ്ലിയിലും പാസ്റ്ററല്‍ കൗണ്‍സിലിലും സമുദായത്തിന്റെ പൈതൃകവും തനിമയും സംരക്ഷിക്കുവാന്‍ എടുത്ത ശക്തമായ തീരുമാനത്തിന് വിരുദ്ധമായുള്ള മൂലക്കാട്ട് പിതാവിന്റെ ഏകപക്ഷീയമായ പ്രഖ്യാപനം സമുദായത്തിലാകമാനം എതിര്‍പ്പീനും ചിന്താക്കുഴപ്പത്തിനും കാരണമായിട്ടുണ്ടെന്ന് യോഗം വിലയിരുത്തി. ഏപ്രില്‍ മാസം 1-ാം തീയതി ചൈതന്യാ പാസ്റ്ററല്‍ സെന്ററില്‍ വച്ച് വിപുലമായ സ്വയാധികാരം സഭയെക്കുറിച്ചുള്ള സെമിനാര്‍ നടത്തുവാന്‍ തീരുമാനമായി ഡോ. ലൂക്കോസ് പുത്തന്‍പുരയ്ക്കലിനെ ഇതിന്റെ ചുമതല ഏല്പിച്ചു. അടിയന്തിരമായി കത്തോലിക്കാ കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രതിനിധിസമ്മേളനം വിളിച്ചുകൂട്ടി സമുദായ അംഗങ്ങളുടെ അഭിപ്രായം ആരായുവാനും തീരുമാനിച്ചു. 


ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കാരിത്താസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിനാല്‍ മുന്‍തീരുമാനമനുസരിച്ച് മാര്‍ മാത്യു മൂലക്കാട്ടുമായി ചര്‍ച്ചകള്‍ നടന്നില്ല.  സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍, വികാരി മോണ്‍. മാത്യു ഇളപ്പാനിക്കല്‍ എന്നിവരുമായി നടത്തിയ അനൗദ്യോഗിക ചര്‍ച്ച് വിജയിച്ചില്ല.

പ്രൊഫ. ബേബി കാനാട്ട് അഡ്വ. ജോസ് ഫിലിപ്പ് ചെങ്ങളവന്‍, തമ്പി എരുമേലിക്കര, പ്രൊഫ. ബാബു പൂഴിക്കുന്നേല്‍, ജോസ് പാറേട്ട്, റ്റോമി കൊച്ചാനായില്‍, ഷൈജി ഓട്ടപ്പള്ളി, സ്റ്റീഫന്‍ ജോര്‍ജ് എക്‌സ് എം.എല്‍.എ, ജിന്‍മോന്‍ മഠത്തില്‍, തോമസ് പീടികയില്‍ അഡ്വ. ജേക്കബ് എബ്രഹാം ബിനോയി ഇടയാടിയില്‍, ബാബു കദളിമറ്റം, സൈമണ്‍ കല്ലൂര്‍, ജോണി തോട്ടുങ്കല്‍, ബിനു കല്ലേലിമണ്ണില്‍, ഷിനോ മഞ്ഞാങ്കല്‍, സൈമണ്‍ ആറുപറ, നിധിന്‍ പുല്ലുകാട്ട്, ജോസഫ് പുറത്തേല്‍ തുടങ്ങി നിരവധി നേതാക്കള്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നായി നൂറിലധികം പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.

സ്നേഹ സന്ദേശത്തിനു വേണ്ടി
ഡോമിനക് സാവിയോ വാച്ചാച്ചിറയില്‍
ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്‌ ഇടയ്ക്കാട്ട് ഫോറോന കൗണ്‍സില്‍ അംഗം
944 614 0026

No comments:

Post a Comment