വംശീയ പ്രശ്‌നം മാര്‍ മൂലക്കാട്ടിലിനെതിരെ ശക്തമായ പ്രതിഷേധം
ഇന്ന് (മാര്ച് 25-ന്) മാര്‍ മൂലക്കാട്ട് മെത്രാന്റെ ഇടവക സന്ദര്‍ശനവും പൊതുയോഗവും കടുത്തുരുത്തിയില്‍ നടന്നു. ക്‌നാനായ സമുദായം പിന്തുടര്‍ന്നു പോന്ന പാരമ്പര്യത്തില്‍ അയവു വരുത്തുവാനും വെള്ളം ചേര്‍ത്ത ഒരു ക്‌നാനായ സമൂഹത്തെ സൃഷ്ടിച്ച് മറ്റുള്ളവരുടെ മുന്നില്‍ മിടുക്കനാകുവാനുള്ള മാര്‍ മൂലക്കാടിന്റെയും മുത്തോലത്തച്ചന്റെയും നീക്കങ്ങള്‍ക്ക് കടുത്തുരുത്തിയില്‍ ശക്തമായ തിരിച്ചടി നേരിട്ടു. കുര്‍ബാനയ്ക്കുശേഷം വിതരണം ചെയ്യപ്പെട്ട രണ്ടു നോട്ടീസ് വായിച്ച് ആവേശം കൊണ്ട ഇടവകയിലെ സമുദായംഗങ്ങള്‍ മൂലക്കാട്ടിന്റെ പരസ്പരവിരുദ്ധമായ മുറുപടിയില്‍ തൃപ്തരായില്ല. പിതാവിനെ വിഷമിപ്പിക്കുന്ന ചോദ്യങ്ങള്‍ അരുതെന്ന ബഹു: വികാരിയച്ചന്റെ ഇടപെടല്‍ യോഗം തള്ളിക്കളഞ്ഞു.
കഴിഞ്ഞ ഞായറാഴ്ച്ച ഇതു പോലെ പിതാവ് പുന്നത്തുറയില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ വികാരിയച്ചന്റെ വക താക്കീത് നേരത്തേവന്നു - പിതാവിന് പനിയാണെന്നും ചോദ്യങ്ങള്‍ ചോദിച്ച് വിഷമിപ്പിക്കരുതെന്നും. വികാരിയോട് നേരത്തെതന്നെ താല്പര്യമില്ലാത്ത യോഗക്കാര്‍ ഒന്നും ചോദിച്ചില്ല. പിതാവിന്റെ പക്ഷം അവതരിപ്പിച്ച് വിജയിയായിഅദ്ദേഹം പോന്നു.
മൂലക്കാട് പിതാവിന്റെ സമുദായവിരുദ്ധ നീക്കത്തിനെതിരെ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസും ക്‌നാനായ ഫെലോഷിപ്പും പുറത്തിറക്കിയ നോട്ടീസുകള്‍ അതിരൂപതയിലെ എല്ലാ പള്ളികളിലും വിതരണം ചെയ്തു.
ക്‌നാനായ കത്തോലിക്ക കോണഗ്രസിന്റെ യൂണിറ്റ് പൊതുയോഗം പാച്ചിറ പള്ളിയില്‍ കുര്‍ബാനയ്ക്കു ശേഷം ചേര്‍ന്ന് മൂലക്കാട്ട് ഫോര്‍മുലക്കെതിരെ ശക്തമായി പ്രതിഷേധിച്ചു.
ഇന്നു വൈകുന്നേരം ഇടയ്ക്കാട്ട് ഫോറോന KCC യുടെ അടിയന്തിര കമ്മിറ്റി ചേര്‍ന്ന് ഭാവിപരിപാടികള്‍ ചര്‍ച്ച ചെയ്യുന്നതിന് തീരുമാനിച്ചിട്ടുണ്ട്.
[കോട്ടയത്ത് നിന്ന് സ്‌നേഹസന്ദേശം റിപ്പോര്‍ട്ടര്‍.]
please don't throw up in my plate.keep it in your trash can
ReplyDelete