മാര്‍ മാത്യു മൂലക്കാട്ട് അര്‍ഹതയും അധികാരവുമില്ലാത്ത വിഷയത്തില്‍ അകാരണമായി ഇടപെട്ട് തന്റെ പേശീബലം പ്രകടിപ്പിച്ചിരിക്കുകയാണെല്ലോ!
നയപരമായ ഒരു തീരുമാനമെടുക്കും മുന്‍പ് ഏതൊരു ഭരണാധികാരിയും അതുമായി ബന്ധപ്പെട്ടവരോടൊക്കെ ആലോചന നടത്തുക സ്വാഭാവികമാണ്. ഇവിടെ മാര്‍ മൂലക്കാട്ട് ഒരു ഭരണകര്‍ത്താവിന്റെ കര്‍ത്തവ്യങ്ങളും സാമാന്യമര്യാദയും, തന്നെ ഏല്‍പ്പിച്ച കര്‍ത്തൃവ്യവും ലംഘിച്ചുകൊണ്ട് സുപ്രധാനമായ ഈ വിഷയത്തില്‍ ഏകാധിപത്യപരമായി തീരുമാനമെടുത്തിരിക്കുന്നു. അദ്ദേഹത്തിനു പറയാനുള്ളതെല്ലാം ദൃശ്യമാധ്യമങ്ങളിലൂടെ കേള്‍പ്പിച്ചിട്ടും തിരുമുഖത്തു നിന്നും ഇനി എന്തറിയാനാണ് ക്‌നാനായ കേണ്‍ഗ്രസുകാര്‍ കാത്തുനില്‍ക്കുന്നത്?
സമുദായവിരുദ്ധരുടെ താല്പര്യത്തിനുവേണ്ടി അമേരിക്കയില്‍ കങ്കാണിപണി ചെയ്ത മാര്‍ മൂലക്കാട്ടിലിനെ ബഹിഷ്‌ക്കരിക്കുകയാണ് വേണ്ടത്. തെക്കുംഭാഗസമുദായം കഴിഞ്ഞ 17- നൂറ്റാണ്ടായി നെഞ്ചിലേറ്റുന്ന തങ്ങളുടെ തനിമയെക്കുറിച്ച് എന്ത് ചര്‍ച്ച ചെയ്യാനാണ്; ചര്‍ച്ചയ്ക്ക് എന്ത് പ്രസക്തിയാണിവിടെ? സമുദായത്തെ ഇല്ലാതാക്കാന്‍ ശത്രുക്കളോട് ചേര്‍ന്ന് തീരുമാനമെടുക്കുക, അതിനെ ചോദ്യം ചെയ്യുന്നവരില്‍ നിന്ന് കല്ലേറ് ദൂരെ മാറിനടക്കുക; മാര്‍ മൂലക്കാട്ട് സമുദായത്തിനു വേണ്ടി പോരാടിയതിന്റെ മുറിവുകള്‍ കാട്ടിത്തരൂ എന്ന് ചോദിച്ചാല്‍ കാണാം ഒളിപ്പിച്ചു വെച്ചിരിക്കുന്ന കുന്തമുനയുള്ള വാലുംപുറത്തിട്ട് കൊഞ്ഞനം കുത്തി ഓടുന്നത്. സമുദായത്തിനു വേണ്ടി മുറിവേറ്റ മുന്‍ഗാമികള്‍ എവിടെ, പട്ടുകോണകവും പട്ടുടയാടയുമണിഞ്ഞ് ചുറ്റിയടിക്കുന്ന മൂലക്കാട്ട് എവിടെ!.
ക്‌നാനായ കോണ്‍ഗ്രസുകാരേ, അടച്ചുവെച്ചിരിക്കുന്ന മെത്രാന്റെ ഹൃദയത്തിനും രണ്ടാം നിലകളിലെ കതകിനു താഴെയും നിങ്ങള്‍ എത്രനാളിങ്ങനെ കുത്തിയിരിക്കും? എന്നെങ്കിലും അതു തുറന്നാല്‍ പറയണം തെക്കുംഭാഗസമുദായത്തെ മടിയിലൊതുക്കാമെന്നു വിചാരിച്ച് ഇനിപനിക്കേണ്ടെന്ന്. മാര്‍പാപ്പയെ ഞങ്ങള്‍ക്കുവേണം ഈ മെത്രാനെ ഞങ്ങള്‍ക്കുവേണ്ട എന്നു പറയാന്‍ നിങ്ങള്‍ക്കാകണം. സത്യസന്ധരും നിഷ്‌ക്കളങ്കരുമായ സമുദായത്തിന്റെ മുന്‍കാല മെത്രാന്മാര്‍ക്കെല്ലാം അപമാനമാണ് കാണ്ടാമൃഗത്തിന്റെ തൊലിയണിഞ്ഞ് ഹെലികോപ്റ്ററില്‍ വന്നിറങ്ങിയ മാര്‍ മൂലക്കാട്ട്.
തെക്കുംഭാഗന്റെ അമേരിക്കയിലെ കേന്ദ്രമെന്നു പറയാവുന്ന ഷിക്കാഗോയിലെ സെന്റ്‌മേരീസ് പള്ളിയില്‍വച്ച് മാര്‍ മൂലക്കാട്ട് നടത്തിയ അധികപ്രസംഗം കേട്ട് കുന്തം അമ്പ് വെടി ചങ്കില്‍കൊണ്ടപോലെ ഞങ്ങളിരുന്നപ്പോള്‍ അത് നേരിട്ട് കേട്ടുകൊണ്ട് കുനിഞ്ഞിരുന്ന അച്ചായന്മാരോടു ചോദിക്കട്ടെ - നിന്നെയൊക്കെ മറിച്ചിടാന്‍ കാലിനടിയിലെ മണ്ണ് കുത്തിയെടുക്കുന്നതറിഞ്ഞിട്ടും തിളയ്ക്കാന്‍ നിന്റെയൊക്കെ സിരകളില്‍ ചാരംകെട്ടിയുടെ രക്തം ഇല്ലാതെ പോയല്ലോ? “തിരുമേനീ, ഞങ്ങള്‍ കേട്ടതും പഠിച്ചതും പഠിപ്പിച്ചതും ഇങ്ങനെയൊന്നുമല്ലല്ലോ” എന്നെങ്കിലും പറയാമായിരുന്നില്ലേ? വിരല്‍ ഞൊടിച്ചു വിളിക്കുന്നേരം മടിയഴിച്ചുകൊടുക്കുന്ന നിനക്കൊക്കെ വല്ലപ്പോഴും കിട്ടുന്ന പുകഴ്ത്തല്‍, കമ്മറ്റിയിലെ അംഗത്വം ഇത്യാദി ലാളനമേറ്റ് പുളകിതരാകുമ്പോള്‍ ഓര്‍ത്തോണം താടനം പിന്നാലെയുണ്ട്.
ജാത്യാഭിമാനി
(കടപ്പാട് - അമേരിക്കന്‍ ക്നാ)
No comments:
Post a Comment