NOTICE

ബ്രിട്ടീഷ്‌ കനാ എന്ന ബ്ലോഗ്‌ ഇനി മുതല്‍ ക്നാനായ വിശേഷങ്ങള്‍ എന്ന പേരിലായിരിക്കും പ്രവര്‍ത്തിക്കുന്നത്.

ക്നാനായ വിശേഷങ്ങള്‍ ബ്ലോഗ്‌ സന്ദര്‍ശിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ബ്ലോഗ്‌ വിലാസം: www.worldkna.blogspot.com

ഇമെയില്‍: worldwidekna@gmail.com.

Administrator,
Britishkna/Knanaya Viseshangal Blogs

Saturday, 10 March 2012

ചൂടു ചോറു വാരുന്ന മൂലക്കാട്ടു മെത്രാന്‍


അമേരിക്കയില്‍ ക്‌നാനായക്കാര്‍ക്ക് തനതായ ഇടവക അനുവദിക്കാനാവില്ലെന്ന് റോമിന്റെ നിര്‍ദ്ദേശം (റിസ്‌ക്രിപ്റ്റ്) ഉണ്ടെന്നു പറഞ്ഞ് 1986 മുതല്‍ പേടിപ്പിച്ചു വരികയായിരുന്നു.റിസ്‌ക്രിപ്റ്റ് മാറ്റിതരാമെന്ന വാഗ്ദാനം കൊടുത്താണ് മാര്‍ കുന്നശ്ശേരിയുടെ സഹായത്താല്‍ പാലാക്കാരന്‍ അങ്ങാടിയത്തച്ചന്‍ മെത്രാനായത്.

മാര്‍ അങ്ങാടിയത്തിന്റെ സ്വഭാവം തലതിരിയാന്‍ അധിക സമയം വേണ്ടിവന്നില്ല. റോമന്‍ റിസ്‌ക്രിപ്റ്റിന്റെ മുള്‍മുന ക്‌നാനായക്കാര്‍ക്ക് നേരെ തിരിച്ചുവെച്ച്, അങ്ങാടിയില്‍വച്ച് കണ്ട പരിചയം പോലും നടിക്കാതെ അദ്ദേഹം നടന്നുനീങ്ങി. റോമന്‍ റിസ്‌ക്രിപ്റ്റ് മാറ്റിതരാമെന്ന് പറഞ്ഞ് പറ്റിച്ച് മോണ്‍: മുത്തോലത്ത് ക്‌നാനായക്കാരെക്കൊണ്ട് പള്ളി വാങ്ങിപ്പിച്ച് മാര്‍ അങ്ങാടിയത്തിന് കൊടുത്തു. അമേരിക്കന്‍ കാനാനായര്‍ അങ്ങാടിയത്തിന്റെ കീഴിലാണെന്നും കോട്ടയം മെത്രാന് അവിടെ അധികാരം ഇല്ലെന്നും അമേരിക്കയിലെത്തി പ്രസംഗിച്ചു നടന്നിരുന്ന മാര്‍ മുലക്കാട്ട്, അധികാരമുണ്ടെന്ന ഭാവത്തില്‍ വിവാദമായ ചിക്കാഗോ പ്രസംഗത്തിലൂടെ ലോകത്തിലുള്ള എല്ലാ ക്‌നാനായക്കാരുടെമേലും റോമന്‍ റിസ്‌ക്രിപ്റ്റ് അടിച്ചേല്‍പ്പിച്ചിരിക്കുന്നു. 

VG മുത്തോലത്ത് അങ്ങാടിയത്തിനു വേണ്ടിയെഴുതിയ തീട്ടുരം മാര്‍ മൂലക്കാടിനെ കൊണ്ട് വായിപ്പിച്ച് അദ്ദേഹത്തെ സമുദായത്തിന്റെ ശത്രുവാക്കി മാറ്റിയിരിക്കുകയാണ്. അമേരിക്കയിലെ ക്‌നാനായക്കാരുടെമേല്‍ തീരുമാനമെടുക്കേണ്ട മാര്‍ അങ്ങാടിയത്ത് തന്ത്രപൂര്‍വ്വം അത് പാവം മൂലക്കാടിനെ ഏല്‍പ്പിച്ച് സ്വന്തം തടി രക്ഷിച്ചു. ക്‌നാനായക്കാര്‍ അമേരിക്കയില്‍ വാങ്ങിയ ആറു പള്ളിയും ഒരു മഠവും ക്‌നാനായ ആര്‍ച്ച് ബിഷപ്പിനെ കൂടെനിര്‍ത്തി ഒറ്റയടിക്ക് ഒറ്റയ്ക്ക് വെഞ്ചരിച്ചു. മുത്തോലത്തച്ചന്‍ വാങ്ങി മൂലക്കാടിന് മറുവിലയായി കൊടുത്ത ചേര്‍പ്പുങ്കലെ അഗാപ്പെ കെട്ടിടം വെഞ്ചരിച്ചതും മാര്‍ അങ്ങാടിയത്ത്തന്നെ. സ്വന്തം വലുപ്പം അറിയാന്‍ കഴിയാത്ത മൂലക്കാട്ട് മെത്രാന്‍ സമുദായചരിത്രം ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. പുതുതായി ഒന്നും നേടിത്തരേണ്ട; നിലവിലുള്ളതൊക്കെ സംരഷിക്കാന്‍ മാത്രമേ സമുദായം അവശ്യപ്പെടുന്നുള്ളു. അത് നിലനിര്‍ത്താന്‍കഴിയുന്നില്ലെങ്കില്‍ രാജിവച്ച് ഇറ്റലിയിലെ പഴയ ആവൃതിയിലേയ്ക്ക് തിരികെപ്രവേശിക്കുകയാണ് കരണീയം.

(അമേരിക്കന്‍ ക്നായിലൂടെ വന്നത്)

No comments:

Post a Comment